അഗ്നി മനപൂർവ്വം ആ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു മാറി…
എങ്കില് ദേ ഇവൻ പോവും…അങ്കിള് ഈ അച്ചൂട്ടനെ ഏൽപ്പിക്ക് ആ ജോലി..അവൻ ഭംഗിയായി ചെയ്തോളും…ല്ലേടാ…
രാവൺ അവന് തൊട്ടരികിൽ നിന്ന അച്ചൂന്റെ തോളിലേക്ക് തട്ടി പറഞ്ഞു…
yaa….why not…ത്രേയേ കൂട്ടാനല്ലേ..എനിക്കെന്താ പ്രോബ്ലം… ഞാൻ പൊയ്ക്കോളാം…
ഇരു കൈകളും ഇംഗ്ലീഷ് film style ൽ വിടർത്തി നിന്നു പറഞ്ഞ അച്ചൂനെ അഗ്നിയൊന്ന് ഇരുത്തി നോക്കി…ആ ഒരൊറ്റ നോട്ടത്തിൽ തന്നെ അച്ചൂന്റെ മുഖത്തെ ചിരി മങ്ങി തുടങ്ങിയിരുന്നു…അത് പിന്നെ കണ്ണുകൾ കൊണ്ടുള്ള ഗോഷ്ടിയിലും ആംഗ്യങ്ങളിലും കലാശിച്ചു…അച്ചൂനെ ആ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി കഴുത്തിലേക്ക് ചൂണ്ട് വിരൽ കൊണ്ട് വരഞ്ഞു കാട്ടി നിന്ന അഗ്നിയെ കണ്ടതും ആ ഉദ്യമത്തിൽ നിന്നും അച്ചു നിരൂപാധികം ഒഴിഞ്ഞു മാറാൻ തുടങ്ങി…
അല്ലെങ്കിൽ അത് വേണ്ട രാവൺ… എന്റെ നാള് അവിട്ടമല്ലേ….അവിട്ടം നക്ഷത്രക്കാർ ഇന്ന് റെയിൽവേ സ്റ്റേഷനിൽ പോയാൽ ശരിയാവില്ല…ജാതക വശാൽ ചില ദോഷഫലങ്ങൾ ഉണ്ടാവുമെന്നാ കാണിപ്പയ്യൂര് പറഞ്ഞിരിക്കുന്നേ…
അതിന് നീയെന്തിനാ റെയിൽവേ സ്റ്റേഷനിൽ പോകുന്നേ…ത്രേയ വരുന്നത് ഫ്ലൈറ്റിലാ….നീ airport ൽ ചെന്നാൽ മതി…
പ്രഭ അതും പറഞ്ഞ് അച്ചൂനെയൊന്ന് നോക്കിയതും അവൻ ആകെ പെട്ട അവസ്ഥയിലായി… പിന്നെ എങ്ങനെ രക്ഷപ്പെടുമെന്ന് അഗ്നിയോട് കണ്ണുകൊണ്ട് ആക്ഷനിട്ട് നിൽക്ക്വായിരുന്നു ആള്… യാദൃശ്ചികമായി ആ കാഴ്ച കണ്ടത് രാവണും…
നീയൊക്കെ രണ്ടെണ്ണവും എന്താ കഥകളി നടത്ത്വാ…അച്ചൂ മര്യാദയ്ക്ക് പോയിട്ട് വരാൻ നോക്ക്….
രാവണിന്റെ ശബ്ദം കടുത്തതും അച്ചു ഒരു ഐ ചിരിയങ്ങ് പാസാക്കി… അതിന്റെ അർത്ഥം അറിയാതെ കണ്ണും മിഴിച്ച് നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും…
Actually ഞാൻ പറയാൻ വന്നത് airport ന്റെ കാര്യം തന്നെയാ പ്രഭയങ്കിൾ….by mistake റെയിൽവേ സ്റ്റേഷൻ എന്നായിപ്പോയതല്ലേ…
അതെന്താന്നറിയ്വോ പ്രഭയങ്കിൾ എന്റെ ഈ നാളിൽ ഒരു വലിയ ദോഷം ഒളിഞ്ഞിരിപ്പുണ്ട്…ചില പ്രത്യേക ദിവസങ്ങളിൽ ഞാൻ ചില പ്രത്യേക സ്ഥലങ്ങളിൽ ചെന്നു പെട്ടാൽ അവിടെ ഒരു ദുരന്തം ഉണ്ടാവും….
ന്മ്മ…26 വർഷങ്ങൾക്കു മുമ്പ് ഈ കുടുംബത്തിനേറ്റ വലിയൊരു ദുരന്തമാ നീ…ഇതിലും വലിയ ദുരന്തം ഇനി വേറെ വരാനില്ല….!!!
Oh… thug life അടിക്കാനുള്ള time അല്ല പ്രഭയങ്കിൾ ഇത്… നിങ്ങൾക്ക് ഒന്നൂല്ലേലും ഇത്രേം പ്രായമൊക്കെ ആയില്ലേ…നാണമില്ലേ ഈ കൊച്ചു പയ്യനെ ഇങ്ങനെ ട്രോളാൻ….
ന്മ്മ അതൊക്കെ പോട്ടെ..അപ്പോ ഞാൻ പറഞ്ഞു വന്നത്… വെറുതെ ഞാനിനി അവിടേക്ക് ചെന്ന് ഒരു വലിയ ദുരന്തം പിടിച്ചു വയ്ക്കണോ… airport ൽ ലാന്റാവേണ്ട ഫ്ലൈറ്റ് ഗതി മാറി വല്ല ആലുവേലോ,അങ്ങാടിക്കലൊ ചെന്നിറങ്ങി ഒരു aircraft ഉണ്ടായി അത് പിന്നെ sonic boom create ചെയ്ത് ഭൂമിയിലും ആകാശത്തുമുള്ളവർക്ക് സ്വസ്ഥതയില്ലാതായി പോവില്ലേ… നിങ്ങളെല്ലാവരും വിഷദമായി ഒന്നാലോചിച്ചേ… അപ്പോഴേക്കും ഞാൻ താഴെ പോയി നൈസായിട്ടിത്തിരി പുട്ടും മൊട്ടേം തട്ടീട്ട് വരാം…
ഒരു ഫ്ലോയിലത്രയും പറഞ്ഞ് അച്ചു അവിടുന്ന് സ്കൂട്ടായതും വീണ്ടും ആ ജോലി രാവണിന്റെ തലയിൽ തന്നെയായി…വൈദീടെ strong request ന് മുന്നിൽ വേറൊരു വഴിയുമില്ലാതെ രാവൺ തന്നെ ആ ജോലി ഏറ്റെടുത്തു…. മുഖത്ത് ധ്വനിച്ചു നിന്ന കലിപ്പിൽ അവൻ അവർക്ക് സമ്മതം മൂളിയതും പഴയ രാവണിനെ തിരിച്ചു കൊണ്ടുവരാനുള്ള പ്രതീക്ഷയുടെ തിരിനാളം അഗ്നിയുടെ കണ്ണുകളിൽ വിളങ്ങി….