വൈദി അത്രയും പറഞ്ഞ് ത്രേയയെ ഒന്നിരുത്തി നോക്കിയതും നിറകണ്ണുകളോടെ അവൾ മുഖമുയർത്തി അയാളെയൊന്ന് നോക്കി…രാവണിന്റെയും വേദ്യയുടേയും നോട്ടങ്ങൾ തന്നിലേക്ക് വീഴുന്നുണ്ടെന്ന് മനസ്സിലാക്കിയതും അവളുടെ മിഴികൾ ദയനീയതയോടെ താഴേക്ക് പതിഞ്ഞു….
നിന്റെ വളർച്ചയിൽ ഈ തറവാട്ടിലുള്ളവർക്ക് തന്നെ അതൃപ്തിയുണ്ട് രാവൺ…അതിന്റെ തെളിവാണ് ഇതെല്ലാം… അല്ലെങ്കിൽ സിവിൽ സർവീസ് റിസൾട്ട് കാത്തു നിന്ന നിന്റെമേൽ ഇങ്ങനെ ഒരു കുറ്റം ചുമത്താൻ ഇവളുടെ മനസനുവദിക്കുമായിരുന്നോ…
എന്റെ നിത്യമോളെ എനിക്ക് നഷ്ടമായി…അതിന്റെ കാരണക്കാർ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല… എങ്കിലും ആ ദുർവിധിയുടെ കാരണക്കാരനായ് മുദ്ര കുത്താൻ ഈ നാട്ടുകാർക്ക് മുന്നിലേക്ക് നിന്നെ ഞാൻ വിട്ടു കൊടുക്കില്ല…
എനിക്ക് മറ്റ് പലരേയുമാണ് സംശയം…നിന്നെ തെറ്റുകാരനായി ചിത്രീകരിച്ച് യഥാർത്ഥ പ്രതി രക്ഷപെടാൻ ശ്രമിച്ചോ എന്ന സംശയമാണ് എന്റെ മനസിനെ മഥിക്കുന്നത്…..
ത്രേയ അതുകേട്ട് ഒരു ഞെട്ടലോടെ വൈദിയുടെ മുഖത്തേക്ക് നോക്കി…വേദ്യയും അവളെ നോട്ടങ്ങൾ കൊണ്ട് ദഹിപ്പിക്കുകയായിരുന്നു…
ഹാ.. അതൊക്കെ പോട്ടെ മോനേ…. എല്ലാവരുടേയും ജീവിതത്തിൽ ഇങ്ങനെ ഓരോ നഷ്ടങ്ങൾ സംഭവിക്കും… മിണ്ടാപ്രാണിയായ എന്റെ മോളോട് ഈ ദുർവിധി ചെയ്തവർ ഇന്നല്ലെങ്കിൽ നാളെ അതിന്റെ ശിക്ഷ ഏറ്റുവാങ്ങും…. അതോർത്ത് നമുക്ക് സമാധാനിക്കാം….
ഞാനിപ്പോ വന്നത് മറ്റൊരു കാര്യം പറയാനാ…
വൈദീടെ പറച്ചില് കേട്ട് രാവൺ സംശയഭാവത്തിൽ മുഖം ചുളിച്ചു…ത്രേയയും അതെന്താണെന്നറിയാനുള്ള ആകാംഷയോടെ നിൽക്ക്വായിരുന്നു….
രാവൺ… നിനക്ക് ട്രെയിനിംഗിന് ജോയിന്റ് ചെയ്യാൻ കഴിയും… കേസിൽ നീ കുറ്റക്കാരനല്ല എന്നു തെളിഞ്ഞില്ലേ… അതുകൊണ്ട് ഇനി നിന്റെ പേരിൽ മറ്റ് issues ഓ ലീഗൽ procedure ഓ ഉണ്ടാവില്ല..നിന്നെ ലിസ്റ്റിൽ നിന്നും permanent ആയി ഒഴിവാക്കി കൊണ്ടുള്ള മെയിൽസൊന്നും ഉണ്ടായിരുന്നില്ലല്ലോ… അതുകൊണ്ട് കേസ് വിധിയാകും വരെ നിന്റെ കാര്യം സ്റ്റേ ചെയ്തു വയ്ക്കണം എന്നൊരു special request ഞാൻ court വഴി മൂവ് ചെയ്തിരുന്നു….ഇനി വലിയ ഫോർമാലിറ്റികൾ ഒന്നുമില്ല directly നിനക്ക് ട്രെയിനിംഗിൽ joint ചെയ്യാം….
നാളെ തന്നെ നീ ഹൈദരാബാദിലേക്ക് തിരിയ്ക്കണം… അതോടെ നിന്റെ ഈ ടെൻഷൻസും,പ്രോബ്ലംസും ഒന്ന് മാറിക്കിട്ടും….
വൈദിയുടെ വാക്കുകൾ കേട്ട് രാവണിന്റെ കണ്ണിൽ പ്രതീക്ഷയുടെ ഒരു തിരിനാളം ജ്വലിച്ചു… പക്ഷേ രാവൺ എന്നെന്നേക്കുമായി തന്നിൽ നിന്നും വിട്ടകന്നു പോവുന്ന ഫീലായിരുന്നു ത്രേയയ്ക്ക്…വീണു കിട്ടിയ അവസരം മുതലെടുത്ത് കൊണ്ട് വൈദിയും വേദ്യയും രാവണിന്റെ മനസിൽ ആഴത്തിലൊരിടം കണ്ടെത്തുകയായിരുന്നു…..തന്റെ നല്ല ഭാവിക്ക് വേണ്ടി പ്രവർത്തിച്ച വൈദിയെ രാവണും തന്നിലേക്ക് ചേർത്ത് നിർത്തി..രാവണിന്റെ ദേഷ്യത്തിനും എതിർപ്പിനും മുന്നിൽ ഒന്നും തുറന്നു പറയാനാവാതെ ഉഴലുന്ന ത്രേയയ്ക്ക് കൂട്ടായി അഗ്നിയുടെ കരങ്ങൾ മാത്രമാണ് പൂവള്ളിയിൽ ഉണ്ടായിരുന്നത്….രാവണിനെ കണ്ടു സംസാരിക്കാനുള്ള പല അവസരങ്ങൾ വീണു കിട്ടുമ്പോഴും വേദ്യയും വൈദിയും അതിനെല്ലാം തടസം തീർത്തു കൊണ്ടിരുന്നു…..
രാവൺ പൂവള്ളി വിട്ട് പോകാൻ തുടങ്ങിയ അവസാന ദിവസവും ത്രേയ രാവണിന് മുന്നിൽ ഒരു തുറന്നു പറച്ചിൽ നടത്താനായി തയ്യാറായി….അവിടേം വൈദിയുടെ ഇടപെടീൽ ശക്തമായി…. കാറിലേക്ക് കയറാൻ തുനിഞ്ഞ രാവണിന്റെ കൈയ്യിൽ ബലമായി പിടിമുറുക്കി അലറിക്കരഞ്ഞ ത്രേയയുടെ മുഖം…. അതായിരുന്നു ആറു വർഷങ്ങൾക്ക് മുമ്പുള്ള അവസാന