🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

കൊണ്ടിരുന്നു…രാവണിന്റെ നോട്ടത്തിൽ നിറഞ്ഞു നിന്ന തീക്ഷ്ണത കണ്ട് ത്രേയ ആകെയൊന്ന് നടുങ്ങി…

മോളേ ത്രേയ.. നിനക്ക് സമ്മതമാണോ…
വൈദി വീണ്ടും എടുത്തു ചോദിച്ചതും ത്രേയ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു….
ഞൊടിയിടയിൽ മുഖത്തൊരു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവളുടെ നോട്ടം വൈദിയിലേക്ക് പാഞ്ഞു…

എനിക്ക്…എനിക്കീ വിവാഹത്തിന്…

ഹോ..ഈ പെണ്ണ് വെറുതെ സസ്പെൻസിട്ട് കൊല്ലും.. ഒരുമാതിരി റിയാലിറ്റി ഷോയിലെ ഫൈനൽ പോലെ… അങ്ങോട്ട് പറയെടീ സമ്മതമാണെന്ന്….

അച്ചുവിന്റെ ആകാംക്ഷ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി…അതിന്റെ effect ൽ വിരലിലെ നഖവും കടിച്ചു നിൽക്ക്വായിരുന്നു ആള്…

മോൾക്ക് സമ്മതമാണോ അല്ലെയോ…അത് പറ…
പ്രഭ കൂടി ത്രേയയ്ക്ക് മുന്നിലേക്ക് അവതരിച്ചതും അച്ചൂന്റെ curiosity അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു… അതിന്റെ തെളിവായി എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അച്ചൂന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു…

സമ്മതമാണ്….!!!
അച്ചൂന്റെ ആ അപശബ്ദം കേട്ട് പൂവള്ളിയിലെ സീനിയർ സിറ്റിസൺ എല്ലാവരും ഒരുതരം ഞെട്ടലോടെ അച്ചൂലേക്ക് ലുക്ക് വിട്ടു നിന്നു…
2 ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ style ൽ അച്ചു ആകെ നിന്നു പരുങ്ങിയതും വേദ്യ ദഹിപ്പിച്ചവനെയൊന്ന് നോക്കി… വീണിടത്ത് കിടന്ന് ആക്ഷനിട്ട് മരിച്ച അച്ചൂനെ അഗ്നിയും ശന്തനുവും ചേർന്ന് കണ്ണുരുട്ടി പേടിപ്പിച്ച് നിർത്തിയതും വീണ്ടും എല്ലാവരുടേയും നോട്ടം ത്രേയയിലേക്ക് മാത്രമായി ഒതുങ്ങി…

വൈദിയങ്കിൾ… എനിക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമാണ്…
ത്രേയ അതും പറഞ്ഞ് പുഞ്ചിരിയോടെ രാവണിന് നേരെ നോട്ടം പായിച്ചു നിന്നതും അവളെ കത്തിയെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയെ മിഴികളിൽ ആവാഹിച്ച് നിൽക്ക്വായിരുന്നു രാവൺ…ത്രേയയുടെ മറുപടി കേട്ടപാടെ ചുറ്റിലും നിന്ന എല്ലാ മുഖങ്ങളും പല ഉദ്ദേശ്യങ്ങളോടെ പുഞ്ചിരിച്ചു നിന്നു…

രാവണിന്റെ സമ്മതം ഇനി ചോദിയ്ക്കേണ്ട ആവശ്യമില്ലെന്നറിയാം….കാരണം ഈ വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മോൻ ഞങ്ങളെ അറിയിച്ചിരുന്നല്ലോ….

വൈദി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖത്തൊരു തരം ഞെട്ടലായിരുന്നു…അവന്റെ നോട്ടം ഞൊടിയിടയിൽ പാഞ്ഞത് ത്രേയയിലേക്കായിരുന്നു…സംശയം നിറഞ്ഞ അവളുടെ നോട്ടത്തെ നേരിടാനാവാതെ അവൻ മുഖം തിരിച്ചു നിന്നു…

അപ്പോൾ എത്രയും പെട്ടെന്ന് വിവാഹ ഒരുക്കങ്ങൾ ആംഭിക്കാമല്ലോ ല്ലേ…

പ്രഭയുടെ ആ ചോദ്യം അവിടെ മുഴങ്ങിയതും എല്ലാവരുടേയും മുഖത്ത് സന്തോഷത്തിന്റെ ചിരി വിരിഞ്ഞു….

ഈ വിവാഹം നടക്കില്ലച്ഛാ… നടക്കാൻ പാടില്ല…
പ്രഭയുടെ വാക്കിനെ എതിർത്തു കൊണ്ട് രാവൺ തന്റെ നിലപാട് എല്ലാവർക്കും മുന്നിൽ വ്യക്തമാക്കി നിന്നു… ചിരിയോടെ നിന്ന എല്ലാ മുഖങ്ങളും പൊടുന്നനെ നിരാശയോടെ ചിരി മായ്ച്ചു നിന്നു…..

എന്ത് വർത്തമാനമാ രാവൺ നീ ഈ പറയുന്നത്… വിവാഹം നടക്കില്ലെന്നോ…

അതെയച്ഛാ..ഈ വിവാഹം നടക്കില്ല.. എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല…ഒരു വിവാഹം തീരുമാനിയ്ക്കുമ്പോ പെണ്ണിന്റെ സമ്മതം മാത്രമല്ല…ചെക്കന്റെ സമ്മതവും ചോദിയ്ക്കണം…
എനിക്ക് ത്രേയയെ വിവാഹം ചെയ്യാൻ സമ്മതമല്ല…

രാവൺ…..

Leave a Reply

Your email address will not be published. Required fields are marked *