ഹേമന്തേട്ടാ…ഏട്ടൻ പഴയ കാര്യങ്ങളെല്ലാം മറക്കണം… എന്നിട്ട് ആ പഴയ ഹേമന്തേട്ടനാവണം… എനിക്കറിയാം ഏട്ടന്റെ മനസിലെ ആ മുറിവ്…അതും അവൾ കാരണം… അവൾടെ ചതി… ഏട്ടൻ ജീവനു തുല്യം അവളെ സ്നേഹിച്ചിട്ടും ഒറ്റപ്പെടുത്തിയില്ലേ അവള്… ചതിച്ചു കളഞ്ഞില്ലേ അവളേട്ടനെ….അതിന്റെ മുറിവുണങ്ങി വരുന്നതേയുള്ളൂ ഈ മനസിൽ നിന്നും…അതീ വേദ്യയ്ക്ക് മനസിലാകും… മറ്റാരും മനസിലാക്കിയില്ലെങ്കിലും ഹേമന്തേട്ടനെ ഞാൻ മനസിലാക്കും….
അത്രയും പറഞ്ഞ് രാവണിന്റെ പുറത്തേക്ക് വേദ്യ തല ചായ്ച്ചു നിന്നു…രാവണിന്റെ നഗ്നമായ പുറത്ത് തെളിഞ്ഞു നിന്ന കാലഭൈരവന്റെ പച്ചകുത്തിയ മുഖത്തേക്ക് വേദ്യയുടെ കണ്ണീര് ഇറ്റു വീണതും രാവണിന്റെ ഗൗരവത്തോടെയുള്ള നോട്ടം ഒരു വശത്ത് കൂടി പിന്നിലേക്ക് പാഞ്ഞു… എന്നിട്ടും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കാതയയും, എന്നാൽ തന്നിൽ നിന്നും വേർപ്പെടുത്താതെയും അവൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു…വേദ്യ കണ്ണ് തുടച്ചു കൊണ്ട് രാവണിനെ അവൾക് നേരെ തിരിച്ചു നിർത്തി…..അവനൊരു കൊച്ചുകുട്ടിയെപ്പോൽ അവൾക് വഴങ്ങി തുടങ്ങിയിരുന്നു….
ഹേമന്തേട്ടാ…ഏട്ടനെ ഞാനായിരുന്നു അന്നും ഇന്നും ആത്മാർത്ഥമായി സ്നേഹിച്ചത്…സ്നേഹിക്കുന്നത്… ഇനിയും എന്നെ മനസിലാക്കാതെ പോകരുത്…ഏട്ടന്റെ കൈയ്യിൽ നിന്നും എന്റെ കഴുത്തിലേക്ക് ചാർത്തുന്ന ഒരു താലി….ഈ നെഞ്ചിലെ സ്നേഹം അത് മാത്രം മതി എനിക്ക്….
അവൾടെ ആ സംസാരം കേട്ട് രാവൺ പുരികം ചുളിച്ച് അവളെയൊന്ന് നോക്കി…
നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്….??
നീയും ഞാനും തമ്മിലുള്ള വിവാഹം…അത് നേരത്തെ തീരുമാനിച്ചു വച്ചിരിക്കുന്നതാണ് പിന്നെ എന്താ….
അതെ…അത് ശരിയാണ്… പക്ഷേ…
പിന്നെയെന്താ ഒരു പക്ഷെ…
രാവണിന്റെ ചോദ്യത്തിന് അവള് കുറേനേരം മറുപടി നല്കിയില്ല… പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി…
ത്രേയ…ത്രേയ വരുന്നുണ്ട്….ഇന്ന്… ഇന്നുച്ചയ്ക്ക് ഇവിടേക്കെത്തും….
ആ പേര് കേട്ടതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ഞരമ്പുകൾ വരിഞ്ഞു മുറുകി…ആ ദേഷ്യത്തിൽ കൈയ്യിലിരുന്ന കോഫി കപ്പ് അവൻ നിലത്തേക്ക് വലിച്ചെറിഞ്ഞു….
വേദ്യ അവന്റെ രൗദ്ര രൂപം കണ്ട് ശരിയ്ക്കും നടുങ്ങി നിൽക്ക്വായിരുന്നു…
ത്രേയ… അവൾടെ പേര് പോലും എന്റെ കാതിൽ കേൾക്കരുത്…. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല..
രാവണിന്റെ അലർച്ച കേട്ട് വേദ്യയൊന്ന് നടുങ്ങിയെങ്കിലും അവന് ത്രേയയോടുള്ള പകയിൽ മനസാൽ ആനന്ദം കണ്ടെത്തുകയായിരുന്നു അവൾ…ഉള്ളിൽ അലയടിച്ചുയർന്ന സന്തോഷത്തെ മുഖത്ത് പ്രകടമാക്കാതെ അവളൽപം സങ്കടം അഭിനയിച്ചു നിന്നു….അപ്പോഴും രാവണിന്റെ ദേഷ്യം ഒരിഞ്ച് പോലും കുറയാതെ തുടരുകയായിരുന്നു….
ഹേമന്തേട്ടാ അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ… എല്ലാവരും അതിൽ നിന്നും overcome ചെയ്തു…ത്രേയയോടുള്ള ദേഷ്യം കുറയ്ക്കണം എന്ന് ഞാൻ പറയില്ല…അവളെ വെറുത്തോളൂ… പക്ഷേ ഹേമന്തേട്ടൻ എല്ലാവരോടും ഇങ്ങനെ ദേഷ്യം കാട്ടി നടക്കരുത്…
വേദ്യ രാവണിനെ അനുനയിപ്പിച്ച് കൊണ്ട് അവന്റെ തോളിലേക്ക് മെല്ലെ കൈ ചേർത്തു…അവനതിലും പകയടങ്ങാതെ അവളുടെ കൈ ബലമായി തട്ടിയെറിഞ്ഞു നിന്നു…ആ സമയം രാവണിന്റെ കണ്ണുകളിൽ ത്രേയയോടുള്ള ദേഷ്യവും പകയും കത്തിയെരിയുകയായിരുന്നു…..