വേണം പ്രഭേ..വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോ ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടങ്ങൾ നിലം പതിയ്ക്കുമ്പോ അതിന് ചോട്ടിൽ നില്ക്കുന്ന ചെറിയ മൺകൂരകളും തകർന്നു വീഴില്ലേ…അതാരും ശ്രദ്ധിക്കാറില്ല… സ്വാഭാവികം എന്ന് എഴുതി തള്ളാറാ പതിവ്…
എങ്കിലും….
ഒരെങ്കിലും ഇല്ല പ്രഭേ..ഞാനീ കഷ്ടപ്പെടുന്നത് എനിക്ക് വേണ്ടി മാത്രമല്ല…അത് താനോർക്കണം..
പൂവള്ളി മന…അത് നമ്മുടെ രണ്ടാളുടേയും സ്വപ്നമാണ്….അതിന് വേണ്ടി മാത്രം ഒന്നിച്ചു ചേർന്നവരാ നമ്മള്…സുഗതിനെ പോലും ഞാൻ ഇക്കാര്യത്തിൽ കൂട്ടിയിട്ടില്ല…അറിയാല്ലോ തനിക്ക്… പിന്നെയുള്ളത് വേണു…അവനീ പറയുന്ന സ്വത്തിലും പണത്തിലുമൊന്നും താൽപര്യമില്ല……. ആകെയുള്ള ആവശ്യക്കാരും,അവകാശികളും നമ്മൾ രണ്ടു പേര് മാത്രം….!!!പൂവള്ളി മനയുടെ ആസ്തി എത്രയാണെന്ന് ഞാൻ പറയാതെ തന്നെ പ്രഭയ്ക്കറിയാല്ലോ….
അതൊക്കെ ശരിയാണ്… പക്ഷേ എല്ലാം നടന്ന് കഴിയുമ്പോ സുഗതും,വേണുവും അവകാശം ചോദിച്ചു വന്നാൽ….???
ഒരിക്കലുമില്ല…വേണു ചിത്രധാരയെ കല്യാണം കഴിച്ചത് തന്നെ വീട്ടിൽ അതൃപ്തിയായിരുന്നു… അതിന്റെ പേരിൽ അച്ഛനും കൂടി അല്പം എതിർപ്പ് പ്രകടിപ്പിച്ചതു കൊണ്ടാ വേണൂന്റെ അവകാശം തറവാട്ട് വീട്ടില് മാത്രം ഒതുങ്ങിയത്…ഇനി അവനായി പൂവള്ളിയിൽ ഒരവകാശം ചോദിച്ചു വരില്ല…. പിന്നെ സുഗത്…അവൻ ഛായാചിത്രങ്ങളുടേയും,വരപ്പിന്റേയും ലോകത്ത് ചുരുങ്ങി പോയില്ലേ… അയാൾക്ക് ഈ സ്വത്തിലും പണത്തിലും ഒന്നും മോഹമുണ്ടാവില്ല….അതിനോടൊക്കെ ആകെയൊരു ഭ്രമം അവന്റെ ഭാര്യ, എന്റെ പുന്നാര പെങ്ങൾക്ക് മാത്രമായിരിക്കും….അവളെ എങ്ങനെ ഡീല് ചെയ്യണം എന്നെനിക്ക് ഇപ്പൊഴേ അറിയാം….
ഇങ്ങനെ ഓരോരുത്തരേയും ഒതുക്കി അവസാനം എന്റെ കാര്യത്തിലും ഇതു തന്നെ ആക്വോ..???
ഏയ്…പ്രഭേ… തന്നോട് ഞാൻ അങ്ങനെ ചെയ്യ്വോ..
എന്റെ സഹോദരങ്ങളിൽ എനിക്ക് ഏറെ പ്രിയം വൈദേഹിയോടായിരുന്നു… അവൾടെ ഭർത്താവായല്ല എന്റെ സ്വന്തം സഹോദരനായിട്ടാ തന്നെ ഞാൻ കണ്ടിരിക്കുന്നത്…. അതുകൊണ്ട് ആ വിധ ചിന്തകളൊന്നും വേണ്ട….
താൻ ഒരഞ്ച് മിനിട്ട് വെയ്റ്റ് ചെയ്യ്… ഞാൻ ദാ ഇപ്പൊ എത്താം….അതു വരെയും അവർക്ക് സംശയം ഒന്നും തോന്നരുത്…. കേട്ടല്ലോ….
ഇല്ല വൈദീ… ഞാൻ നോക്കിക്കോളാം…
പ്രഭ കോളും കട്ട് ചെയ്ത് ശ്വാസം ഒന്ന് നീട്ടിയെടുത്ത് നിന്നു….പെട്ടന്നാ അയാളുടെ ചിന്തയിൽ മാധവും ഭാര്യ വൃന്ദയും കടന്നു വന്നത്…