ത്രേയയിൽ നിന്നുള്ള പിടി അയച്ചു…അവളൊരൂക്കോടെ അവനെ തള്ളിമാറ്റി ഒരു ചമ്മലോടെ അഗ്നിയെ മറികടന്ന് റൂമിലേക്കോടി….ത്രേയ പോയ വഴിയേ ലുക്ക് വിട്ടു നിന്ന അഗ്നിയുടെ കണ്ണുകൾ ഒരാക്കിയ ഇളിയോടെ രാവണിലേക്കും പാഞ്ഞു…
ത്രേയേടെ മുടി മുറിയ്ക്കാൻ ഓടി വന്ന നിനക്കിവിടെ എന്തായിരുന്നു പരിപാടി…???
അഗ്നീടെ ചോദ്യത്തിന് മുന്നിൽ രാവൺ ഒന്ന് പരുങ്ങി കളിച്ചു… പിന്നെ ആ മുഖത്ത് ഒരു artificial കലിപ്പ് ഫിറ്റ് ചെയ്തു…
അതറിഞ്ഞിട്ട് നിനക്കെന്ത് വേണം…??? ഞാനിവിടെ പലതും ചെയ്യും…അതിന് നിന്റെ അനുവാദം എനിക്ക് വേണ്ട…കേട്ടോടാ മരക്കഴുതേ…..!!!
ഹലോ…ഹലോ… ഇങ്ങനെ കലിപ്പ് ഫിറ്റ് ചെയ്തൂന്ന് കരുതി ഇയാളെ ഞാൻ പേടിയ്ക്കുംന്ന് കരുതിയോ….!! എനിക്ക് അപ്പൊഴേ അറിയാമായിരുന്നു നീ ഇതല്ല ഇതിനപ്പുറവും ഇവിടെ ഒപ്പിക്കുംന്ന്….ദേ എന്റെ കൊച്ചിന് പ്രായം പതിനേഴ് ആയിട്ടേയുള്ളൂ….അതിനെ വേണ്ടാതെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചാലുണ്ടല്ലോ….
നീ എന്ത് ചെയ്യുമെടാ എന്നെ… പിന്നെ എന്താ പറഞ്ഞേ… നിന്റെ കൊച്ചോ…അവളെന്റെ കൊച്ചാ… എന്റെ മാത്രം..ഈ രാവണിന്റെ മാത്രം ത്രേയ….
ഹോ… അതൊക്കെ കെട്ടി കഴിയുമ്പോ…ഇയാള് കെട്ടീട്ടൊന്നും ഇല്ലല്ലോ….അതുവരെ അവൾടെ ബോഡീഗാർഡ് ഞാനാ….
ഞങ്ങളും….!!
അവരുടെ സംസാരത്തിന് ഇടയിലേക്ക് അപശബ്ദവുമായി അച്ചുവും,ശന്തനുവും കൂടി ജോയിന്റ് ചെയ്തതും കോളം പൂർത്തിയായി…
ഹോ…നിന്നെയൊക്കെ ആരാടാ ഇങ്ങോട്ട് ക്ഷണിച്ചേ…
ക്ഷണനേരം കൊണ്ട് അഗ്നിയും രാവണും ഒറ്റക്കെട്ടായി… ഇരുവരും ഒരുപോലെ അങ്ങനെ പറഞ്ഞ് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നതും അച്ചുവും ശന്തനുവും അവർക്കരികിലേക്ക് പാഞ്ഞടുത്തു…
എന്തായിരുന്നു ഇവിടെ പരിപാടി….???പറ മോനേ രാവൺ…
ഇവിടെ ഒരടിയന്തിരം നടക്കാൻ പോക്വാ…ദേ ഈ നിൽക്കുന്ന നിന്റെ ചേട്ടന്റെ….വയറ് നിറയെ വല്ലതും ഞണ്ണീട്ട് പൊയ്ക്കോ….
രാവൺ….!!!!!
പന്നീ….നീയെന്നെ കൊല്ലാൻ പോക്വാണോടാ…
ആ..അത് വേണ്ടായെങ്കില് ദേ ഈ സാധനത്തിനേം പിടിച്ചോണ്ട് പൊയ്ക്കോ…
ശന്തനൂ..നീയും ഈ പൊട്ടന്റെ പിന്നാലെ കൂടിയോ…രണ്ട് വള്ളത്തിൽ കാലു കുത്തുന്നവനാ ഇവൻ..പറഞ്ഞില്ലാന്ന് വേണ്ട….
ശന്തനു അതുകേട്ട് അച്ചൂനെ ഒന്നിരുത്തി നോക്കിയതും അച്ചു ഇരുവശത്തേക്കും തലചലിപ്പിച്ച് ഇല്ലാന്ന് ആക്ഷനിട്ടു….അതിൽ തീരെ വിശ്വാസം പോരാഞ്ഞ് ശന്തനു മെല്ലെ രാവണിന്റെ പക്ഷത്തേക്ക് ചാഞ്ഞു…പൂവള്ളി തറവാട്ടിലെ അംഗമല്ലെങ്കിൽ കൂടി ശന്തനു ആ കുടുംബത്തിന്റെ ഒരു ഭാഗമായിരുന്നു….രാവണിന്റേയും അഗ്നിയുടേയും common friend… അതുകൊണ്ട് തന്നെ ഒട്ടുമിക്ക ദിവസങ്ങളിലും ശന്തനു അവിടുത്തെ നിത്യ സന്ദർശകനായിരുന്നു….