രാവൺ പൂവള്ളിയിലേക്ക് തിരികെ എത്തുമ്പോൾ മറ്റൊരു ദുരന്തം കൂടി പൂവള്ളിയെ തേടിയെത്തി…അത് മറ്റൊന്നുമായിരുന്നില്ല വേണുവിന്റെ അപകട മരണം തന്നെ ആയിരുന്നു… റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ ശവശരീരം വേണുവിന്റേതാണെന്ന് identify ചെയ്തതോടെ പൂവള്ളി തറവാട് വീണ്ടുമൊരു ദുരന്തത്തെ ഏറ്റുവാങ്ങി…..
വേണുവിന്റെ വേർപാടിൽ അടിമുടി തകർന്നു നിന്ന ത്രേയയെ സമാധാനിപ്പിക്കാൻ രാവണിന് മനസ് വന്നില്ല… അപ്പോഴേക്കും അവൾ അവന് ശത്രുവായി മാറിയിരുന്നു… എങ്കിലും രാവണിന് മുന്നിൽ ഒരു തുറന്നു പറച്ചിലിനായി ത്രേയ മനസിനെ പാകപ്പെടുത്തിയെടുത്തു….ജയിൽ വാസത്തിന് ശേഷം തിരികെ വീട്ടിലെത്തിയ രാവൺ എല്ലാവരിൽ നിന്നും അകലം പാലിച്ചിരുന്നു….അവന്റെ റൂമിൽ തന്നെ കഴിവതും ഒതുങ്ങി കൂടി…അത് മനസിലാക്കിയ ത്രേയ അവനെ കാണാനായി രാവണിന്റെ റൂമിലേക്ക് ചെന്നു…കൈതണ്ട നെറ്റിയിൽ താങ്ങി കിടന്ന രാവണിന് മുന്നിലേക്ക് നടന്ന ത്രേയ ഒരു വിങ്ങലോടെ അവന്റെ ഇരു കാലുകളേയും ചേർത്ത് പിടിച്ച് പൊട്ടി കരഞ്ഞു…രാവൺ ഒരുതരം അരോചകത്തോടെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റതും അവന്റെ നോട്ടം ത്രേയയിലേക്ക് പാഞ്ഞു….
എന്തിനാ നീയിപ്പോ ഇവിടേക്ക് വന്നത്…???
പറയെടീ…ഇനിയെന്താ നിനക്ക് വേണ്ടത്…???
എന്റെ സർവ്വനാശം കാണണോ…???പറ അതാണോ ഇനി നിന്റെ ഉദ്ദേശം…???
ഒരുതരം അലർച്ചയോടെ അവനവളുടെ കൈകൾ തട്ടിയെറിഞ്ഞു…
രാവൺ… പ്ലീസ്…എന്നോടിങ്ങനെ പറയല്ലേ…!!
ഞാൻ… ഞാനെല്ലാം പറയാം.. പ്ലീസ് രാവൺ…
വേണ്ട…നീ പറയാൻ വരുന്നതൊന്നും കൊലയാളിയായി മുദ്രകുത്തപ്പെട്ട ഈ രാവണിന് കേൾക്കണ്ട…ഞാനല്ലേ നിത്യയെ കൊന്നത്…ഈ ഞാൻ…
അല്ല രാവൺ… അങ്ങനെയല്ല…!!
ഇനി നിന്റെ കുമ്പസാരം എനിക്ക് ആവശ്യമില്ല…ചെയ്യാത്ത തെറ്റിന്റെ പേരിൽ എല്ലാവർക്കും മുന്നിൽ കൊലയാളിയായി മാറിയവനാ ഞാൻ…അന്ന് നിന്റെ വായിൽ നിന്നും ഇങ്ങനെ ഒരു വാക്ക് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു…അന്നതുണ്ടായില്ല… ഇന്നിപ്പോ വൈദി അങ്കിളിന്റെ ഹെൽപ്പൊന്നു കൊണ്ട് മാത്രം ഞാൻ കുറ്റവിമുക്തനായിരിക്ക്വാ…എന്റെ നിരപരാധിത്വം തെളിഞ്ഞു…. അതുകൊണ്ട് ഇനി നിന്റെ ഈ പൂങ്കണ്ണീര് എനിക്ക് കാണണ്ട…
രാവൺ.. ഞാൻ മനപൂർവ്വം ചെയ്തതല്ല… എനിക്ക് ഇപ്പോ നീയല്ലാതെ ആരുമില്ല…എന്റച്ഛനും പോയി…നീയും കൂടി എന്നെ വിട്ടകന്നു പോവല്ലേ… പ്ലീസ്…
ഹോ… അതുകൊണ്ട്…നിന്നെ ജീവനായി കണ്ട ഒരു കാലമുണ്ടായിരുന്നു ഈ രാവണിന്…നിന്നെ എല്ലാമെല്ലാമായി കണ്ട ഒരു കാലം… അതിപ്പോ ഇല്ല…കാരണം ചുരുങ്ങിയ നാളുകൾക്കിടയിൽ നീ എനിക്ക് സമ്മാനിച്ചത് അറപ്പോടും വെറുപ്പോടും മാത്രം ഓർമ്മിക്കാൻ കഴിയുന്ന കുറേ ഓർമ്മകളാ…..നാട്ടുകാരുടേയും,ഫ്രണ്ട്സിന്റേയും മുന്നിൽ എനിക്ക് മുഖമുയർത്തി നോക്കാൻ കഴിയുന്നില്ല….അവരുടെ പരിഹാസച്ചുവ കലർന്ന നോട്ടം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ….മനസറിഞ്ഞൊന്ന് ചിരിയ്ക്കാൻ പോലും എനിക്ക് കഴിയില്ല ഇനി…. എല്ലാറ്റിനും കാരണം നീ മാത്രമാണ്…. നിന്റെ നിലവിളി കേട്ട് നിനക്ക് മുന്നിലേക്ക് ഓടിയടുത്ത ഞാൻ ആയിരുന്നു ല്ലേ നിത്യയുടെ മരണത്തിന് ഉത്തരവാദി….???
രാവൺ ത്രേയയെ പിടിച്ചുലച്ചു…
നീയെന്ത് പറഞ്ഞാലും ഞാൻ കേൾക്കാൻ തയ്യാറാണ് രാവൺ…അതുപോലെ നീ എന്നെയും കേൾക്കാൻ തയ്യാറാവണം… ഞാനെല്ലാം പറയാം…
വേണ്ട..ഇനി നീ പറയാൻ പോകുന്നതൊന്നും ക്ഷമയോടെ കേൾക്കാൻ എനിക്കാവില്ല ത്രേയ….നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച ആ പഴയ രാവൺ മരിച്ചു…ഇത് ഹേമന്താണ്…