എങ്കില് ശരി മോനേ…മോൻ ഒന്ന് റെഡിയാവ്…11.30ടെ ഫ്ലൈറ്റിലാ അവള് വരുന്നത്… കുറച്ചു നേരത്തെ ഇറങ്ങിക്കോ…അവളെ അധികനേരം അവിടെ wait ചെയ്യിപ്പിക്കണ്ട…
അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ശ്രമിച്ച വൈദിയെ പ്രഭ തടഞ്ഞു നിർത്തി…
മറ്റേ കാര്യം പറയണ്ടേ വൈദീ…
എന്തോ അർത്ഥം വച്ച പോലെയുള്ള പ്രഭയുടെ ആ വർത്തമാനം കേട്ടതും രാവണും അഗ്നിയും ഒരുപോലെ ആ സംസാരത്തിന് ശ്രദ്ധ കൊടുത്തു…
എന്താ അച്ഛാ…?? ഇനിയെന്താ പറയാനുള്ളത്…???
മറ്റെന്തെങ്കിലും..???
രാവൺ ഒരു സംശയ ഭാവത്തോടെ ചോദിച്ചു…
ഏയ്.. ഒന്നുമില്ല രാവൺ… നിന്റെ അച്ഛൻ വെറുതെ പറഞ്ഞതാ..അല്ലാതെ ഒന്നുമില്ല…
വൈദി അതും പറഞ്ഞ് പ്രഭയെ നോക്കി കണ്ണ് കാണിച്ചു… അയാൾക്ക് അത് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ല… എങ്കിലും രാവണിന്റെ ഉള്ളിൽ പിന്നെയും കുറെ സംശയങ്ങൾ ബാക്കിയായി…
അങ്ങനെയല്ലല്ലോ അങ്കിൾ…നിങ്ങൾ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കും പോലെ തോന്നുന്നു…
അത്…ചില കാര്യങ്ങളുണ്ട് മോനേ… പക്ഷേ അത്…അതീ സാഹചര്യത്തിൽ നിന്നോട് തുറന്നു പറയാൻ പറ്റില്ല മോനേ…
വൈദി അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി…വൈദീടെ നോട്ടം പാഞ്ഞ ദിശയിലേക്ക് രാവണിന്റെ കണ്ണുകളും സഞ്ചരിച്ചു…. ഒടുവിൽ അവയും അഗ്നിയിൽ തന്നെ ചെന്നു നിന്നു….
ഞാൻ പറയാം രാവൺ.. പക്ഷേ ഇപ്പോ വേണ്ട..വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്… ആദ്യം മോൻ പോയി ത്രേയയെ കൂട്ടീട്ട് വരൂ…അത് കഴിയുമ്പോ എനിക്ക് നിന്നോട് മാത്രമായി ഒന്ന് സംസാരിക്കണം….
വൈദി അത്രയും പറഞ്ഞ് രാവണിന്റെ തോളിൽ ഒന്ന് തട്ടിയിട്ട് റൂമിന് പുറത്തേക്ക് നടന്നു…വൈദിയ്ക്ക് പിറകേ തന്നെ പ്രഭയും കൂടിയതും ആ റൂമിൽ രാവണും അഗ്നിയും മാത്രമായി…ടേബിളിന് പുറത്തിരുന്ന മൊബൈൽ കൈയ്യിലെടുത്ത് ആർക്കോ കോൾ ചെയ്തു നിന്ന രാവണിനെ അഗ്നി സൂക്ഷ്മമായൊന്ന് നോക്കി നിന്നു….
ഹാ…ഡാ ശന്തനു…നീ എവിടെയാ..??നാട്ടില് ലാന്റായീന്ന് കേട്ടു…!!!
ശന്തനൂന്റെ പേര് കേട്ടതും അഗ്നി മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഒന്ന് തലയാട്ടി നിന്നു… ശന്തനൂന്റെ മറുപടി മാത്രം അവന് കേൾക്കാൻ കഴിഞ്ഞില്ല…
നീ എന്തോ wildlife photography യോ മറ്റോ ആയി നടക്ക്വാന്ന് അഗ്നി പറഞ്ഞു…ദേ ആളിവിടെ എത്തീട്ടുണ്ട്…ഇന്ന് വെളുപ്പിന് എത്തീന്നാ പറഞ്ഞേ…ഞാനിപ്പോഴാ കണ്ടത്…
ഇന്നലത്തെ കിക്ക് വിട്ടത് ഇപ്പോഴാ… എനിക്ക് ഇവിടേക്ക് ട്രാൻസ്ഫർ കിട്ടീട്ടാവും അഗ്നിഹോത്രീടെ ഈ തീരുമാനം… എന്തായാലും ഈ താടീടെ മുഖം കണ്ടപ്പോ ചെറിയാൻ ആശ്വാസമൊക്കെ തോന്നുന്നുണ്ട്….
രാവൺ അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു…
ഹാ.. പിന്നെ നീ അത്യാവശ്യമായി ഇവിടെ വരെ ഒന്നെത്തണം… ഇപ്പോൾത്തന്നെ…ചെറിയൊരു ജോലിയുണ്ട്….
രാവണിന്റെ ആ നീക്കം എന്തിന് വേണ്ടിയാണെന്ന് അഗ്നി എളുപ്പത്തിൽ മനസിലാക്കിയിരുന്നു…അവനതിനുള്ള മറുമരുന്ന് കണ്ടുപിടിച്ചൊന്ന് തലയാട്ടി നിന്നു….
അപ്പോ ശരി ഡാ…നീ പെട്ടെന്ന് വാ…
രാവൺ ചിരിയോടെ കോൾ കട്ട് ചെയ്ത് അഗ്നിയെ നോക്കുമ്പോ മുഖത്തൊരു കള്ള ലക്ഷണവും ഫിറ്റ് ചെയ്ത് നിൽക്ക്വായിരുന്നു അഗ്നി…