നിൽക്ക്വായിരുന്നു….
എന്തായാലും നിങ്ങള് വന്ന സ്ഥിതിക്ക് എല്ലാവരും സംസാരിച്ചിരിക്ക്…ഞാനെന്റെ റൂമിലേക്ക് പോക്വാ…
ത്രേയ അതും പറഞ്ഞ് മൂവരേയും മറികടന്ന് നടന്നു…
ത്രേയ നീയൊന്ന് നിന്നേ…
അഗ്നീടെ കടുത്ത സ്വരം അവിടെ മുഴങ്ങി കേട്ടതും ത്രേയ പതിയെ അവിടെയൊന്ന് slow ചെയ്തു…അവന് നേരെ നോട്ടം കൊടുക്കാതെ അതേപടി നിന്ന ത്രേയയ്ക്ക് അരികിലേക്ക് അഗ്നി നടന്നു ചെന്നു…
എന്താ നിന്റെ കവിളിലൊരു പാട്… ഇതെന്ത് ചെയ്തതാ…???
അഗ്നീടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണംന്നറിയാതെ ത്രേയ ഒന്ന് പതറി…
അത് ഞാനവളെയൊന്ന് സ്നേഹിച്ചതാ അഗ്നീ…
വർഷങ്ങൾ ഒരുപാടായില്ലേ ഈ രാവണിന്റെ സ്നേഹം അവളനുഭവിച്ചിട്ട്… അതിന് വേണ്ടി വിളിച്ചു വരുത്തിയതാ ഞാനവളെ… പക്ഷേ എന്റെ സ്നേഹപ്രകടനം പൂർണമാക്കാൻ കഴിഞ്ഞില്ല….
അപ്പൊഴേക്കും നിങ്ങള് വന്നു….അല്ലേടീ…
ത്രേയയുടെ മുഖത്തിന് നേരെ വന്ന് നിന്ന് രാവണങ്ങനെ പറഞ്ഞതും നിറകണ്ണുകളോടെ ത്രേയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച് റൂം വിട്ട് പുറത്തേക്ക് നടന്നു….ത്രേയയുടെ ആ പോക്ക് കണ്ടപ്പോഴേ അവിടെ നടന്ന സംഭവങ്ങളുടെ പൂർണ രൂപം അഗ്നിയ്ക്ക് വ്യക്തവുമായിരുന്നു… പക്ഷേ ആരുടേയും സംസാരം മനസ്സിലാവാതെ വായും പൊളിച്ചു നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും….ത്രേയ ഡോറ് തുറന്ന് പുറത്തേക്ക് പോയതും അഗ്നീടെ നോട്ടം അവളിൽ നിന്നും രാവണിലേക്ക് തിരിഞ്ഞു…അപ്പൊഴേക്കും അഗ്നിയ്ക്ക് മുഖം കൊടുക്കാതെ രാവൺ തിരിഞ്ഞു നടക്കാൻ ഭാവിച്ചിരുന്നു….
രാവൺ…
ഒന്നു നിന്നേ നീ…
അഗ്നി പറഞ്ഞത് കേട്ട് രാവൺ നടത്തം നിർത്തി അഗ്നിയ്ക്ക് നേരെ തിരിഞ്ഞു…
എന്താ അഗ്നീ…
എന്താടാ ഇവിടെ ഉണ്ടായത്…??? നിന്റെ പഴയ പ്രണയത്തിന്റെ ബാക്കി തുടങ്ങാനാണോ…അതോ നിന്റെ പകയുടെ ബാക്കി തീർക്കാനാണോ അവളെ ഇവിടേക്ക് വിളിച്ചു വരുത്തിയത്…
അഗ്നിയുടെ കടുത്ത സ്വരം കേട്ട് രാവൺ അവന് നേരെ ഒന്ന് പുഞ്ചിരിച്ച് നിന്നു..
രാവൺ… ഞാൻ നിന്നോടാ ചോദിച്ചത്…
എനിക്ക് കൃത്യമായ മറുപടി തരണം… നിന്റെ മുഖത്തെ ഈ ചിരി എന്നെ കളിയാക്കും പോലെയാ എനിക്ക് തോന്നുന്നേ….
നിന്നെ കളിയാക്കുകയാണെന്ന് തന്നെ വിചാരിച്ചോ അഗ്നീ… പിന്നെ നീ ഇപ്പോ ചോദിച്ച ഈ ചോദ്യത്തിന്റെ മറുപടി…അത് നിനക്ക് നിന്റെ മനസിൽ തോന്നിയ രീതിയിൽ വ്യാഖ്യാനിക്കാം…കാരണം എന്റെ മനസിൽ എപ്പോ എന്താണോ തോന്നുന്നത് അതുപോലെയാകും ഞാനവളോട് പെരുമാറുന്നത്…. ചിലപ്പോൾ പഴയ പ്രണയം തോന്നാം…മറ്റു ചിലപ്പോൾ പക തോന്നാം… അതിനനുസരിച്ചാവും ഞാൻ അവളോട് ഇടപഴകുന്നത്… അതുകൊണ്ട് അതിന് കൃത്യമായ ഒരു definition തരാൻ എനിക്ക് കഴിയില്ല….