അത്…അത്..ഹേമന്ത്…ഹേമന്തല്ലേ….
ആവാം… ഞാൻ പറഞ്ഞല്ലോ…!!
ഇന്ന് ഊർമ്മിളയും,ചിത്രതാരയും ഡെലിവറി കാത്ത് കിടക്ക്വാ… ഒരുപക്ഷേ സമയം തെറ്റിച്ചു കൊണ്ട് ചിത്രധാര ആ പെൺകുഞ്ഞിന് ജന്മം നല്കിയാൽ….ജീ….അതിന് സാധ്യതയുണ്ടോ….
അതെനിക്ക് ഇപ്പോ പറയാൻ കഴിയില്ല…!!!
ഇന്ന് ജനിക്കുന്ന ഒരു പെൺകുഞ്ഞിൽ ഇന്ദ്രാവതി ജന്മമെടുക്കും….അവളിലൂടെ ഇന്ദ്രാവതിയും വളരും….സമയം ആകുമ്പോ അവളും ഗുപ്തനും ഒന്നിയ്ക്കാം…. പരസ്പരം തിരിച്ചറിയാതെ തന്നെ…
പക്ഷേ പൂവള്ളി മനയിലെ ഇന്ദ്രാവതി കല്ലിൽ വലം വച്ച്….നാലില്ലം കുളത്തിൽ മുങ്ങി…പട്ടുചേല ചുറ്റി…വൈരക്കൽ മൂക്കൂത്തി കൂടി അണിയുന്ന ആ നിമിഷം ഗുപ്തൻ ഇന്ദ്രാവതിയെ തിരിച്ചറിയും…ആ നിമിഷം മാത്രമേ അവനവളെ തിരിച്ചറിയൂ…. അങ്ങനെ ഒരു സമയം എത്തിയാൽ മാത്രമാണ് ഇപ്പോൾ ജനിയ്ക്കുന്ന കുട്ടികളിൽ ഇന്ദ്രാവതിയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നത്….
അപ്പോ ജീ പറഞ്ഞു വരുന്നത്…ചിത്രതാരയിൽ ജനനമെടുക്കുന്ന കുഞ്ഞിലും ഇന്ദ്രാവതി അവതരിക്കാം എന്നല്ലേ….!!!
ഞാൻ പറഞ്ഞില്ലേ…അതും ആവാം…
ആ കുഞ്ഞ് ജന്മമെടുക്കുമ്പോൾ പൂവള്ളി മനയ്ക്കുള്ളിൽ വലിയൊരു ദുരന്തം സംഭവിക്കും…. എങ്കിലും ഇന്ദ്രാവതിയുടെ ജനനത്തിൽ ആനന്ദം കൊണ്ട് അവിടുത്തെ നെയ്ത്തിരി ദീപങ്ങൾ തനിയേ തെളിയും…. പക്ഷേ അവിടെ നിങ്ങളെ ചുട്ടെരിക്കാൻ പാകത്തിന് ഒരു ശത്രു പതിയിരിപ്പുണ്ടാവും…അതിനെ മറികടക്കാൻ ഇന്ദ്രാവതിയും, ഗുപ്തനും നിലകൊള്ളും…അതിൽ ഭയം വേണ്ട….
ഇന്ദ്രാവതിയുടെ പുനർജന്മത്തിന് പ്രകൃതി പോലും സൂചന നല്കും വൈദീ….
അത്… അതെങ്ങനെ…????
ചുറ്റുപാടും കോടക്കാറ്റിനാൽ മൂടും…നിലാവെളിച്ചം പൂർണമായും ഇല്ലാതെയാവും…..ആ സമയം വാനിൽ ഒരൊറ്റ നക്ഷത്രം ഉദയം കൊള്ളും…
അപ്പോൾ ഉറപ്പിച്ചു കൊള്ളുക ഇന്ദ്രാവതി ഭൂമിയിലേക്ക് വീണ്ടും അവതരിച്ചൂന്ന്….
അത്രയും പറഞ്ഞു നിർത്തിയതും ആ കോള് കട്ടായി….വൈദി വീണ്ടും വീണ്ടും ഹലോ പറഞ്ഞെങ്കിലും തിരികെ response ഒന്നും ഉണ്ടായില്ല….
അത്രയും പറഞ്ഞു നിർത്തിയതും ആ കോള് കട്ടായി….വൈദി വീണ്ടും വീണ്ടും ഹലോ പറഞ്ഞെങ്കിലും തിരികെ response ഒന്നും ഉണ്ടായില്ല….
പെട്ടെന്ന് ലേബർ റൂം തുറന്ന് ഒരു നഴ്സ് പുറത്തേക്ക് വന്നു…
ഊർമ്മിളയുടെ ആളാരാ…???
അത് കേട്ടതും വൈദി തിടുക്കപ്പെട്ട് അവർക്കരികിലേക്ക് നടന്നു ചെന്നു…
ഞാനാണ്…ഊർമ്മിളയ്ക്ക്….
ഊർമ്മിള പ്രസവിച്ചു…പെൺകുട്ടി…കുട്ടിയെ ഇപ്പോ പുറത്തേക്ക് കൊണ്ടുവരും….അതുവരെ ഇവിടെ wait ചെയ്യണം…
വൈദി അതു കേട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു…രാജാറാം പറഞ്ഞ സൂചനകൾ ചുറ്റുപാടും ഉടലെടുക്കുന്നുണ്ടോ എന്നായിരുന്നു ആ