ഹരീടെ ആ പറച്ചില് കേട്ട് അഗ്നിയും ശന്തനുവും ത്രേയയും എല്ലാം ഒരുപോലെ ചിരിയ്ക്ക്വായിരുന്നു…അച്ചു മാത്രം അതിന് എന്ത് കൗണ്ടർ അടിയ്ക്കണം എന്ന ചിന്തയിൽ മുഴുകി ഹരിയെ ഒന്നിരുത്തി നോക്കി നിന്നു…
ഹോ..മോന്റെ standard ഒരുപാടങ്ങ് ഉയർന്നൂന്ന് തോന്നുന്നു… ചരിത്ര കഥാപാത്രങ്ങളെപ്പറ്റി നല്ല ജ്ഞാനമുണ്ടല്ലേ….
ദേ ഈ നിൽക്കുന്ന ഈ കണുക്കാച്ചി ചെക്കന് ഇയാള് ഇട്ടേക്കുന്ന പേരെന്താ…???
അച്ചു അതും പറഞ്ഞ് നിലത്ത് നിന്ന പാർത്ഥിയെ പൊക്കിയെടുത്ത് ഹരിയ്ക്ക് നേരെ കൊണ്ടുചെന്നു….അങ്ങനെ ചെയ്യേണ്ട താമസം പാർത്ഥി കലിപ്പോടെ അച്ചൂനെ തലങ്ങും വിലങ്ങും അടിയ്ക്കാൻ തുടങ്ങി….
ഡാ മോനേ..അടിയ്ക്കാതെടാ…നിന്റെ ചെറിയച്ഛനാടാ…ഡാ കുഞ്ഞേ..അടങ്ങെടാ…
അച്ചു അതും പറഞ്ഞ് അലമുറയിട്ട് വിളിച്ചു കൂവിയതും ആ കാഴ്ച നന്നായി ആസ്വദിച്ചു നിൽക്ക്വായിരുന്നു ബാക്കിയുള്ള എല്ലാവരും…
ഡാ അഗ്നീ… ശന്തനൂ…തെണ്ടികളെ..ഒന്നേറ്റു വാങ്ങിനെടാ ഈ ട്രോഫിയെ….
അച്ചു അതും പറഞ്ഞു പാർത്ഥിയെ അഗ്നിയ്ക്കും ശന്തനൂനും നേർക്ക് നീട്ടി പിടിച്ചെങ്കിലും ആരും ആ ട്രോഫിയെ ഏറ്റു വാങ്ങാൻ തയ്യാറായില്ല….
വേണ്ട..മതി..ടാ മക്കളേ ചോക്ലേറ്റ് തരാടാ ഞാൻ….
ആ ഒരൊറ്റ പ്രയോഗം നടത്തിയതും പാർത്ഥി അടി നിർത്തി അച്ചൂനെയൊന്ന് നോക്കി… അപ്പോഴേക്കും അച്ചൂന്റെ തലമുടിയൊക്കെ ആകെ കൂടി അലങ്കോലമായി ചിന്നി ചിതറിയിരുന്നു….
ചോക്ലേറ്റ് താടാ മണ്ടാ…!!!
പാർത്ഥീടെ ആ ചോദ്യം കേട്ടതും അച്ചു കണ്ണും മിഴിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…
ആഹാ…കൊച്ചിന് കൃത്യമായി അറിയാം എല്ലാം… എങ്കിലും ഇത്ര പെട്ടെന്ന് ഇതെങ്ങനെ മനസിലാക്കി….ഹരിയേട്ടാ ഇത് gifted child ആണ് കേട്ടോ….
ശന്തനൂന്റെ ആക്കിയുള്ള ആ വർത്തമാനം കേട്ടാണ് അച്ചു സ്ഥലകാല ബോധം വീണ്ടെടുത്തത്…അത് കേട്ട് ശന്തനൂനെ ഒന്ന് തുറിച്ചു നോക്കി പല്ലു ഞെരിച്ചു കാണിച്ചിട്ട് പോക്കറ്റിൽ കിടന്ന് ഒരു eclairs എടുത്ത് അച്ചു പാർത്ഥിയ്ക്ക് കൊടുത്തു…
ദാ പാർത്ഥിക്കുട്ടാ ചോക്ലേറ്റ്…
പാർത്ഥി അത് വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കിയ ശേഷം കലിപ്പോടെ അച്ചൂന്റെ മുഖത്തേക്ക് തന്നെ ഒരേറങ്ങ് കാച്ചി….
പോടാ…എന്നെ പറ്റിച്ചാതെ…!!!
അച്ചു തുടരെത്തുടരെ ഞെട്ടി നിൽക്ക്വായിരുന്നു… ചുറ്റും നിറഞ്ഞു നിന്ന പൊട്ടിച്ചിരി കേട്ടാണ് അവന് സ്വബോധം വീണുകിട്ടിയത്….
ദാ പാർത്ഥിമോന് ചെറിയമ്മേടെ വക ചോക്ലേറ്റ്…
ത്രേയ അതും പറഞ്ഞ് ഒരു ചോക്ലേറ്റ് പായ്ക്കറ്റ് പാർത്ഥിയ്ക്ക് നേരെ നീട്ടി…
thank you…
അവനതും പറഞ്ഞൊന്ന് ചിരിച്ചു കാണിച്ച് ത്രേയയിൽ നിന്നും ആ ചോക്ലേറ്റ് വാങ്ങി വച്ചു…ഇനിയും അവനെ കൈയ്യിലേന്തി നിൽക്കുന്നത് റിസ്കാണെന്ന് തിരിച്ചറിഞ്ഞ അച്ചു പതിയെ പാർത്ഥിയെ നിലത്തേക്ക് തന്നെ വച്ചു….
നേരെയുള്ള നോട്ടം ഹരിയിലേക്കായിരുന്നു…
പൊന്നു ഹരിയേട്ടാ….താനൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ… ഒന്നുറക്കെ പറഞ്ഞിരുന്നെങ്കിൽ ഞാനീ സാധനത്തിനെ എടുത്ത് തോളിൽ വയ്ക്കുമായിരുന്നോ…ഹമ്മേ… എന്റെ കരണമടിച്ച് പുകച്ചു കളഞ്ഞല്ലോ ഈ കുട്ടിച്ചാത്തൻ…