നിന്നോട് മണിച്ചിത്രത്താഴിലെ നാഗവല്ലിയാവാനല്ല പറഞ്ഞത്… ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം നീ…
ന്മ്മ..ശരി നീ പറ…
രാവൺ ഫ്രഷാവാൻ പോയിരിക്ക്വാ.. കൃത്യം 11.30ടെ ഫ്ലൈറ്റില് ത്രേയ ലാന്റാവും..അവളെ പിക്ക് ചെയ്തു വരാൻ വൈദി അങ്കിൾ രാവണിനെയാ ഏൽപ്പിച്ചിരിക്കുന്നത്…അവനത് എനിക്കും അച്ചൂനും ഹാന്റോവർ ചെയ്യാൻ ഒരു മൂവ് നടത്തി..ഞാനും അവനും നൈസായിട്ടങ്ങ് സ്കൂട്ടായി…ഇപ്പോ അവൻ ആ ദൗത്യം നിന്നെ ഏൽപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നേ…
ഹോ..അതിനാണോ ഇപ്പോ എന്നെ വിളിച്ചേ…yes..you continue…
ന്മ്മ…അതിന് തന്നെ… പക്ഷേ ഒരുകാരണവശാലും നീ ആ ദൗത്യം ഏറ്റെടുക്കാൻ പാടില്ല….ഏകദേശം 10.30കഴിയുമ്പോ രാവൺ ഇവിടെ നിന്നും ഇറങ്ങും…അതിന് മുമ്പ് ഒരു കാരണവശാലും നീ ഇവിടെ കാല് കുത്താൻ പാടില്ല…അവൻ വിളിച്ചു ചോദിച്ചാൽ റെഡിയായി,ഇറങ്ങി, ട്രാഫിക് ആണ്,on the way എന്നൊക്കെ ചുമ്മാ തട്ടി വിട്ടോണം…..
ന്മ്മ…ശരി ബ്രോ… പറയാം…
രാവൺ ഇവിടെ നിന്നും പുറത്തേക്ക് കടന്ന് കഴിയുമ്പോ ഞാൻ നിനക്ക് കോൾ ചെയ്യും…അപ്പൊഴേ നീ വീട്ടീന്ന് ഇവിടേക്ക് തിരിയ്ക്കാവു..
ok..done…
അല്ല അഗ്നീ എന്താ ഇങ്ങനെ ഒരു പ്ലാൻ…??
ഡാ ശന്തനു…രാവൺ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാ ത്രേയെ കാണുന്നത്….അവനവളെ കാണുമ്പോ നമ്മളാരെങ്കിലും കൂടെ ഉണ്ടായാൽ അവർടെ പ്രൈവസി നഷ്ടമാകും…കലിപ്പിലാണെങ്കിലും അവരുടെ ഇടയിലെ മൗനത്തിനു പോലും ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാനുണ്ടാവും…..അത് നമ്മളായി ഇല്ലാതാക്കണ്ട…
wow… wonderful idea…അഗ്നീ നീ ഒരു സംഭവം തന്നെടേ… അപ്പോ ഞാൻ ഒന്ന് റെഡിയാവട്ടേ…
എന്തിന്…???
എല്ലാം പറഞ്ഞ് സമാധാനത്തോടെ നിന്ന അഗ്നീടെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു…
എനിക്ക് ഒന്ന് കുളിയ്ക്കാനും പാടില്ലേ…ഇതെന്ത് കൂത്ത്… ഞാൻ ദേ ഇന്നലെ വന്ന പാടെ ബെഡാലോട്ട് വീണതാ… ബെഡ്ഷീറ്റ് പോലും ഒന്ന് എടുത്തു മാറ്റീട്ടില്ല…..
എങ്കില് ശരീടാ.. ഞാൻ വര്ക്ക്വാ…രാവൺ വരുന്നതിന് മുമ്പ് എനിക്ക് മറ്റൊരാളോട് കൂടി സംസാരിക്കാനുണ്ട്….
അഗ്നി അത്രയും പറഞ്ഞ് കോള് കട്ട് ചെയ്ത് അടുത്ത നമ്പർ ഡയൽ ചെയ്തു…
ഹലോ..ഡീ..ത്രേയ…നീ എവിടെ എത്തി… checking ആയോ… ന്മ്മ…ഓക്കെ… ഇവിടെ എല്ലാം സെറ്റാണ്….
നിന്റെ രാവൺ വരും നിന്നെ കൂട്ടാൻ.. കാത്തിരുന്നോ അവനെ കാണാനായി….കക്ഷി ഇപ്പോ പഴയത് പോലെയൊന്നുമല്ല… extreme കലിപ്പാണ്… പക്ഷേ നീ ആ പഴയ ത്രേയ ആയി നിന്നാൽ മതി…എന്നു പറഞ്ഞാൽ രാവണിനെ വട്ടാക്കുന്ന ത്രേയ….!!!ആ വഴിയിൽ മാത്രമേ നമുക്കവനെ തിരിച്ചു കൊണ്ടുവരാൻ പറ്റൂ….ഓക്കെ…!!
അഗ്നി അത്രയും പറഞ്ഞു കൊണ്ടൊന്ന് ചിരിച്ച് കോള് കട്ട് ചെയ്തു…. അപ്പോഴേക്കും രാവൺ ഫ്രഷായി പുറത്തേക്ക് ഇറങ്ങിയിരുന്നു….ടൗവ്വല് കൊണ്ട് പിൻകഴുത്തും തലമുടിയും തോർത്തിയെടുക്കുന്നതിനിടയിലും അവന്റെ നോട്ടം കള്ള ലക്ഷണത്തോടെ നിന്ന അഗ്നിയിലായിരുന്നു….
നീ ആരോടാ ഇപ്പോ സംസാരിച്ചത്…???
പുരികം ചുളിച്ച് കൊണ്ട് നിന്ന രാവണിന് മുഖം കൊടുക്കാതെ അഗ്നി ആകെയൊന്ന് പരുങ്ങി…
ഹേയ്…ആരോട് സംസാരിക്കാൻ…ആ… പിന്നെ അച്ചു ഇടയ്ക്ക് ഇവിടേക്ക് ഒന്നെത്തി നോക്കി പോയി…നീ ഫ്രഷായി ഇറങ്ങിയോ എന്നറിയാനാ… ഞാൻ അവനോട് ഇപ്പോ വരാംന്ന് പറഞ്ഞിരുന്നു… അതായിരിക്കും നീ കേട്ടത്….
അത്രയും ഒരു ചെറിയ സംസാരമല്ല ഞാൻ കേട്ടത്…