ത്രേയ ഏങ്ങലോടെ പറഞ്ഞതും രാവൺ കൈപ്പദം ഉയർത്തി കാട്ടി അതിനെ തടുത്തു…
മതി…ഇനി ഒന്നും കേൾക്കണ്ട എനിക്ക്…ഈ ജന്മം ആ പഴയ രാവണിലേക്ക് ഒരു മടക്കം ഉണ്ടാവില്ല..നിന്നെ എനിക്കാ പഴയ ത്രേയയായി കാണാനും കഴിയില്ല….കാരണം എന്റെ വലിയൊരു aim അതിന്റെ വിജയം കണ്ടപ്പോഴാ നീ എനിക്ക് മുന്നിൽ ശത്രുവായി മാറിയത്…IPS മോഹം മനസിൽ കൊണ്ടു നടന്ന ഈ രാവൺ ഇന്നൊരു ക്രിമിനലാണ്… എന്റെ identity ൽ വീണ ഈ കറ നിന്റെ കണ്ണീരിന് മായ്ക്കാൻ കഴിയില്ല…
അത്രയും നഷ്ടങ്ങൾ എനിക്ക് സമ്മാനിച്ച നിന്നെ എല്ലാം മറന്ന് കൂടെ കൂട്ടാനോ ചേർത്ത് നിർത്താനോ എനിക്കാവില്ല….
അതുകൊണ്ട് ഇനി മുതൽ നിനക്ക് നിന്റെ വഴി… എനിക്ക് എന്റെ വഴി…
രാവൺ….അങ്ങനെയൊന്നും പറയല്ലേ…എന്നെ മനസിലാക്കാൻ നീയേയുള്ളൂ…നീ മാത്രമേയുള്ളൂ…
ത്രേയയുടെ ആ കരച്ചില് പോലും രാവൺ കണ്ടില്ലാന്ന് നടിച്ചു നിന്നു…ഉള്ളിൽ അവളോടുള്ള ഇഷ്ടം നുരഞ്ഞു പൊന്തിയപ്പോഴും അവനതിനെ അഗാധങ്ങളിലേക്ക് പൂഴ്ത്തി വച്ച് നിന്നു…അവളുടെ സങ്കടങ്ങളെ കണ്ടില്ലാന്ന് നടിക്കാൻ അവൻ മനസിനെ പാകപ്പെടുത്തിയിരുന്നു…. വീണ്ടും വീണ്ടും ത്രേയേടെ അപേക്ഷാസ്വരം കേട്ടതും ഒരു ഭ്രാന്തനേപ്പോലെ അവനവളെ റൂമിൽ നിന്നും പുറത്തേക്ക് തള്ളിയെറിഞ്ഞു…. നിരാലംബയായി അവൾ പുലമ്പി തീർത്ത വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൻ റൂമിന്റെ ഡോർ വലിച്ചടച്ചു നിന്നു….
അപ്പോഴാണ് വൈദിയുടേയും,വേദ്യയുടേയും അവിടേക്കുള്ള വരവ്…റൂമിന് പുറത്ത് നിന്ന് വിങ്ങിപ്പൊട്ടി കരഞ്ഞ ത്രേയയെ രണ്ടാളും ഒന്നിരുത്തി നോക്കി…വൈദിയുടെ കണ്ണുകളിൽ ത്രേയയെ ചുട്ടെരിക്കാൻ പാകത്തിനുള്ള കനലെരിയുന്നുണ്ടായിരുന്നു…അയാളാ ദേഷ്യം ഉള്ളിലടക്കി തന്നെ ഡോറിൽ knock ചെയ്തു… ആദ്യം രണ്ട് മൂന്ന് തവണ knock ചെയ്തെങ്കിലും രാവൺ ഡോറ് തുറക്കാൻ കൂട്ടാക്കിയില്ല…
രാവൺ…മോനേ…വാതില് തുറന്നേ…വൈദി അങ്കിളാ…
സ്നേഹത്തിൽ ചാലിച്ച ആ വിളി കേട്ടതും ക്ഷണനേരം കൊണ്ട് വാതിൽ തുറക്കപ്പെട്ടു…രാവണിന്റെ കണ്ണിലപ്പോഴും ത്രേയയോടുള്ള ദേഷ്യം അലതല്ലുന്നുണ്ടായിരുന്നു…രാവണിന്റെ നോട്ടം ത്രേയയിലേക്ക് പോയതും വൈദി അതിന് മറ തീർത്തു കൊണ്ട് രാവണിന് മുന്നിലേക്ക് കയറി നിന്നു…
എന്താ മോനേ ഇത്…ഏത് നേരവും ഇങ്ങനെ ഈ റൂമിൽ തന്നെ അടച്ചുമൂടി ഇരുന്നാലെങ്ങനെയാ…??കേസും വിസ്താരവും എല്ലാം കഴിഞ്ഞില്ലേ…നീ കുറ്റക്കാരനല്ല എന്നും എല്ലാവർക്കും അറിയാം…പിന്നെയും നീ എന്തിനു വേണ്ടിയാ നിന്നെയിങ്ങനെ സ്വയം ശിക്ഷിക്കുന്നത്…
വൈദി അങ്കിൾ.. ഞാൻ…
വേണ്ട മോനൊന്നും പറയണ്ട…പ്രഭയും ആകെ വിഷമത്തിലാ.. നിന്റെ ഭാവിയെ ഓർത്ത് തന്നെ… എന്റെ മകളെയാണ് എനിക്ക് നഷ്ടമായത്… എങ്കിൽപ്പോലും അതിന്റെ പേരിൽ സംശയം ജനിപ്പിക്കുന്ന ഒരു നോട്ടം പോലും എന്റെ ഭാഗത്ത് നിന്നും നിന്റെ മേലേക്ക് ഉണ്ടാവില്ല…അതിനി ഈ വീട്ടിലെ ആരൊക്കെ പറഞ്ഞിരുന്നാലും എനിക്കത് കാര്യമല്ല….!!!