രാവൺ…നീ എന്താടാ ഈ കാണിക്കുന്നേ… ഇങ്ങനെ സ്വയം നശിയ്ക്കാനും മാത്രം എന്താ നിന്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നേ…
അഗ്നി ബലമായി രാവണിന്റെ കൈയ്യിൽ നിന്നും സിറിഞ്ച് തട്ടിപ്പറിച്ചു വച്ചു… അഗ്നിയുടെ ചോദ്യത്തിന് രാവൺ പരിഹാസച്ചുവ കലർത്തി ഒന്ന് പുഞ്ചിരിച്ച് നിന്നു….
നീ ചിരിയ്ക്ക്വാ… ഇതെല്ലാം തമാശയാണെന്നാണോ നിന്റെ ഭാവം…
അല്ല അഗ്നീ…ഒരിക്കലുമല്ല…ഈ രാവണിന്റെ ജീവിതം എല്ലാവരും ചേർന്ന് ഒരു തമാശയാക്കിയതല്ലേ….അതിൽ ഏറ്റവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചത് ത്രേയമ്പക വേണുഗോപൻ…..
നീ എന്തൊക്കെയാ രാവൺ ഈ പറയുന്നത്…??
എന്താടാ നീയും അവളെപ്പോലെ എനിക്ക് മുന്നിൽ നിന്ന് അഭിനയിക്ക്വാ…അഭിനയിച്ചാലും കുഴപ്പമില്ല കേട്ടോ…ഈ രാവണിന് നിങ്ങളുടെ ആരുടേയും അഭിനയം മനസിലാക്കാനുള്ള കഴിവില്ല… ആർക്ക് വേണമെങ്കിലും പറ്റിയ്ക്കാം… എളുപ്പത്തിൽ പറ്റിയ്ക്കാം…
രാവൺ..നിന്നോടിപ്പോ ഞാനെന്ത് പറഞ്ഞാലും അതൊന്നും നിന്റെ തലേല് കേറില്ല…
അതുകൊണ്ട് നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം… ഒരുപാടുണ്ട് നിന്നോട് പറയാനും കേൾക്കാനുമായി….
എന്ത് കേൾക്കാനാ അഗ്നീ…. എന്റെ പരാജയത്തിന്റെ കഥകളോ..കഴിഞ്ഞു പോയ ആറ് വർഷത്തിന്റെ ഓർമ്മയായ് എനിക്ക് നിന്നോട് പറയാൻ മറ്റൊന്നുമില്ല…
രാവൺ…നീ…നീ ഇങ്ങനെയൊന്നും ആയിരുന്നില്ല…
വല്ല്യമ്മ പറഞ്ഞു എന്നോട് നിന്നെ പറ്റി…നീയിപ്പോ drugs നും drinks നും addict ആണെന്നറിഞ്ഞു…എന്തിനാ രാവൺ നിന്റെ ജീവിതം നീ തന്നെ ഇങ്ങനെ ഹോമിക്കുന്നത്…
അഗ്നിയുടെ ചോദ്യം കേട്ട് രാവണൊന്ന് ചിരിച്ചു…
വേണം അഗ്നീ…എന്റെ ജീവിതത്തെ ഞാൻ അത്രയും വെറുക്കുന്നു…എന്താ ഞാൻ ഈ ജീവിതം കൊണ്ട് നേടിയത്…
പ്രാണനായി ഒരുത്തിയെ സ്നേഹിച്ചു, ഒടുക്കം എല്ലാവർക്കും മുന്നിൽ അവള് തന്നെ എന്നെ ഒരു കൊലയാളിയായി മുദ്ര കുത്തി,ബന്ധുബലവും പണവും നിരത്തി കോടതി മുറി വിട്ടിറങ്ങീട്ടും ഇപ്പോഴും എന്നെ പിന്തുടരുന്ന ആ വിളിപ്പേര്….അതെന്നെ ശരിയ്ക്കും ഭ്രാന്ത് പിടിപ്പിക്ക്വാ അഗ്നീ….
എല്ലാം അവസാനിപ്പിച്ചു കൊണ്ട് എന്റെ സ്വപ്നങ്ങളെ തിരിച്ചു പിടിച്ചു…. തോൽക്കാൻ തയ്യാറല്ല എന്ന് മനസിനെ പഠിപ്പിച്ച് achieve ചെയ്തൂ ഞാൻ….
ADGP ഹേമന്ത് രാവൺ എന്ന എന്റെ ഇപ്പോഴുള്ള identity…. എന്നിട്ടും അതിലൊന്നിലും എനിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല അഗ്നീ… തീർത്തും ഒറ്റപ്പെട്ടു പോക്വാ ഞാൻ….
രാവണിന്റെ വാക്കുകൾ കേട്ട് അഗ്നിയുടേയും ഉള്ള് പിടഞ്ഞു…ഒരാശ്വാസമെന്നോണം അഗ്നിയുടെ കരം രാവണിന്റെ തോളിലേക്കമർന്നു….
രാവൺ…ഞാനൊരു കാര്യം ചോദിച്ചോട്ടെ…നീ…നീ ഇപ്പോഴും ത്രേയയെ പ്രണയിക്കുന്നുണ്ടോ…???
അഗ്നിയുടെ ആ ചോദ്യം കേട്ടതും രാവണവന്റെ കൈ തോളിൽ നിന്നും തട്ടിയെറിഞ്ഞു…