എവിടെ… ഞാൻ ഡ്യൂട്ടിയ്ക്ക് റെഡിയായി ഇറങ്ങുമ്പോഴേക്കും അയാള് ഓഫീസിലെത്തീട്ടുണ്ടാവും പിന്നെ പാതിരായ്ക്കാ ഞാൻ തറവാട്ടില് കാല് കുത്തുന്നേ… അപ്പോഴേക്കും അയാള് ഉറക്കം പിടിച്ചിട്ടുണ്ടാവും…ഞാനായി ആർക്കും ഒരു ശല്യത്തിനും പോകാറില്ല…
ന്മ്മ…എങ്കിലേ ഹരിച്ചേട്ടനാ എന്നെ ഇവിടേക്ക് ഇപ്പോ വരുത്തിച്ചത്…
ഹരിച്ചേട്ടനോ… അയാൾക്കെന്താ നിന്നെക്കൊണ്ട് ആവശ്യം.??
നിന്നെ നന്നാക്കാൻ…അല്ലാതെന്തിനാ… നിന്റെ ഈ പോക്ക് പ്രഭയങ്കിളിനും വല്യമ്മയ്ക്കും,ഹരിച്ചേട്ടനും ഹരിണിയ്ക്കുമൊക്കെ സന്തോഷം കൊടുക്കുന്നുണ്ടെന്നാ നീ കരുതുന്നേ… എല്ലാവരും നെഞ്ചു നീറി കഴിയ്വാ ഇവിടെ…അതില്ലാതവണമെങ്കിൽ നീ പഴയ ആ രാവൺ ആകണം….
അഗ്നി രാവണിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും രാവണിന്റെ മുഖത്ത് ഒരു വിഷാദഛായ പരന്നു…
പല തവണ മനസുകൊണ്ട് വിചാരിക്കും അഗ്നീ എല്ലാം മറക്കണംന്ന്… പക്ഷേ കണ്ണടയ്ക്കുമ്പോ എല്ലാം ഇങ്ങനെ തികട്ടി വര്വാ….
Don’t worry പുത്രാ….ഞാനില്ലേ നിന്റെ എല്ലാ ടെൻഷനും മാറ്റാൻ… നിന്റെ സ്വന്തം അച്ചൂസ്…
രാവണിന്റേയും അഗ്നീടെയും സംസാരത്തിനിടയിലേക്ക് അച്ചു കൂടി കടന്നു വന്നതും ആ പഴയ പൂവള്ളിയിലേക്ക് ഒരു മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എല്ലാ മനസുകളും…
അച്ചൂട്ടാ…നീ എപ്പോ ലാന്റായി…??
രാവൺ അച്ചുവിനെ ചേർത്ത് നിർത്തി…
അതൊക്കെ ഒരു വലിയ ഗഥയായിരുന്നു മോനേ…
രണ്ടു ദിവസം മുമ്പ് റെസിഗ്നേഷൻ ലെറ്റർ MD ടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇറങ്ങിയ ഞാനാ….ഇന്നലെ നട്ടപാതിരായ്ക്കാ ഈ തറവാട്ടിലൊന്ന് കാലു കുത്താൻ പറ്റിയത്…
അതെന്താ problem…അല്ല നീയെന്തിനാ job resigne ചെയ്തേ…
അതൊന്നും പറയണ്ട…RJ ന്നൊക്കെ പറയുന്നേന് ഇപ്പോ പഴയതുപോലെയൊരു ഗുമ്മില്ല രാവൺ…
ചുമ്മാ വളവളാന്ന് ചെലച്ചോണ്ടിരുന്നാലും complete വായിനോക്കികളും നമ്മളെ ട്രോളിക്കോണ്ടിരിക്കും….. പിന്നെ ബാംഗ്ലൂർ ഡെയ്സ് മൂവി കണ്ട മൂഡിലാ ഞാൻ FM തന്നെ ചൂസ് ചെയ്തത്…വല്ല സേറയോ മറ്റോ കിട്ടിയാലോ….
എന്നിട്ട് കിട്ടിയോ…??
രാവൺ വാപൊത്തി ഒരു ചിരിയടക്കി ചോദിച്ചു…
എവിടുന്ന്…സേറ പോയിട്ട് ഒരു കൂറയെ പോലും കിട്ടീല്ല…അത് മാത്രമോ നേരാം വണ്ണം ഒന്ന് ബ്രീത്ത് ചെയ്യാൻ പോലും സമ്മതിക്കില്ല തെണ്ടികള്…ആകെ കിട്ടുന്നത് 10minutes break ആ…അതില് entire crew members നെ നോക്കണം,ചായ കൊണ്ടു വരുന്ന മരതകത്തിനോട് സംസാരിക്കണം,ഫ്ലോറ് ക്ലീൻ ചെയ്യുന്ന മല്ലിയെ സോപ്പിടണം,അതും പോരാഞ്ഞ് റോഡിലൂടെ പോകുന്ന പെൺപിള്ളേരെ ലുക്ക് വിടണം…ഇത്രയും ഒറ്റയ്ക്ക് നോക്കി നടത്താൻ ദേ ഈ പാവം ഞാൻ മാത്രം…വയ്യ രാവൺ മടുത്തു…
നെറ്റിയിലൂടെ വിയർപ്പ് നീട്ടി തുടച്ചു നിന്ന അച്ചൂനെ രാവണും അഗ്നിയും കണ്ണും മിഴിച്ച് നോക്കി നിന്നു…
yeah… don’t worry Yaar… എനിക്കതിൽ വലിയ പ്രോബ്ലം ഒന്നുമില്ല…നിങ്ങള് എല്ലാം കേട്ട് ഡസ്പാവല്ലേ….
അച്ചൂന്റെ ആ വർത്തമാനം കൂടി ആയതും അഗ്നിയും രാവണും മുഖത്തോട് മുഖം നോക്കി നിന്നു… പെട്ടെന്നാ വൈദിയുടേയും പ്രഭയുടേയും അവിടേക്കുള്ള entry…അവരെ രണ്ടു പേരെയും കണ്ടതും മൂവരുടേയും മുഖത്തെ ചിരിയൊന്ന് മങ്ങി…
അഗ്നീ നീയെപ്പോ വന്നു…???