രാവണതും പറഞ്ഞ് ചിരിച്ചു കൊണ്ട് ത്രേയയ്ക്കരികിലേക്ക് ചെന്നിരുന്നു….ഒരുതരം കിതപ്പോടും പരിഭ്രമത്തോടും അവള് ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് രാവണിലേക്ക് നോട്ടം പായിച്ചു….
നിന്റെ… നിന്റെ ഉദ്ദേശമെന്താ രാവൺ…എന്നെ…എന്നെ കൊല്ലാൻ കൊണ്ടു വന്നതാണോ നീ…
നിന്നെ കൊന്നിട്ട് എനിക്ക് എന്ത് കിട്ടാനാടീ….
എന്റെയുള്ളിലെ പകയടുങ്ങുമോ അതുകൊണ്ട്…. Never…
രാവണതും പറഞ്ഞ് നിലത്ത് കിടന്ന അവളുടെ കൈയ്യിൽ പിടിച്ച് അവളെ അവനോട് ചേർത്തു…
നിനക്ക് ഞാൻ അവസാന warning തന്നിട്ടല്ലേ പോയത്… എന്നിട്ടും നീ നിന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു…ല്ലേ…
രാവണിന്റെ ആ ചോദ്യം കേട്ട് അവളുടെ മുഖത്തൊരു പരിഹാസ ചിരി വിരിഞ്ഞു….
ഞാൻ പറഞ്ഞിരുന്നല്ലോ എന്റെ തീരുമാനം… അതിന്റെ പേരിൽ നീ ഇപ്പോ ഇവിടെ വച്ച് എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല എന്നെനിക്കറിയാം….
പിന്നെ എന്തിനാ രാവൺ എന്റെ മുന്നിൽ ഈ അഭിനയമൊക്കെ…
ത്രേയേടെ ചോദ്യത്തിന് മുന്നിൽ ഒരു നിറഞ്ഞ പുഞ്ചിരി ആയിരുന്നു രാവണിന്റെ മറുപടി…
നീ പറഞ്ഞത് ശരിയാ ത്രേയ…നീ നിന്റെ തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നതിന്റെ പേരിൽ ഇപ്പോ ഇവിടെ വച്ച് നിന്നെ ഞാനൊന്നും ചെയ്യാൻ പോകുന്നില്ല… അതൊരിക്കലും നീയെന്റെ പഴയ കാമുകി ആയിരുന്നു എന്ന ആനുകൂല്യത്തിലല്ല….നീ എന്റെ വേണു മാമേടെ മകളായിപ്പോയി… അതൊന്നു കൊണ്ട് മാത്രമാ നീ ഇപ്പോ എന്റെ മുന്നിൽ ഇങ്ങനെ ജീവനോടെ ഇരിക്കുന്നത് പോലും…
എന്റെ അച്ഛന്റെ ആനുകൂല്യത്തിൽ നീ എന്നെ കൊല്ലാതെ വിടണ്ട രാവൺ…
അത്തരം sentiments ന്റെ ആവശ്യവും ഇല്ല…ഈ വനത്തിന് നടുവിൽ വച്ച് നിനക്കെന്നെ എന്തും ചെയ്യാം…കാരണം എനിക്ക് എന്തെങ്കിലും സംഭവിച്ചാലും അതിന്റെ പേരിൽ നിന്നെ വിചാരണ നടത്താനോ, ക്രൂശിക്കാനോ ആരും വരില്ല…ത്രേയേടെ നന്മയേക്കാൾ മരണം ആഗ്രഹിക്കുന്നവരാ കൂടുതൽ…
ത്രേയയുടെ വാക്കുകൾ രാവണിന്റെ മനസിനെ കുത്തി വേദനപ്പിക്കുന്നുണ്ടായിരുന്നു…അവനത് മുഖത്ത് കാണിക്കാതെ ദേഷ്യം അഭിനയിച്ചിരുന്നു…
നിന്റെ പ്രസംഗം കേൾക്കാൻ വേണ്ടിയല്ല ഞാനിവിടേക്ക് നിന്നെ കൊണ്ടുവന്നത്…അവസാനമായി ഒരവസരം കൂടി തരുകയാ ഞാൻ നിനക്ക്..ഈ വിവാഹത്തിൽ നിന്നും പിന്മാറണം നീ…
ഇല്ല രാവൺ… നിന്റെ ഈ ആഗ്രഹം നടക്കില്ല… ഞാൻ പിന്മാറില്ല… അല്ലെങ്കിൽ തന്നെ ഞാനെന്തിന് പിന്മാറണം…!!
നീ അതിന് വേണ്ടി എന്തിനാ രാവൺ ഇങ്ങനെ വാശി പിടിയ്ക്കുന്നേ… നിന്റെ കൈകൊണ്ട് ഒരു താലി എന്റെ ഈ കഴുത്തിൽ അണിയിച്ചാൽ മാത്രം മതി നീ..അതിന്റെ പേരിൽ ഒരു ഭാര്യയുടെ യാതൊരവകാശവും ഞാൻ നിനക്ക് മുന്നിൽ ആവശ്യപ്പെടില്ല… തീർത്തും അപരിചിതയായി ഞാനാ പൂവള്ളിയിൽ കഴിഞ്ഞോളാം… നിന്റെ ഒരു പരിഗണനയും എനിക്ക് വേണ്ട….
ത്രേയ എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ… എനിക്ക് ശരിയ്ക്കും എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതിരിക്ക്വാ…
രാവണെന്തിനാ ഇതിന്റെ പേരിൽ ഇങ്ങനെ ടെൻഷനാവുന്നേ… ഞാൻ പറഞ്ഞില്ലേ നിന്റെ ഭാര്യ എന്ന ഒരവകാശവും വേണ്ട എനിക്ക്… നിനക്ക് വേദ്യയേയോ മറ്റാരെ വേണമെങ്കിലും പ്രണയിക്കാം…ഞാനെതിർപ്പുമായി വരില്ല….