പിന്നെ നീ ഇപ്പോ പറഞ്ഞ കാര്യം…അവന്മാരെ മൂന്ന് പേരെയും മുന്നിൽ കണ്ടോണ്ട് ഈ രാവണിന് മുന്നിൽ കളിയ്ക്കാൻ വരരുത് നീ….
വന്നാൽ തനി അസുരനാവും ഞാൻ….
ഇതെന്റെ റൂം ആണ്…എന്നു വച്ചാൽ എന്റെ private space… ഇവിടെ വച്ച് ഞാൻ drinks ഓ drugs ഓ കഴിയ്ക്കും…. അതിന് നിന്റെയെന്നല്ല ഒരുത്തീടെയും അനുവാദം എനിക്കാവശ്യമില്ല….
മനസിലായോടീ….
ഒരലർച്ചയോടെ അങ്ങനെ പറഞ്ഞ് മുടിക്കുത്തിലേയും കൈയ്യിലേയും പിടി ഒന്നുകൂടി മുറുക്കിയതും ത്രേയ ഒരു കുതറലോടെ ഒന്നുകൂടി അവനിലേക്ക് ചേർന്നു….അവന്റെ രൗദ്ര ഭാവം കണ്ട് ഉമനീരിറക്കി നിൽക്ക്വായിരുന്നു അവൾ….
ഒരു കാര്യം കൂടി…നാളെ വൈദിയങ്കിൾ വരും നിന്നെ കാണാൻ…
നിനക്ക് ഈ വിവാഹത്തിന് താൽപര്യം ഇല്ല… ആരൊക്കെ നിർബന്ധിച്ചാലും അതായിരിക്കണം നിന്റെ മറുപടി….കേട്ടല്ലോ…
പറ്റില്ല രാവൺ… ഞാൻ പറയില്ല അങ്ങനെ…എന്നെ കൊന്നാലും പറയില്ല…
ത്രേയ കടുപ്പിച്ച് അത്രയും പറഞ്ഞതും രാവണിന്റെ ദേഷ്യം ഒന്നിരട്ടിച്ചു….അവനാ ദേഷ്യം അവളിൽ തീർക്കാൻ മുതിർന്നപ്പോഴേക്കും ഡോറിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം ഉയർന്നു കേട്ടു…..ആ ശബ്ദം കേട്ടതും രാവണിന്റേയും ത്രേയയുടേയും നോട്ടം ഒരുപോലെ ഡോറിന് നേർക്ക് പാഞ്ഞു…അപ്പോഴും ത്രേയയുടെ മുടിക്കുത്തിലും,കൈയ്യിലും മുറുകിയിരുന്ന പിടി രാവൺ അയച്ചിരുന്നില്ല…. ഡോറിൽ തുടർച്ചയായുള്ള മുട്ടൽ കേട്ടതും രാവണിന്റെ നോട്ടം ഡോറിൽ നിന്നും പതിയെ ത്രേയയിലേക്ക് തിരിഞ്ഞു…അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന ദേഷ്യത്തെ ഉള്ളിലടക്കി കൊണ്ട് അവനാ പിടി പതിയെ അയച്ചെടുത്ത് അവളെ അതിൽ നിന്നും മോചിപ്പിച്ചു…..അവനിൽ നിന്നും അടർന്നു മാറിയ ത്രേയയിൽ ചെറിയൊരു പേടിയും വിറയലും ഉണ്ടായിരുന്നു… ഒരുതരം കിതപ്പോടെ അവളവനിൽ നിന്നും അകന്നു മാറി നിന്നതും അവളെയൊന്ന് തുറിച്ചു നോക്കിയ ശേഷം ദേഷ്യം വിട്ടുമാറാത്ത മുഖത്തോടെ അവൻ ഡോറിനടുത്തേക്ക് നടന്നു…. ഡോറിന്റെ ലോക്കിൽ കൈവച്ച ശേഷം ഒരു തവണ കൂടി അവിളിലേക്ക് നോട്ടം പായിച്ചു കൊണ്ട് അവനത് ഓപ്പൺ ചെയ്തു….രാവണിന് മുന്നിൽ നിന്ന ആൾക്കാരെ കണ്ടതും അവരിലേക്കും തനിക്ക് പിന്നിൽ നിന്ന ത്രേയയിലേക്കും അവന്റെ നോട്ടം പാഞ്ഞു….
എന്താ മോനേ രാവൺ ഒരു കള്ള ലക്ഷണം… എന്താ റൂമില് പരിപാടി…???
രാവണെ തള്ളിമാറ്റിക്കൊണ്ട് അച്ചു റൂമിനുള്ളിലേക്ക് ഇടിച്ചു കയറി…. പിറകെ തന്നെ അഗ്നിയും ശന്തനുവും റൂമിനുള്ളിലേക്ക് തള്ളി കയറിയതും ഉള്ളിലെ ദേഷ്യം നിലത്തേക്ക് ആഞ്ഞ് ചവിട്ടി തീർത്ത് രാവൺ റൂമിലേക്ക് കയറി ഡോറടച്ചു…ഒരൂക്കോടെ ഉള്ളിലേക്ക് കയറിയ മൂവരും ത്രേയയെ രാവണിന്റെ റൂമിൽ കണ്ട ഷോക്കിൽ അവളെ തന്നെ നോക്കി കണ്ണും മിഴിച്ച് നിന്നു…. അപ്പോഴേക്കും രാവൺ അവർക്കടുത്തേക്ക് നടന്നടുത്തിരുന്നു…കാര്യമായ ടെൻഷനോ,പരിഭ്രമമോ അവന്റെ മുഖത്തുണ്ടായിരുന്നില്ല…തന്നെയും ത്രേയയേയും മാറിമിറി ഉറ്റുനോക്കി നിന്ന ത്രിമൂർത്തികളെ കണ്ടപ്പോ രാവണിന് ശരിയ്ക്കും ചിരിയാണ് വന്നത്….ത്രേയേടെ മുഖത്ത് വിടർന്ന ഭാവങ്ങളെ അവനാ ചിരിയോടെ നോക്കി കണ്ടു നിന്നു…അപ്പോഴും ഒന്നും മനസ്സിലാകാതെ കണ്ണും മിഴിച്ച് നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ….
ഡീ…ത്രേയേ നീ എന്താ ഇവിടെ…???
അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയ ആദ്യം നിന്നൊന്ന് പരുങ്ങി… ശന്തനൂന്റെയും അച്ചൂന്റെയും ഞെട്ടൽ അപ്പോഴും മിറിയിരുന്നില്ല…അഗ്നീടെ ചോദ്യം കേട്ട് ത്രേയേടെ കണ്ണുകൾ ആദ്യം പാഞ്ഞത് രാവണിന്റെ മുഖത്തേക്കായിരുന്നു… അവൾക് മുന്നിൽ ഒരു വിജയച്ചിരി നിറച്ച് ഇരുകൈയ്യും നെഞ്ചിന് മീതെ കെട്ടി നിന്ന രാവണിനെ കണ്ടപ്പോ അവൾടെ ദേഷ്യം ഒന്നിരട്ടിച്ചു…അവന് മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കില്ല എന്ന് മനസ്സിലുറപ്പിച്ച് ഞൊടിയിട