ദേ…ത്രേയേടെ sub നമ്മളിവിടെ close ചെയ്യുന്നു…
അതിന്റെ വിശദമായ ചർച്ച പിന്നീടൊരിക്കലാവാം… വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ നമ്മൾക്കിടയിൽ വേറെ എന്തൊക്കെയുണ്ട് സംസാരിക്കാൻ…ദേ എല്ലാവരും ഒന്ന് ചിരിച്ചേ…ഒന്ന് ചിരിച്ചേ…
അച്ചു അതും പറഞ്ഞ് ഓടിനടന്ന് എല്ലാവരേയും ഇക്കിളിയിടാൻ തുടങ്ങി…അച്ചൂന്റെ ആ പ്രയോഗം കാരണം കലിപ്പില് നിന്ന രാവണും സങ്കടത്തോടെ നിന്ന അഗ്നിയും വായും പൊളിച്ച് നിന്ന ശന്തനുവുമെല്ലാം നിന്ന നിൽപ്പിലൊന്ന് പുളഞ്ഞു….
എന്നിട്ടും അച്ചു പണി നിർത്തിയില്ല…. വീണ്ടും വീണ്ടും അവനത് ആവർത്തിച്ചു….മൂവരും എതിർപ്പ് പ്രകടിപ്പിച്ച് അച്ചൂനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ചു അങ്ങനെയിങ്ങനെ ഒന്നും അതിൽ നിന്നും പിന്മാറിയില്ല…
പെട്ടന്നാണ് അച്ചൂന്റെ കണ്ണുകൾ യാദൃശ്ചികമായി ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളിലേക്ക് പാഞ്ഞത്….
ആ ഒരൊറ്റ രംഗം കണ്ട മാത്രയിൽ തന്നെ അച്ചു അവന്റെ എല്ലാ പരിശ്രമങ്ങളും ഉപേക്ഷിച്ച് കണ്ണും മിഴിച്ച് ടേബിളിലേക്ക് തന്നെ ലുക്ക് വിട്ടു നിന്നു….ഞൊടിയിടയിൽ ആ കണ്ണുകൾ സന്തോഷത്തോടെ വിടരുന്നത് കണ്ട് ബാക്കിയുള്ള മൂവരുടേയും നോട്ടം അച്ചുവിലേക്കും…അവന്റെ കണ്ണുകളേയും നോട്ടത്തെയും പിന്തുടർന്ന് ടേബിളിലേക്കും നീണ്ടു….
ബാക്കിയുള്ള നോട്ടങ്ങൾ ടേബിളിൽ വന്ന് ചേരും മുമ്പേ അച്ചു തിടുക്കപ്പെട്ട് ടേബിളനരികിൽ എത്തിയിരുന്നു…..
oh….blackyyyy….my bicardi……ഹോ…ഉമ്മ….
ടേബിളിലിരുന്ന ഒരു ബോട്ടിൽ കൈയ്യിലെടുത്ത് മുത്തിക്കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നി നടുവിന് കൈയ്യും താങ്ങി നിന്ന് അച്ചൂനെ ഇരുത്തിയൊന്ന് നോക്കി….. ശന്തനു അപ്പോഴേക്കും ഒരു കള്ളച്ചിരിയോടെ അച്ചൂനോട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുത്തിരുന്നു….
ഹോ…രാവൺ… എന്റെ പൊന്നുമോനേ…നീ എന്താടാ ഇക്കാര്യം നേരത്തെ ഒന്നറിയിക്കാതിരുന്നത്… വെറുതെ എന്തൊക്കെയോ പറഞ്ഞിരുന്ന് time waste ആക്കി…..
അച്ചൂ….
അഗ്നീടെ ആ വിളികേട്ട് അച്ചു അഗ്നിയെ നോക്കി ആംഗ്യം കാണിക്കാൻ തുടങ്ങി….അത് കണ്ട് രാവണിന്റെ ചുണ്ടിൽ ഒരു ചിരി പൊട്ടിയെങ്കിലും അവനത് അവർക്ക് മുന്നിൽ മറച്ചു പിടിച്ച് നിന്നു…
അഗ്നീ..എല്ലാ കാര്യത്തിലും നമ്മള് അച്ചൂനെ ഇങ്ങനെ വിരട്ടുന്നത് മോശമല്ലേടാ….പാവം…അവന് വിഷമമായാലോ…
കുപ്പി കണ്ടപാടെ ശന്തനു ഗ്രൂപ്പ് മാറി അച്ചൂലേക്ക് ചേർന്ന് നിന്ന് അച്ചൂനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
ദേ…ദേ…keep social distance ഏ… അങ്ങോട്ട് മാറി നിന്നേ…എന്റെ കൈയ്യിലിരിക്കുന്ന ഈ മുത്തിനെ കണ്ടിട്ടാ നിന്റെയീ support എന്നെനിക്ക് വ്യക്തമായി അറിയാം…. അതുകൊണ്ട് എന്റെ blacky യെ തീർക്കാൻ ഒരു തെണ്ടിയുടേയും ആവശ്യമില്ല എനിക്ക്…ഇതിന് ഞാൻ ഒറ്റയ്ക്ക് മതി… പിന്നെ എന്റെ രാവണും…ല്ലേ മോനേ…
ന്മ്മ…ന്മ്മ…
അച്ചൂന്റെ ആ പതപ്പിക്കല് കേട്ട് രാവൺ ഇരുത്തി മൂളി തലയാട്ടി നിന്നു…ഇരു ചേരിയിൽ നിന്നും കൂട്ടംതെറ്റിപ്പോയ ശന്തനു അഗ്നിയേയും അച്ചൂനേം മാറിമാറി നോക്കി മുഖം വീർപ്പിക്കാൻ തുടങ്ങി…
പിന്നെ…നിന്റെയൊരു മാട്ട RUM ആർക്ക് വേണമിത്….!!!
നീ തന്നെ കുടിച്ചോടാ….ചങ്കും കരളും വാടുന്ന സാധനം…പ്ഫൂ….
ശന്തനു അച്ചൂനെ അടപടലേ പുച്ഛിച്ച് മുഖം തിരിച്ചു നിന്നു….
മോനേ ചന്തനൂ… കിട്ടാത്ത മുന്തിരി പുളിക്കും… പിന്നെ നീ ഇപ്പോ ഉപയോഗിച്ച ആ പദം… അതെനിക്ക് തീരെ പിടിച്ചിട്ടില്ല കേട്ടോ…മാട്ട റം പോലും…എടാ..ഈ Rum എന്നു പറയുന്നത് ഒരു വികാരമാ…വികാരം….ഇതിനെയാ നീ പുച്ഛിച്ച് തള്ളിയേ…
മഹാത്മാ ഗാന്ധി പോലും മരണമടയുന്നതിന് മുമ്പ് പറഞ്ഞ ഏക കാര്യം ഹേ റം എന്നാ…അറിയ്വോ നിനക്ക്…അത്രയും വിലയുള്ള എന്റെ ചക്കരക്കുട്ടനെയാ നീ…..