🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

രാവണത്രേയ 4

Raavanathreya Part 4 | Author : Michael | Previous Part

 

 

അതുകേട്ടതും കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി…മേഡം ആദ്യമൊന്ന് റെസ്റ്റെടുക്ക് എല്ലാം നമുക്ക് പിന്നെ സംസാരിക്കാം…

കൺമണി അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും ത്രേയ അവളുടെ കൈയിൽ പിടിച്ച് അവളെയവിടെ തടഞ്ഞു നിർത്തി…

കാര്യങ്ങളൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം അതൊക്കെ ഓക്കെ… പക്ഷേ നീയെന്നെ എന്താ ഇപ്പോ വിളിച്ചത് മേഡംന്നോ..എന്ന് തൊട്ടാ ഞാൻ നിന്റെ മേഡമായത്…പറയെടീ ഉണ്ടക്കണ്ണീ…

ത്രേയ കൺമണിയ്ക്ക് നേരെ അല്പം കലിപ്പ് ഫിറ്റ് ചെയ്തതും കൺമണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

അത് പിന്നെ വല്യ വീട്ടിലെ കുട്ടികളെ മേഡം കുഞ്ഞ് എന്നൊക്കയല്ലേ വിളിക്കേണ്ടത്…

ആ.. എങ്കിലേ മോളിപ്പോ എന്നെ ത്രേയാന്നങ്ങ് വിളിച്ചാ മതി..നിന്റെ വായീന്ന് ആ വിളി കേൾക്കാനാ എനിക്കിഷ്ടം.. അല്ലാതെ മേഡം കീടംന്നൊക്കെ വിളിച്ചോണ്ട് വന്നാൽ…ദേ ഈ കണ്ണ് ഞാനങ്ങ് കുത്തി പൊട്ടിയ്ക്കും….

ത്രേയ അതും പറഞ്ഞ് കൺമണീടെ കണ്ണിന് നേരെ ചൂണ്ടുവിരലൂന്നി കാട്ടിയതും അവളൊരടി പിന്നിലേക്ക് നിങ്ങി നിന്നു…അപ്പോഴും ഇരുവരുടെയും മുഖത്തൊരു പുഞ്ചിരിയുടെ ശേഷിപ്പുണ്ടായിരുന്നു….

അല്ല ആരാ ഇവിടെ കീടം..who is the ബ്ലഡീ കീടം ഇൻ ദിസ് തറവാട്…

ത്രേയേടെയും കൺമണീടെയും സംസാരത്തിനിടയിലേക്ക് അച്ചൂന്റെ അപശബ്ദം ഉയർന്നു കേട്ടതും ഇരുവരും അരോചകത്തോടെ നെറ്റി ചുളിച്ചു നിന്നു…

ഹോ…ശല്യം ഇവിടേം എത്തിയോ…??

ത്രേയ അടക്കം പറഞ്ഞു കൊണ്ട് കൈ തലയിൽ താങ്ങി നിന്നതും അച്ചു ഒരൂക്കോടെ അവർക്കരികിലേക്ക് പ്രത്യക്ഷപ്പെട്ടു….ഷൂസിന്റെ മുൻഭാഗം നിലത്ത് നിരക്കി മൂൺവാക്ക് ചെയ്യും പോലെ അവൻ അവർക്ക് മുന്നിലേക്ക് അവതരിച്ചതും കൺമണി ഒരു ചിരിയടക്കി നിന്നു…ആ സമയം തന്നെ മൂവർക്കും യാത്ര പറഞ്ഞു കൊണ്ട് നിമ്മി ത്രേയേടെ റൂം വിട്ടോടിയിരുന്നു…ഇനിയും വൈകിയാൽ വേദ്യ കുരിശിലേറ്റും എന്ന ഭയം തന്നെ…..അവളെ യാത്രയയച്ച് അച്ചു ത്രേയയുടേയും കൺമണീടെയും സംസാരത്തിനിടയിലേക്ക് ഇടിച്ചു കയറി…..

ചോദിച്ചതു കേട്ടില്ലേ eyebell…ആരാ ഇവിടുത്തെ കീടം..
അവന്റെ ആ പറച്ചില് കേട്ട് ത്രേയയും കൺമണിയും ഒരുപോലെ മുഖം ചുളിച്ച് സംശയഭാവത്തിൽ അവനെയൊന്ന് നോക്കി…

eyebell ഓ…ഇതെന്തോന്ന് പേര്… ഇംഗ്ലീഷ് ഫിലീംസിലൊക്കെ കേൾക്കുന്ന പോലെ…
ത്രേയയുടെ ആ ചോദ്യം കേട്ട് അച്ചു ഇരു കൈകളും നടുവിന് താങ്ങി രജനി style ൽ മുഖമുയർത്തി ഒന്ന് ചിരിച്ചു…

കണ്ണാ…ഇത് English film name അല്ല…ഇതാണ് ഇംഗ്ലീഷിലുള്ള കൺമണീടെ പേര്…

എന്തോന്ന് eyebell ഓ….

Leave a Reply

Your email address will not be published. Required fields are marked *