ഇല്ലെങ്കിൽ ചിലപ്പോൾ social distance ഉം കടന്ന് ചില കൈകൾ മുഖത്ത് വീഴാൻ ചാൻസുണ്ടേ…
അച്ചൂന്റെ അർത്ഥം വച്ചുള്ള ആ സംസാരം കേട്ടതും ശന്തനു സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവളിൽ നിന്നുള്ള നോട്ടം മാറ്റി നിന്നു….അഗ്നിയ്ക്ക് മാത്രം അച്ചു പറഞ്ഞതിലുള്ള പൊരുൾ വ്യക്തമായിരുന്നില്ല…. എങ്കിലും അവനത് മുഖത്ത് കാട്ടാതെ നിന്നു….
ത്രേയേ നിന്റെ ബാഗുകളെല്ലാം മിഴി ഇവിടെ എത്തിച്ചില്ലേ…!!!
അഗ്നി കുറച്ചു സീരിയസാവാൻ തുടങ്ങി…
അല്ല ആരാ ഈ മിഴി…??
പെട്ടന്നാണ് ശന്തനു ഒന്നും അറിയാത്ത മട്ടിൽ ആ ചോദ്യം ഉന്നയിച്ചത്…
ഹോ…എന്റെ പൊന്നുമോന് അറിയില്ല്യാന്നുണ്ടോ…വ്വോ..റ്വോ…ട്ടോ…
അച്ചു വീണ്ടും ശന്തനൂനിട്ട് പണി തുടങ്ങിയതും അവൻ പല്ലും ഞെരിച്ചു പിടിച്ചു കൊണ്ട് അച്ചൂനെ ഒന്നിരുത്തി നോക്കി… പക്ഷേ അച്ചു അതിലൊന്നും പതറിയില്ല…
ഡാ മോനേ ശന്തനു…ഈ മിഴി എന്നു പറഞ്ഞാൽ ദേ നമ്മുടെ മുഖത്തെ പുരികക്കൊടികൾക്ക് താഴെയായി നമ്മുടെ കവിളുകൾക്ക് മുകളിലായി കാണുന്ന നെല്ലിക്കാ വലിപ്പമുള്ള ഭംഗിയുള്ള രണ്ട് കുഴികളാണ്…ഞങ്ങളിലൊക്കെ അത് നെല്ലിക്കാ വലിപ്പത്തിൽ ഭംഗിയിൽ കാണും നിനക്കത് ഏതാണ്ട് ഒതളങ്ങ വലിപ്പത്തിലും കാണും… അതുകൊണ്ട് പൊന്നുമോൻ ആ ഒതളങ്ങയെ എടുത്തങ്ങ് അകത്തിടാൻ നോക്ക്…
അച്ചൂന്റെ ആ പറച്ചില് കേട്ട് ശന്തനു ഒഴികെ ബാക്കി എല്ലാവരും ആദ്യമായി ഒന്ന് പൊട്ടിച്ചിരിച്ചു… അത് കണ്ട് ആത്മനിർവൃതിയിൽ ആനന്ദാശ്രു പൊഴിച്ചു നിൽക്ക്വായിരുന്നു അച്ചു….
അഗ്നീ..വേറെ ആരിൽ നിന്ന് ഉണ്ടായാലും നിന്നിൽ നിന്നും ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല…
ശന്തനു അഗ്നിയ്ക്ക് നേരെ പരിഭവത്തിന്റെ കെട്ടഴിച്ചതും അഗ്നി കഷ്ടപ്പെട്ട് ചിരിയടക്കി ശന്തനൂനെ ചേർത്ത് പിടിച്ചു…
ഡാ ശന്തനു…കാര്യം ഇവന്റെ കോമഡികൾ കേട്ടാൽ…സോറി ചളികൾ കേട്ടാൽ ആദ്യം അടിച്ചു കൊല്ലാനാ തോന്നാറ്…ഇതെന്തോ എനിക്കങ്ങ് ബോധിച്ചു….എന്തോ എവിടെയൊക്കെയോ ഒരു സത്യം ഉള്ളതുപോലെ….
അഗ്നീടെ നർമ്മം കലർന്ന ആ വർത്തമാനം കേട്ട് ശന്തനു അവന്റെ കൈ തട്ടിമാറ്റി ഒരവിഞ്ഞ ചിരിയോടെ കൺമണിയിലേക്ക് നോട്ടം പായിച്ചു…
കുട്ടീടെ പേരാണല്ലേ മിഴി…
വളരെ മാന്യമായ ആ ചോദ്യവും ഇടപെടീലും കൺമണി ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ശന്തനുവിലേക്ക് നോട്ടം കൊടുത്തു…
അതേ..എന്തേ…ഇഷ്ടായില്ലേ…
ഇഷ്ടായി… ഒരുപാടിഷ്ടായി… പക്ഷേ എനിക്കെന്തോ കൺമണി എന്ന പേരിനോടാ ഒരിത്തിരി ഇഷ്ടക്കൂടുതല് തോന്നിയത്…
കൺമണീ..അൻപോടെ കാതലൻ നാൻ
എഴുതും കടിതമേ…
ന്മ്മ… ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്…
അച്ചു കിട്ടുണ്ണിയേട്ടൻ style ൽ ഒന്ന് മൂളിക്കേട്ടു…
പൊൻമണീ ഉൻവീട്ട് സൗഖ്യമാ…
നാൻ ഇങ്ക സൗഖ്യമേ…