അഗ്നി അതുകേട്ട് എന്തൊക്കെയോ ആലോചിച്ച് സമ്മതം മൂളി തലയാട്ടി നിന്നു…
അല്ല രാവണിന്റെ കാര്യം അങ്ങനെയാ…അതുപോലെ തന്നെയാ അഗ്നിയും…ഇയാളിത്തിരി നല്ല കുട്ടിയായിരുന്നല്ലോ..നിറങ്ങളുടെ ലോകമല്ലേ ഉണ്ടായിരുന്നുള്ളൂ….ഇപ്പോ അഗ്നിയ്ക്കും തുടങ്ങിയോ മദ്യപാനവും പുകവലിയുമൊക്കെ….
കൺമണി അതും പറഞ്ഞ് ചൂലിന്റെ ഒരു തലയ്ക്കൽ രണ്ട് കൊട്ട് കൊടുത്തു വീണ്ടും അടിച്ചു വാരാൻ തുടങ്ങി….
മിഴീ..നീ കരുതും പോലെ ഞാനങ്ങനെ മദ്യപിക്കാറൊന്നുമില്ല… പിന്നെ എല്ലാവരും ഒന്നിച്ചപ്പോ ഒരു രസത്തിന്…
അഗ്നി ശരിയ്ക്കും അവളുടെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചതും അവളതിന് ഇരുത്തി മൂളിയൊന്ന് തലയാട്ടി വീണ്ടും പണി തുടർന്നു….
മിഴി..നീ എനിക്ക് ഒരു ഹെൽപ് ചെയ്യ്വോ…??
അഗ്നീടെ ചോദ്യം കേട്ട് ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി കൺമണി അഗ്നിയെ സംശയഭാവത്തിലൊന്ന് നോക്കി….
വേറൊന്നുമല്ല.. ഞാൻ ഇവിടെ വന്നതിന് ചില ഉദ്ദേശങ്ങളുണ്ട്… അധികം വളച്ചു കെട്ടാതെ പറഞ്ഞാൽ രാവണിനേയും ത്രേയയേയും ഒന്നിപ്പിക്കുക…
അതിന് എനിക്കെന്താ അഗ്നീ റോള്…ഞാനെന്ത് ചെയ്യാനാ…???
നിനക്ക് എന്നെ ചെറിയ തോതിൽ ഒന്ന് സഹായിക്കാൻ കഴിയും മിഴീ…അതായത് നിങ്ങൾ പെൺകുട്ടികളുടെ കുരിട്ടു ബുദ്ധിയിൽ ചില ഐഡിയകള് ഉണ്ടാവില്ലേ…
അത് കേട്ടതും മിഴി അഗ്നിയെ തുറിച്ചൊന്ന് നോക്കി..
ഹേയ്..എന്നെ നോക്കി പേടിപ്പിക്കാനല്ല പറഞ്ഞത്..
for example…ഈ ആൺകുട്ടികളെ അസൂയയുടേയും കുശുമ്പിന്റെയും extreme level ൽ എത്തിക്കാനുള്ള ഒരു കഴിവില്ലേ…അത് തന്നെ…എങ്ങനെ മൂവ് ചെയ്താൽ അത്തരം situations ഉണ്ടാകുമെന്ന് മിഴി എനിക്കൊന്ന് പറഞ്ഞു തരണം…
എനിക്ക് മനസിലായില്ല അഗ്നീ..
അഗ്നി എന്താ ഉദ്ദേശിക്കുന്നത്….
എന്റെ മിഴി… എനിക്ക് ആ രാവണിനേയും ത്രേയയേയും വീണ്ടും ഒന്ന് ഒന്നിപ്പിക്കണം..അതിന് വേണ്ടിയാ ഞാൻ നിന്റെ ഹെൽപ് ചോദിയ്ക്കുന്നത്…കാര്യം അവന്റെ മനസിൽ അവളോട് ഇപ്പോ ദേഷ്യമാണെങ്കിലും അതിനൊക്കെ അപ്പുറം ഇപ്പോഴും കെടാതെ സൂക്ഷിക്കുന്ന ഒരു പ്രണയവുമുണ്ട്…. പക്ഷേ കൊന്നുകളഞ്ഞാലും അവനത് സമ്മതിച്ചു തരില്ല.. പക്ഷേ എനിക്കത് അവന്റെ മനസീന്ന് ഒന്ന് പുറത്തേക്ക് കൊണ്ടു വരണം….അവന്റെയുള്ളിലെ പ്രണയം അവളെ അറിയിക്കണം…. എങ്ങനെയെങ്കിലും അവരെ പഴയ രാവണും ത്രേയയും ആക്കി മാറ്റണം… ഒറ്റവാക്കിൽ പറഞ്ഞാൽ ആ രാവണത്രേയയെ തിരിച്ചു കൊണ്ടുവരണം….
അതൊക്കെ എളുപ്പം നടക്കും അഗ്നീ…കാരണം അഗ്നി ഈ പറഞ്ഞ പ്രണയം ഇപ്പോഴും അവരുടെ രണ്ടുപേരുടേയും മനസിൽ കത്തിയെരിയുന്നുണ്ട്…
അഗ്നിയ്ക്ക് അതൊന്ന് പുറത്തു കൊണ്ടു വന്നാൽ പോരേ…അതിന് എന്നെക്കൊണ്ട് പറ്റും പോലെ എന്ത് ഹെല്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം…. പക്ഷേ ഞാൻ ചെയ്തു തരാൻ പോകുന്ന സഹായത്തിലുപരി അഗ്നീടെ ഈ ആഗ്രഹം സഫലമാകാൻ വേണ്ടി ഈ പൂവള്ളിയിലെ സീനിയർ സിറ്റിസൺ ചേർന്ന് ഒരു ഗോൾഡൺ ഓഫർ ഒരുക്കുന്നുണ്ട്….
അതെന്താ മിഴീ…??