രാവണിന്റെ ആ പറച്ചില് കേട്ട് അഗ്നിയും,അച്ചുവും ശന്തനുവും ഒരുപോലെ അവനെ തന്നെ ഉറ്റുനോക്കി നിന്നു…
രാവൺ..തെറ്റുദ്ധാരണ കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് നിങ്ങൾക്കിടയിൽ ഉണ്ടായത്…അതിന്റെ പേരിൽ നീ ഇനിയും അവളോട് പക വച്ച് പുലർത്തരുത്… പ്ലീസ്…
അഗ്നി വളരെ ദയനീയ സ്വരത്തിൽ അങ്ങനെ പറഞ്ഞതിനെ രാവൺ പുച്ഛത്തോടെ ചിരിച്ചു തള്ളി നിന്നു…
അതേ രാവൺ…അവൾ ചെയ്തത് തെറ്റുകളാവാം… പക്ഷേ അവളിപ്പോ അതൊക്കെ ഓർത്ത് ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്… അതുകൊണ്ട് നിനക്കതെല്ലാം മറക്കാൻ ശ്രമിച്ചൂടെ….
ശന്തനു കൂടി തന്റെ അഭിപ്രായം അറിയിച്ചുവെങ്കിലും രാവൺ അതിനും ഒരു വാക്ക് പോലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല….
രാവൺ..ഇവര് രണ്ടാളും പറഞ്ഞതിലും കാര്യമുണ്ട്..അവളെ നീ ഇനിയും വെറുക്കരുത് രാവൺ…എല്ലാം ഉള്ളിലൊതുക്കി നമുക്കെല്ലാം മുന്നിൽ സന്തോഷം അഭിനയിക്ക്വാ അവള്..
അത് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസിലാകും….
അച്ചു കൂടി രാവണിനെ ഉപദേശിക്കാൻ ശ്രമിച്ചതും രാവണിന്റെ ദേഷ്യം ഒന്നിരട്ടിച്ചു…
അപ്പോ എല്ലാർക്കും മുന്നിൽ അപമാനിതനായ ഞാനാണ് എല്ലാറ്റിനും ഉത്തരവാദി ല്ലേ…മൂന്നാളും ചേർന്ന് അവളെ വിശുദ്ധ ആക്കാനുള്ള നീക്കമാണ്.. ല്ലേ…
എന്തായാലും പഴങ്കഥകള് മറന്നു തുടങ്ങാൻ ഉപദേശിച്ചവരല്ലേ നിങ്ങള്…ആ നിങ്ങള് തന്നെ എന്റെ കുറച്ചു ചോദ്യങ്ങൾക്ക് കൂടി ഉത്തരം തന്നിട്ട് പൊയ്ക്കോ….
രാവണിന്റെ ആ ചോദ്യം കേട്ട് മൂവരും ഒരുപോലെ രാവണിന്റെ വാക്കുകൾക്ക് കാതോർത്തു…
വർഷങ്ങൾക്കു മുമ്പ് പൂവള്ളിയിൽ നടന്ന ദുരന്തത്തിന് ഉത്തരവാദി ഞാനല്ല എന്നവൾക്ക് വ്യക്തമായി അറിയാമായിരുന്നു… എങ്കിലും എല്ലാവർക്കും മുന്നിൽ അവളെന്നെ തെറ്റുകാരനായി മുദ്രകുത്തി….കാലമിത്ര കഴിഞ്ഞിട്ടും എന്നെ പിന്തുടരുന്ന കൊലയാളി എന്ന വിളിപ്പേര്…അതെന്നിൽ നിന്നും അടർത്തി മാറ്റാൻ കഴിയുമോ അവൾക്…
ജയിലഴിയ്ക്കുള്ളിൽ ഞാൻ കഴിച്ചുകൂട്ടിയ ആ കറുത്ത ദിനങ്ങൾ… എല്ലാവരുടേയും പരിഹാസം നിറഞ്ഞ നോട്ടം… എല്ലാം കഴിഞ്ഞ് ഈ റൂമിൽ മാത്രമായി ഒതുങ്ങി കൂടിയ ദിനങ്ങൾ…എന്നിൽ നിറഞ്ഞു നിന്ന frustration… drugs ന് അടിമപ്പെട്ടു പോയ എന്റെ ജീവിതം…..ഇതെല്ലാം ഒറ്റയടിക്ക് എന്നിൽ നിന്നും മായ്ച്ചു കളയാനോ ഇല്ലാതാക്കാനോ കഴിയ്വോ….
ജീവന് തുല്യം ഞാൻ സ്നേഹിച്ചതാ അവളെ….
മറ്റൊരാള് അവൾടെ പേരുച്ഛരിക്കുന്നത് പോലും ദേഷ്യമിയിരുന്നു എനിക്ക്….ആ എന്നെയാ അവള് ചതിച്ചത്….നീയും കണ്ടതല്ലേ അഗ്നീ ആ ഫോട്ടോസ്….
രാവൺ..അത്…അത് ഞാൻ അവളോട് ചോദിയ്ക്കാം…..
വേണ്ട അഗ്നീ…അതിന്റെയൊന്നും പിറകേ പോകാൻ എനിക്ക് താൽപ്പര്യമില്ല….ഈ പൂവള്ളിയിൽ ഞാനിപ്പോ മനസറിഞ്ഞ് സംസാരിക്കുന്നതും,ഇടപെടുന്നതും നിങ്ങളോട് മാത്രമാ….. അവൾടെ പേരും പറഞ്ഞ് നമ്മുടെ ഇടയിലുള്ള ഈ friendship നിങ്ങൾ ഇല്ലാതാക്കരുത്….
രാവണിന്റെ പറച്ചില് കേട്ട് അഗ്നിയുടെ മുഖത്ത് ചെറിയൊരു നിരാശ പടർന്നു…ആ മുഖഭാവം കണ്ടതും എല്ലാവരുടേയും മൂഡൊന്ന് ചേഞ്ചാക്കാനായി അച്ചു രണ്ടും കല്പിച്ച് ചളിയടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി….