അച്ചു എല്ലാവർക്കും നീട്ടി വെച്ചു കൊടുത്ത ഗ്ലാസ് മൂന്ന് പേരും കൈനീട്ടി വാങ്ങിച്ചു…
ചിയേർസ്….
ഒരേ ശബ്ദത്തിൽ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞ് ഗ്ലാസുകൾ തമ്മിൽ കൂട്ടി മുട്ടിച്ച ശേഷം നാലുപേരും ഗ്ലാസുകൾ ചുണ്ടോട് ചേർത്ത് മദ്യം സിപ്പ് ചെയ്തെടുത്തു…രാവണിന്റെയുള്ളിൽ ത്രേയ പറഞ്ഞിട്ടു പോയ വാക്കുകൾ അപ്പോഴും നുരഞ്ഞു പൊന്തുകയായിരുന്നു….അവനതെല്ലാം ഒരിക്കൽ കൂടി ഓർത്തെടുത്ത് ഗ്ലാസിലുണ്ടായിരുന്ന മദ്യം ഒരൂക്കോടെ ഉള്ളിലാക്കി ചുണ്ട് കൈപ്പദംകൊണ്ട് തുടച്ചെടുത്തു….
രാവണിന്റെ ആ മാറ്റം കണ്ട് അമ്പരപ്പോടെ ഇരിക്ക്യായിരുന്നു അഗ്നി… ബാക്കി രണ്ടു പേരും അതൊന്നും ശ്രദ്ധിക്കാനേ പോയില്ല….
അങ്ങനെ ഒരു റൗണ്ട് കൂടി കഴിഞ്ഞ് ഗ്ലാസ് ടേബിളിലേക്ക് വച്ച് രാവൺ ചെയറിൽ നിന്നും പതിയെ എഴുന്നേറ്റു….
അപ്പൊഴേക്കും അച്ചുവും ശന്തനുവും കൂടി bicardi യുടെ ആഴങ്ങളിലേക്ക് മുങ്ങി തപ്പുന്ന തിരക്കിലായിരുന്നു….
രാവൺ… എവിടേക്കാ നീ….
അഗ്നീടെ ചോദ്യം കേട്ട് രാവൺ അവന് നേരെ തിരിഞ്ഞു….
ഒരത്യാവശ്യ കാര്യമുണ്ട് അഗ്നീ…. ഞാനിപ്പോ വരാം….നിങ്ങള് continue ചെയ്യ്…
രാവണിന്റെ ആ വാക്കുകൾ കേട്ടപ്പോ അഗ്നിയിൽ പല സംശയങ്ങളും ഉടലെടുത്തു….
നീ എവിടേക്കാ…ത്രേയയെ കാണാനാ…
അതാണെങ്കിൽ വേണ്ട….ഇനീം അവളെ ഉപദ്രവിക്കണ്ട…ഒന്നാമതേ നീ കഴിച്ചിട്ടുണ്ട്…
എന്റെ അഗ്നീ…നീ ഇപ്പോഴും അവൾടെ ബോഡിഗാർഡാ… പണ്ടത്തെ പോലെ തന്നെ…
ഞാനും അതുപോലെ തന്നെയാ..ഒരുമാറ്റവും എനിക്കും വന്നിട്ടില്ല..പഴയ ആ സ്വഭാവം തന്നെയാ…നീ അവളെ ശല്യം ചെയ്യരുത് എന്ന് പറയുമ്പോ എനിക്ക് ഒരു തരം വാശിയാ…
അതിനിന്നും ഒരു മാറ്റവും വന്നിട്ടില്ല…. അതുകൊണ്ട് നീ ഇവിടെ wait ചെയ്യ്…10 മിനിട്ടിനകം ഞാനിവിടെ എത്തും… എനിക്ക് പിറകെ സ്പൈ വർക്കുമായി ഇറങ്ങാൻ നിൽക്കണ്ട….
രാവൺ….
ശ്ശ്ശ്ശ്ശ്ശ്….. നല്ല കുട്ടിയായിട്ട് ഇവിടെ ഇരിയ്ക്കാൻ നോക്ക് അഗ്നീ… ഞാനിപ്പോ വരാം….
രാവണതും പറഞ്ഞ് റൂമിന് പുറത്തേക്ക് നടക്കുമ്പോൾ എല്ലാമോർത്ത് ടെൻഷനിൽ ഇരിക്ക്യായിരുന്നു അഗ്നി…..
അച്ചുവിന്റേയും ശന്തനുവിന്റേയും അവസ്ഥ അപ്പൊഴേക്കും കൈവിട്ടു തുടങ്ങിയിരുന്നു….പരസ്പരം മദ്യം പകർന്നു കൊടുത്ത് കളിയ്ക്ക്യായിരുന്നു ഇരുവരും…..
റൂമിൽ നിന്നും പുറത്തേക്ക് നടന്ന രാവൺ നേരെ പോയത് ത്രേയയുടെ റൂമിലേക്കായിരുന്നു….റൂമിന്റെ മുന്നിലെത്തിയ രാവൺ ഹാന്റിൽ ലോക്ക് just ഒന്ന് തിരിച്ചു നോക്കി…അത് അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു….
പിന്നെ വേറെ വഴിയില്ലാതെ രാവൺ ഡോറിൽ ആഞ്ഞടിയ്ക്കാൻ തുടങ്ങി…. രണ്ടു മൂന്ന് തവണ തട്ടിയതിന് ശേഷം വീണ്ടും ഡോറിൽ മുട്ടാനായി കൈ ഉയർത്തിയതും രാവണിന് മുന്നിൽ ഡോറ് തുറക്കപ്പെട്ടു….
തനിക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന രാവണിനെ കണ്ടതും ത്രേയ അവനെ ആകെത്തുക ഒന്ന് നോക്കി….