🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

hi dear…
രാവണിന്റെ സംസാരവും അതിൽ നിന്നും ഉതിർന്ന മദ്യത്തിന്റെ ഗന്ധവും കേട്ട് ത്രേയ പുരികം ചുളിച്ചു കൊണ്ട് രാവണിനെ ഒന്ന് നോക്കി…

രാവണെന്തിനാ ഇപ്പോ വന്നത്…

നിന്നെ കാണാൻ…. കുറച്ച് സംസാരിക്കാനുണ്ട്…

സമയം ഒരുപാടായി…രാവൺ പോകാൻ നോക്ക്… എനിക്ക് ഒന്നും സംസാരിക്കാനില്ല….

നിനക്കല്ലെടീ…എനിക്കാ സംസാരിക്കാനുള്ളത്…

രാവണതും പറഞ്ഞ് ത്രേയയുടെ കൈയ്യിൽ മുറുകെ പിടിച്ചുവലിച്ച് അവളുമായി അകത്തേക്ക് കയറി ഡോറിന് കുറ്റിയിട്ടു….
രാവണിന്റെ ആ നീക്കം കണ്ട് അവനെ തടയാൻ വേണ്ടി ത്രേയ അവന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് ഡോറിന്റെ ലോക്കഴിക്കാൻ ശ്രമിച്ചു… പക്ഷേ അവന്റെ ബലത്തിന് മുന്നിൽ അവൾ തീർത്തും പരാജയപ്പെട്ടിരുന്നു….

രാവൺ…ഡോറ് തുറക്ക് രാവൺ….
പ്ലീസ്…
ത്രേയ വീണ്ടും തിടുക്കപ്പെട്ട് അവന് ഇരുവശത്തുകൂടിയും കൈയ്യെത്തി ഡോറ് തുറക്കാനുള്ള ശ്രമം നടത്തി….

അത് കണ്ട് രാവണവളുടെ ഇരുകൈയ്യിനേയും മുറുകെ പിടിച്ചു വച്ചു… ഒപ്പം ഒരു കൈയ്യാലെ അവളുടെ ഇടുപ്പോട് ചേർത്ത് അവളെ അവനോട് അടുപ്പിച്ചു…ഒരു പിടച്ചിലോടെ അവളവനോട് ചേർന്നതും അവന്റെ കണ്ണുകളിൽ ഒരു വിജയച്ചിരി മൊട്ടിട്ടു….

എന്താടീ നീ അവന്മാർക്ക് മുന്നിൽ വച്ച് പറഞ്ഞത്..
നിന്നെ തനിച്ചൊന്ന് കാണാൻ വേണ്ടി ഞാനാണ് നിന്നെ അവിടേക്ക് വിളിച്ചു വരുത്തിയത് ല്ലേ…

അത്.. ഞാൻ അപ്പോഴത്തെ situation ൽ ഒരു തമാശയ്ക്ക്…

എങ്കില് എനിക്ക് അതത്ര തമാശയായി തോന്നീല്ല…

രാവണതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ അവളെ പിന്നിലേക്ക് നടത്തിച്ചു…രാവണിന്റെ മുഖത്തെ ചിരിയിൽ ഒരേ സമയം ഒരു വിജയീ ഭാവവും, കടുത്ത പകയും തെളിഞ്ഞു നിന്നു….ആ മുഖഭാവം കണ്ട് ഒരുതരം വിറയലോടെ അവള് പിന്നിലേക്ക് ചുവടുകൾ വച്ചു….

രാവൺ… പ്ലീസ്… നമുക്ക് നാളെ സംസാരിക്കാം…എന്നെ വിട് രാവൺ…
പിന്നിലേക്കും രാവണിലേക്കും മാറിമാറി നോട്ടം പായിച്ചു കൊണ്ട് ത്രേയ രാവണിന് മുന്നിൽ കേണപേക്ഷിച്ചു….

എനിക്ക് നിന്നോട് സംസാരിക്കാനല്ല പ്രവർത്തിക്കാനാ ഉള്ളത്…

അത്രയും പറഞ്ഞു കൊണ്ട് ഒരൂക്കോടെ അവനവളെ ബെഡിലേക്ക് തള്ളിയിട്ടു…

 

വീഴ്ചയുടെ ആഘാതത്തിൽ നിന്നും മോചനം നേടി കിടപ്പിൽ നിന്നും അവള് തിടുക്കപ്പെട്ട് ഉയർന്നു…

രാവൺ….നിനക്കെന്താ ഭ്രാന്താണോ…കുടിച്ചിട്ട് കയറി വന്ന് എന്തും ആകാംന്നാ നിന്റെ വിചാരം..

അവളതും പറഞ്ഞ് കൈപ്പദം ബെഡിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചതും രാവൺ ഒരൂക്കോടെ അവൾക്കരികിലേക്ക് നടന്നടുത്ത് ബെഡിൽ വലതു കാൽചവിട്ടി നിന്നു…ഒരുകൈയ്യാലെ അവളുടെ കൈയ്യിൽ പിടിമുറുക്കി അവളെ അവന്റെ മുഖത്തോട് അടുപ്പിച്ചതും ഒരു തരം വിറയലോടും പരിഭ്രമത്തോടും അവളവനെ തന്നെ ഉറ്റുനോക്കിയിരുന്നു…

പണ്ട് പറഞ്ഞിരുന്ന നുണകളൊന്നും പോരാഞ്ഞിട്ടാണോടീ പുതിയ കഥകളുമായി ഇറങ്ങിയത്…

Leave a Reply

Your email address will not be published. Required fields are marked *