രാവണത്രേയ 2
Raavanathreya Part 2 | Author : Michael | Previous Part
___________________________________________ഇപ്പോ വരാം അഗ്നീ….നിങ്ങള് continue ചെയ്യ്…!!
രാവൺ മുഖത്തൊരു ചിരിയൊളിപ്പിച്ച് നടക്കാൻ ഭാവിച്ചു…
ന്മ്മ… ന്മ്മ…ഈ കുറുക്കന്റെ പോക്ക് എവിടേക്കാണെന്ന് നമ്മക്കറിയാമേ…. നേരത്തെ ഒന്നും കിട്ടി ബോധിച്ചില്ല അല്ലേ മോനേ രാവൺ…
കോയിൻ ലക്ഷ്യം വച്ചുകൊണ്ടുള്ള അച്ചൂന്റെ ആ പറച്ചില് കേട്ട് രാവൺ തിരിഞ്ഞു നോക്കി ഒന്ന് ഇളിച്ചു കാട്ടീട്ട് വീണ്ടും നടന്നു….രാവൺ പോയതും നോക്കി വഴിക്കണ്ണുമായിരിക്ക്യായിരുന്നു അഗ്നിയും ശന്തനുവും…. പിന്നെ അച്ചൂന്റെ കൈയ്യീന്ന് കൊട്ട് കിട്ടിയപ്പോഴാണ് ഇരുവർക്കും ബോധം വീണത്…
ത്രേയയെ തിരക്കിയിറങ്ങിയ രാവൺ യാദൃശ്ചികമായി ചെന്നു പെട്ടത് നിത്യേടെ മുന്നിലായിരുന്നു….
ഡീ…ഊമക്കുയിലേ….ത്രേയെ കണ്ടോ നീ…
നിത്യേടെ മുഖം ആ ഒരൊറ്റ ചോദ്യത്തിൽ ഓടിക്കറുത്തു…അവള് പല്ല് ഞെരിച്ച് നിന്നു…രാവണിന് അത് കണ്ടപ്പോ എന്തൊക്കെയോ കത്തി തുടങ്ങി…കാര്യം വേദ്യയേക്കാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മുതിർന്ന കുട്ടി നിത്യയാണെങ്കിലും രാവണിന്റെ പെണ്ണ് വേദ്യയാണെന്ന് അവൾക് നല്ല ബോധ്യമുണ്ടായിരുന്നു… മറ്റാരേക്കാളും നിത്യ ഇഷ്ടപ്പെടുന്നത് വേദ്യയെ മാത്രമാണ്…. തിരിച്ചും അങ്ങനെ തന്നെ… അതുകൊണ്ട് തന്നെ രാവൺ ത്രേയയെ മനസിലേറ്റുമ്പോ വേദ്യയ്ക്കൊപ്പം നിത്യ കൂടിയാണ് അസ്വസ്ഥയാവുന്നത്….വൈദീടെ മനസിലെ കണക്കുകൂട്ടലുകൾ തീർത്തും അറിയില്ലെങ്കിലും നിത്യയ്ക്കും വേദ്യയ്ക്കും ഒരുപോലെ ദേഷ്യമാണ് ത്രേയയോട്….
ഡീ….നീ ത്രേയേ കണ്ടോന്ന്…!!
രാവൺ വീണ്ടും ഒന്നെടുത്ത് ചോദിച്ചതും നിത്യ ചുമൽ കൂച്ചി ഇല്ലാന്ന് ആംഗ്യം കാണിച്ചു നിന്നു… അവൾടെ ആ മറുപടിയ്ക്ക് ഇരുത്തി ഒരു നോട്ടം കൊടുത്ത് രാവൺ നിത്യയെ മറികടന്ന് നടന്നു…പെട്ടന്നാണ് അവന്റെ കണ്ണ് ഒരു മുഖത്തേക്ക് ചെന്നു പതിഞ്ഞത്…ആ ഒരൊറ്റ നിമിഷം തന്നെ രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…കൈയ്യിലെ ഞരമ്പുകൾ ഓരോന്നായി ഉയർന്നു പൊങ്ങി….അവൻ ആ ദേഷ്യം മുഖത്ത് കാണിച്ച് തന്നെ അയാൾക്കരികിലേക്ക് നടന്നു…നിത്യയും അവന് പിറകേ വച്ചു പിടിച്ചിരുന്നു…
ഡാ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ തറവാട്ടിൽ കാല് കുത്തരുതെന്ന്….
മുന്നിൽ നിന്ന ആളുടെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി രാവൺ അയാളെയൊന്നുലച്ചു…. നിത്യ അതെല്ലാം കണ്ട് അമ്പരന്ന് നിൽക്ക്വായിരുന്നു… പെട്ടന്നാണ് വേദ്യേടെ അവിടേക്കുള്ള entry….
ഹേമന്തേട്ടാ…എന്തായിത്…പ്രേമിനെ വിട്ടേ… ഞാൻ പറഞ്ഞിട്ടാണ് പ്രേം ഇവിടേക്ക് വന്നത്…!!വിട് ഹേമന്തേട്ടാ….
വേദ്യ ഒരുപാട് ശ്രമിച്ചെങ്കിലും രാവണിന്റെ ബലത്തിന് മുന്നിൽ അവൾ ശരിയ്ക്കും തോറ്റുപോയിരുന്നു… പിന്നെ രാവണിന്റെ ദേഷ്യത്തിന് ചെറിയ തോതിൽ ഒരു ശമനം വന്നതും അവനാ പിടി പതിയെ അയച്ചെടുത്തു…അതിനെ പാടെ അവഗണിച്ചുകൊണ്ട് പ്രേം ഷർട്ടിന്റെ കോളർ just ഒന്ന് ഉലച്ചിട്ട് നിന്നു….
നിനക്കറിയില്ലേടീ ഇവനെ…ഇവൻ…ഇവൻ പണ്ട് മുതലേ എന്റെ ശത്രുവാണ്…ഇവന്റെ ഗൂഢലക്ഷ്യങ്ങൾ മറ്റെന്തൊക്കെയോ ആണ്… എങ്ങനെയെങ്കിലും ഈ പൂവള്ളിയിൽ കയറിക്കൂടാൻ കൊതിച്ചിരുന്നവനാ ഇവൻ…നിങ്ങൾ തമ്മിൽ friendship തുടങ്ങിയപ്പോഴേ ഞാൻ വോൺ ചെയ്തിരുന്നു അത് വേണ്ടാന്ന്….നീ കേട്ടില്ല….