എന്നാൽ വൃന്ദയുടെ കൈയ്യിലിരുന്ന് ഉറങ്ങുന്ന പെൺകുഞ്ഞ് നന്നേ ചെറുതായിരുന്നു….ചെറിയൊരു പരിഭ്രമത്തോടും പരിചയക്കുറവോടും വൃന്ദയുടെ കണ്ണുകൾ ചുറ്റുപാടും പരതി നടന്നു….ആ കണ്ണുകൾക്ക് ആശ്വാസം പകർന്നു കൊണ്ട് പ്രഭ അവിടേക്ക് കടന്നു ചെന്നു….
പ്രഭേ…എവിടെടോ തന്റെ അളിയൻ വൈദി…??
ഇതുവരെ എത്തീല്ലേ… special പൂജയാണ് എന്ന് വേണു വന്ന് പറഞ്ഞതു കൊണ്ടാ ഞാൻ ഇവളേം കൂട്ടിയത്… ഇവൾക്ക് ഈ പൂജയിലും,മന്ത്രത്തിലുമൊക്കെ വലിയ വിശ്വാസമാണ്…
അതിനെ ശരി വയ്ക്കും വിധം വൃന്ദയൊന്ന് ചിരിച്ചതും പ്രഭേടെ കണ്ണുകളിൽ ഒരേ സമയം കുറ്റബോധവും ഒരുതരം ഭയവും നിഴലിച്ചു…അതിനെ പാടെ മായ്ച്ചു കൊണ്ട് അയാള് മുഖത്തൊരു പുഞ്ചിരി വിരിയിച്ചു നിന്നു…
പെട്ടെന്നാണ് പൂവള്ളി മനയ്ക്ക് മുന്നിൽ വൈദീടെ black colour Scorpio വന്നു നിന്നത്….
വൈദി വണ്ടിയിൽ നിന്നും ഇറങ്ങി മനസ്സുറപ്പോടെ മാധവിനടുത്തേക്ക് നടന്നു…വൈദിയ്ക്ക് പിറകെ ഉണ്ടായിരുന്ന കാറിൽ നിന്നും വാടക ഗുണ്ടകൾ ഒരാഘ്രോഷത്തോടെ മനയിലേക്ക് കടന്നു….
വൈദിയെ കണ്ട് പുഞ്ചിരി തൂകിയ മാധവിന്റെ കണ്ണുകൾ പിന്നിൽ നിരന്ന കറുത്ത രൂപങ്ങളെ കണ്ട് അമ്പരന്നു നിന്നു….
എന്തായിത് വൈദീ….
ആ ചോദ്യത്തിന് നേർക്ക് ഒന്ന് ചിരിച്ചിട്ട് പൊടുന്നനെ ആ മുഖ ഭാവം മാറ്റി ഒരു രൗദ്ര ഭാവം ഫിറ്റ് ചെയ്ത് നിന്ന വൈദിയെ പ്രഭയും ഭയപ്പാടോടെ നോക്കി കണ്ടു….
രാഘവേന്ദ്രാ… തീർത്തു കളഞ്ഞേക്കടാ ഇവറ്റകളെ…..
വൈദീടെ സ്വരം അവിടെ ഉയർന്നു കേട്ടതും അയാൾക്ക് പിന്നിൽ നിന്ന കറുത്ത രൂപങ്ങൾ കോപത്തോടെ മാധവിനും ഭാര്യക്കും നേരെ പാഞ്ഞു…..മാധവ് തടയാൻ ശ്രമിച്ചെങ്കിലും ആ ബലവാന്മാർക്ക് മുന്നിൽ അയാൾ അടിപതറുകയായിരുന്നു…വൃന്ദയ്ക്കും കുഞ്ഞുങ്ങൾക്കും മുന്നിൽ വച്ച് തല്ലി ചതയ്ക്കുന്ന മാധവിനെ ചുണ്ടിൽ നിറഞ്ഞു നിന്ന പുഞ്ചിരിയോടെ വൈദി നോക്കി കണ്ടു….. ഒടുവിൽ തല്ലിച്ചതച്ചവശനാക്കിയ മാധവിനെ വൈദിയ്ക്ക് മുന്നിലേക്ക് എറിയപ്പെടുമ്പോൾ അയാളുടെ ഭാര്യയും കുട്ടികളും അലമുറയിട്ടു കരയുകയായിരുന്നു….അതിനെ കണ്ടില്ലാന്നു നടിച്ചു കൊണ്ട് വൈദി നിലത്ത് വീണു കിടന്ന മാധവിന്റെ ഷർട്ടിൽ പിടി മുറുക്കി മുകളിലേക്ക് ഉയർത്തി നിർത്തി…..
നിനക്ക് പൂവള്ളി മനേടെ പകുതി അവകാശം വേണം അല്ലേടാ…???
വൈദീടെ ആ ചോദ്യം കേട്ടതും വൃന്ദയും മാധവും ഒരുപോലെ സ്തബ്ദരായി നിന്നു…
തരാം… നിനക്ക് തരാം ഞാൻ…
വൈദി അതും പറഞ്ഞ് കൈയ്യിൽ കരുതിയ നീണ്ട കഠാര മുറുകെ പിടിച്ചു…
വേണ്ട വൈദീ…എന്നെ ഒന്നും ചെയ്യരുത്…. എനിക്ക് വേണ്ട…ഒരവകാശവും വേണ്ട… പ്ലീസ്…എന്നെ…എന്നെ വിട്ടേക്കൂ…പ്ലീസ്…
ഞാൻ കാല് പിടിയ്ക്കാം…
വൈദീടെ പിടിയിൽ നിന്നുകൊണ്ട് തന്നെ മാധവ് വൈദീടെ കാലിൽ തൊടാനായി കുമ്പിട്ടു… പക്ഷേ അതിനെ തടുത്തു കൊണ്ട് വൈദി അയാളെ ഒന്നുകൂടി ഒന്നുലച്ചുയർത്തി….
വേണ്ടെടാ…ഇനി ഈ താഴ്മയും കരച്ചിലും ഒന്നും വേണ്ട….ശത്രുവിനെ വിശ്വാസിച്ചാലും മരണത്തെ മുന്നിൽ കണ്ട മിത്രത്തെ വെറുതെ വിടരുതെന്നാ എന്റെ പോളിസി…നമ്മൾ വളരെ ആരോഗ്യകരമായ ഒരു സന്ധി സംഭാഷണം നടത്തിയിരുന്നു…അന്നും നിന്റെ ആവശ്യം പൂവള്ളി മന തന്നെ…അന്ന് നിനക്ക് മുന്നിൽ ഒരു ചിരിയോടെ ഇരുന്ന് തന്നത് എല്ലാം അംഗീകാരിച്ചു കൊണ്ടാണെന്ന് കരുതിയോ നീ….