🖤രാവണത്രേയ 2🔥 [ മിഖായേൽ]

Posted by

അവൾടെ പേര് പോലും എനിക്ക് കേൾക്കണ്ട അഗ്നീ…എന്നെ ഈ നിലയിൽ എത്തിച്ചത് അവളൊറ്റ ഒരുത്തിയാ…ശത്രുവിന് മുന്നിൽ പരാജിതനായി നിൽക്കുന്നതിലും വേദനയാണ് അഗ്നീ ജീവനു തുല്യം സ്നേഹിച്ചവരുടെ മുന്നിൽ ചതിക്കപ്പെടുന്നത്….നിനക്കറിയില്ല ആ മുറിവിന്റെ ആഴം….അത് സമ്മാനിച്ച അവളെ ഞാൻ ഇനിയും സ്നേഹിക്കുന്നുണ്ടോ എന്ന് ല്ലേ…???

രാവണിന്റെ മുഖത്തെ ഭാവ പകർച്ചയിൽ അഗ്നി ഞെട്ടി തരിച്ചു നിന്നു പോയി…

രാവൺ…അന്നങ്ങനെയൊക്കെ സംഭവിച്ചു…ശരിയാണ്… പക്ഷേ അതിനെല്ലാം അവളിപ്പോ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നുണ്ട്….

wow… അവളെ അടിമുടി വെള്ളപൂശാൻ വേണ്ടി നിനക്ക് എന്തെങ്കിലും അമൂല്യ നിധി offer ചെയ്തോ അവള്….
പിന്നെ അവൾടെ പശ്ചാത്താപത്തിന്റെ കണക്ക്… ഹൈദരാബാദിലെ ട്രെയിനിംഗ് ടൈമിൽ ഞാൻ കണ്ടിരുന്നു അതിന്റെ തോത് എത്രയാണെന്ന്…
ആരുമില്ലാതിരുന്ന ത്രേയയ്ക്ക് രാവണിനേക്കാളും ആപ്റ്റായ കുറേ ……….

രാവൺ….നീ എന്താ പറയുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ… at least അവള് നിന്റെ ആരായിരുന്നു എന്ന ചിന്തയെങ്കിലും വേണമായിരുന്നു…

എന്തിനാ അഗ്നീ നീയിതിൽ കോപം കൊള്ളുന്നേ…ഞാനിതൊന്നും വെറുതെ സങ്കല്പിച്ച് പറയുന്നതല്ല… ഇതെല്ലാം സത്യമാണ്… with solid proof ഓടെ ഞാൻ തെളിയിക്കാം…

രാവൺ…ത്രേയ അങ്ങനെയാവില്ല… ഒരിക്കലും… ഒരിക്കലും അവൾക് നിന്നെ മറന്നൊരു ജീവിതം ഉണ്ടാവില്ല….

ഇതൊക്കെ കേൾക്കാൻ നല്ല സുഖമാണ് അഗ്നീ…
ഇതുപോലെ ഞാൻ വിശ്വസിച്ചതല്ലേ അവളെ…ആ എന്നെ ഒറ്റ നിമിഷം കൊണ്ട് തള്ളി പറഞ്ഞവളല്ലേ അവള്…നീയും ഉണ്ടായിരുന്നല്ലോ എനിക്ക് വേണ്ടി വാദിക്കാൻ… ഒരുപാട് താണ് വീണ് അപേക്ഷിച്ചില്ലേ… എന്നിട്ട് അത് കേൾക്കാനെങ്കിലും കൂട്ടാക്കിയോ അവള്…. ഇല്ലല്ലോ….

അത് ശരിയാണ് രാവൺ…അവളെന്തിനാണ് അന്നങ്ങനെ പറഞ്ഞത് എന്നുള്ളതിന് ഇന്നും എനിക്ക് വ്യക്തമായ ഒരു കാരണം കണ്ടെത്താൻ കഴിയുന്നില്ല… പക്ഷേ വേണു മാമേടെ മരണം കൂടി ആയതും അവളാകെ തളർന്നിരുന്നു….ഈ വീട്ടിലെ ഒരു കൈത്താങ്ങ് അവളൊരുപാട് പ്രതീക്ഷിച്ചിരുന്നു…അന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല….വേണു മാമേടെ മരണം എങ്ങനെ സംഭവിച്ചൂന്ന് പോലും ആരും അന്വേഷിക്കാൻ കൂട്ടാക്കിയില്ല….

രാവൺ അതെല്ലാം കേട്ട് ഒരു മറുപടിയും നല്കാതെ നിൽക്ക്വായിരുന്നു….

തുടർച്ചയായി പൂവള്ളിയിലുണ്ടായ മരണങ്ങൾ… കാര്യസ്ഥനായിരുന്ന അച്യുതേട്ടന്റെ തിരോധാനം…വേദ്യയുടെ friend ആയുള്ള പ്രേമിന്റെ രംഗപ്രവേശം ഇതിലെല്ലാം നമ്മൾക്കറിയാത്ത…എന്നാൽ നമ്മളറിയേണ്ട എന്തൊക്കെയോ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് രാവൺ….ഇനി അതെല്ലാം പുറത്തേക്ക് കൊണ്ടു വരാൻ നമുക്ക് മാത്രമേ കഴിയൂ….

നീ എന്താ അഗ്നീ ഈ പറഞ്ഞു വരുന്നത്…???

അന്വേഷിക്കണം രാവൺ… എല്ലാം നമുക്ക് അന്വേഷിച്ചു കണ്ടെത്തണം… അതിന് വേണ്ടിയാ ഞാനിപ്പോ ഇവിടേക്ക് എത്തിയത്…
ഞാൻ മാത്രമല്ല അച്ചുവും,ശന്തനുവും എത്തീട്ടുണ്ട്….

അത് കേട്ടതും രാവണിന്റെ കണ്ണുകളിൽ ചെറിയൊരു തിളക്കം അലയടിച്ചു…അവന്റെ മനസ് പഴയ ആ രാവണിലേക്ക് സഞ്ചരിക്കും പോലെയായിരുന്നു അപ്പോൾ…

അതേടാ…അച്ചു ചെന്നൈയിലെ ജോലി മതിയാക്കി….അവന് മടുത്തൂന്നാ പറയുന്നേ… പിന്നെ ശന്തനു അവൻ വയനാട്ടിലായിരുന്നില്ലേ… wildlife photography ന്നും പറഞ്ഞ് കാടു കയറി നടന്നതാ… ഇപ്പോ നാട്ടിലേക്ക് ലാന്റായിട്ടുണ്ട്…
നീ ഹരിച്ചേട്ടനെ കാണ്ടിരുന്നോ(ഹർദ്ദയാൽ)….???

Leave a Reply

Your email address will not be published. Required fields are marked *