സുഗത് വൈദിയ്ക്ക് മറുപടി നല്കിയതും അയാൾ അവരെ മറികടന്ന് ലേബർ റൂമിന് മുന്നിലേക്ക് നടന്നു….ലേബർ റൂമിന് മുന്നിലെ നീണ്ട വരാന്തയുടെ ഒരു വശത്തായി വേണുവും നില്പുണ്ടായിരുന്നു… അയാളുടെ മുഖത്തും ഒരു തരം പരിഭ്രമം തന്നെ ആയിരുന്നു….വൈദി അയാളെ ഒന്ന് നോക്കിയ ശേഷം അടുത്ത് കണ്ട ഒരു ചെയറിലേക്ക് ചെന്നിരുന്നു….
പെട്ടന്നാണ് വൈദിയുടെ ചിന്ത രാജാറാമിലേക്ക് പോയത്….അയാൾ തിടുക്കപ്പെട്ട് മൊബൈൽ കൈയ്യിലെടുത്ത് രാജാറാമിന് കോൾ ചെയ്തു…
ഹലോ…രാജാറാം ജീ…വൈദിയാണ്…
ന്മ്മ്മ്…മനസിലായി…പറയൂ…
ജീ… ഊർമ്മിള ഹോസ്പിറ്റലിലാണ്… ഡെലിവറിയ്ക്കായ്….
ഞാൻ പറഞ്ഞില്ലേ വൈദീ…ഈ ദിനം നിങ്ങളുടെ പൂവള്ളി മനയിലെ ഒരു സുപ്രധാന കാര്യം സംഭവ്യമാകുന്ന ദിനമാണെന്ന്…അത് ചിലപ്പോ ഇന്ദ്രാവതിയുടെ പുനർജന്മം തന്നെയാവാം…
എനിക്ക്… എനിക്കൊന്നും…
മനസിലായില്ല…അല്ലേ… ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയില്ലേ വൈദിയ്ക്ക്….കർക്കിടക മാസത്തിലെ അമാവാസി…ഈ ദിനത്തിനും പൂവള്ളി മനയ്ക്കും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്….അത് ചിലപ്പോൾ വൈദിയ്ക്ക് അറിയാൻ വഴിയില്ലായിരിക്കും…
വൈദി ഒരു തരം സംശയത്തോടെ അയാളുടെ വാക്കുകൾക്ക് കാതോർത്തു….
അതേ വൈദീ…നിങ്ങളുടെ പൂവള്ളി മനയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്രമുണ്ടായിരുന്നു…സഫലമാകാതെ പോയ ഒരു പ്രണയ കാവ്യത്തിന്റെ ചരിത്രം….ഗുപ്തന്റേയും,അവൻ പ്രണയിച്ച…. അവനെ പ്രണയിച്ച…..
ഇന്ദ്രാവതിയുടേയും പ്രണയ കഥ….കുറേ വർഷങ്ങൾക്ക് മുമ്പ് ചിങ്ങക്കൂറിൽ ജനനം കൊണ്ട ഒരു സന്താനം ഇല്ലേ നിങ്ങളുടെ തറവാട്ടിൽ…പ്രഭാകറിന്റെയും വൈദേഹിയുടേയും രണ്ടാമത്തെ പുത്രൻ….ഹേമന്ത് രാവൺ….
അതേ….ഉണ്ട് ജീ…
ന്മ്മ്മ്…ആ കുട്ടിയുടെ ജനനം നടന്നപ്പോഴേ എനിക്ക് ചില സൂചനകൾ ലഭിച്ചിരുന്നു പൂവള്ളി മനയുടെ ഇപ്പോഴത്തെ സ്ഥിതി ഗതികളെപ്പറ്റി…അപ്പൊഴേ ഞാൻ പറഞ്ഞിരുന്നില്ലേ നൂറ്റാണ്ടുകൾക്ക് ശേഷം അവനിൽ ഗുപ്തൻ പുനർജന്മം കൊണ്ടിട്ടുണ്ടെന്ന്… അപ്പോ ഈ ജന്മത്തിൽ തന്നെ അവന്റെ ഇന്ദ്രാവതിയും ജന്മമെടുത്തിരിയ്ക്കും…
അത്…അതിന്ന് സംഭവിക്കും….!!
ഇന്ന്…ഇന്നെങ്ങനെ…??
ഇന്ദ്രാവതി ജന്മമെടുത്തതും ഇതുപോലെ ഒരു അമാവാസി ദിനമായിരുന്നു…. കൃത്യമായി പറഞ്ഞാൽ കൃഷ്ണ പക്ഷത്തിൽ….ആ സമയം നിങ്ങളുടെ കുടുംബത്തിൽ അവൾ… ഇന്ദ്രാവതി വീണ്ടും ജന്മമെടുക്കും…..അതുറപ്പാണ്….
മുൻ ജന്മത്തിൽ ഒന്നായി തീരാൻ കഴിയാതെ പോയ അവർ ഈ ജന്മം ഒന്നായി തീരും…അതിനും സംശയമില്ല….
അത്..അതിൽ എന്തെങ്കിലും ദോഷം…
ദോഷ ഫലങ്ങൾ ഒന്നും തന്നെയില്ല…പകരം ഗുണഫലങ്ങളേ ഉണ്ടാകു…മുൻജന്മത്തിൽ ഗുപ്തനും ഇന്ദ്രാവതിയും തമ്മിൽ അഗാധമായി പ്രണയിച്ചിരുന്നു…..ആ ജന്മം അവർക്ക് ഒന്നാകാൻ കഴിഞ്ഞില്ല…. പക്ഷേ അത് ഈ ജന്മം സാധ്യമാകും…. അതിൽ ഇന്ദ്രാവതി സംതൃപ്തയായി മാറും…ആ സംതൃപ്തിയിൽ പൂവള്ളി മനയും സ്വത്ത് സമ്പാദ്യവും ഗുപ്തന്റെ പുനർജന്മം ഏറ്റ ആ കുട്ടിയിൽ നിക്ഷിപ്തമാകും….