🖤രാവണത്രേയ 2🔥 [ മിഖായേൽ]

Posted by

എന്താടാ ആകെയൊരു ഉടായിപ്പ് expression..??

എന്ത് ഉടായിപ്പ്…ഹേയ്.. ഒന്നുമില്ല…നീ ആദ്യം പോയി കുളിച്ചിട്ട് വാ…ഞാനതുവരെയും ഇവിടെ wait ചെയ്യാം…..

അഗ്നിയുടെ നിർബന്ധത്തിന് വഴങ്ങി ഷെൽഫിൽ നിന്നും ഡ്രസ്സെടുത്ത് രാവൺ ബാത്റൂമിലേക്ക് നടന്നു…..വീണു കിട്ടിയ ആ സമയം കൈയ്യിലെടുത്ത് അഗ്നി മൊബൈൽ എടുത്ത് ശന്തനൂന് കോൾ ചെയ്തു…

ഡാ….വിവരദോഷി…നീ എന്തോ അർത്ഥത്തിലാടാ ഇവിടേക്ക് ഇപ്പോ എഴുന്നള്ളാംന്ന് രാവണിനോട് പറഞ്ഞത്…

അഗ്നീ…താടീ..നീ ആദ്യം ഒരു ഹലോ എങ്കിലും പറയെടാ പന്നീ.. എന്നിട്ട് പോരെ വെറുംവയറ്റിൽ ഇരിക്കുന്ന എന്നോടിങ്ങനെ അങ്കം കുറിക്കുന്നത്….ഇപ്പോ എന്താ പ്രോബ്ലം…നീ ആദ്യം കാര്യം പറ….

ഡാ.. ഇന്ന് ത്രേയ വരും…

ത്രേയ…അവള്..അവള് ബാംഗ്ലൂരിലോ മറ്റോ ആയിരുന്നില്ലേടാ…

ന്മ്മ… ആയിരുന്നു…അവള് തിരികെ വരുന്നുണ്ട്….
ചിലപ്പോ എല്ലാം കലങ്ങി തെളിയാൻ വേണ്ടിയാവും…. ഇല്ലെങ്കിൽ നമുക്ക് എല്ലാം തെളിയ്ക്കണം…

അതിന് നമ്മളെങ്ങനെ തെളിയ്ക്കും അഗ്നീ…ത്രേയാന്ന് പറയുമ്പോ വാളെടുക്കാൻ നിൽക്കുന്ന ഒരൈറ്റം അവിടെയില്ലേ… പിന്നെ അവനേം കുറ്റം പറയാൻ പറ്റില്ല…അമ്മാതിരി ചെയ്ത്തും ചെയ്തിട്ടല്ലേ അവള് പോയത്… അവൾക്ക് എങ്ങനെ തോന്നി അഗ്നീ അങ്ങനെയൊക്കെ പറയാൻ… എനിക്ക് ഇപ്പോഴും ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല…നമ്മുടെ കൂടെ അടിയിട്ട് നടന്ന ഒരു വട്ട് പെണ്ണായിരുന്നില്ലേ അവള്…. അവൾക്ക് രാവണിനെ തന്നെ…

അവളായി ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല ശന്തനു…വേദ്യയായിരുന്നെങ്കിൽ ഞാനത് വിശ്വസിച്ചേനെ…കാരണം വൈദി അങ്കിളിന്റെ കുടിലതകൾ കൈവശമുള്ള മോളാ അവള്… പക്ഷേ ത്രേയ… എനിക്ക് അതിൽ തീരെ വിശ്വാസം പോര…വൈദി അങ്കിൾ പറയുന്നത് രാവണിന്റെ വളർച്ചയ്ക്ക് ത്രേയ മറ തീർത്തതാണെന്നാ…ത്രേയ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…

എനിക്കും അതിൽ തീരെ വിശ്വാസമില്ല അഗ്നീ… പക്ഷേ ഇവിടെ ഞാനോ നീയോ അല്ലല്ലോ രാവണല്ലേ വിശ്വസിക്കേണ്ടത്…അവന് അവൾടെ പേര് കേട്ടാലേ കലിപ്പാ…ഇനിയിപ്പോ നമുക്ക് മൂന്ന് പേർക്കും കൂടി കൂലങ്കഷമായി ചിന്തിച്ച് ഒരടിപൊളി പ്ലാനുണ്ടാക്കാം…രാവണനേയും ത്രേയയേയും പഴയതുപോലെ രാവണത്രേയ ആക്കുന്ന ഒരടിപൊളി പ്ലാൻ…എന്താ…???

അത് വേണം… പക്ഷേ ഈ മൂന്ന് പേരിൽ എന്റെ രക്തത്തിനെ കൂടെ കൂട്ടുന്നതിൽ എനിക്ക് ചെറിയ വൈക്ലബ്യമുണ്ട്…അവനെ പറഞ്ഞു മനസിലാക്കുന്നതാ ശന്തനൂ പാട്…

അതൊക്കെ നീ എനിക്ക് വിട് അഗ്നീ…I will manage it…

ന്മ്മ…ഈ confidence ഒക്കെ ഇവിടെ വരുമ്പോഴും തിരുമേനീടെ മുഖത്ത് കണ്ടാൽ മതി..ആ പിന്നെ ഞാൻ വിളിച്ചതിന്റെ പ്രധാന കാരണം അങ്ങ് പറഞ്ഞേക്കാം… നിന്നെ ഇവിടേക്ക് വരാനായി ഇപ്പോ രാവൺ വിളിച്ചില്ലേ…

yes… വിളിച്ചു… ഞാൻ ദേ ഇപ്പൊ ഇറങ്ങാം…

ഓ..ഡാ മണ്ടങ്കുണാപ്പാ….നീ ഇപ്പോ ഇവിടേക്ക് വന്നാ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിയ്ക്കും…

ങേ..അപ്പോ ഞാൻ വരണ്ടേ..???

നീ വരണ്ട…

അതെന്താടാ അഗ്നി ഞാൻ വന്നാല്…

Leave a Reply

Your email address will not be published. Required fields are marked *