രാവണത്രേയ
Raavanathreya | Author : Michael
ഇത് രണ്ടും നിന്റെ നിർദ്ദേശം അനുസരിച്ചേ എനിക്ക് ചെയ്യാൻ കഴിയൂ….അന്നൊരു കർക്കിടക മാസ രാവായിരുന്നു… ചുറ്റും ഓരിയിട്ട് കുരയ്ക്കുന്ന നായകളുടെ ശബ്ദത്തിൽ തെല്ലൊന്ന് ഭയന്നു കൊണ്ടായിരുന്നു പ്രഭാകർ അത്രയും പറഞ്ഞു നിർത്തിയത്…..സംസാരത്തിനിടയിലും അയാളുടെ നോട്ടം ഒരുതരം പരിഭ്രാന്തിയോടെ ചുറ്റും പരതി നടന്നിരുന്നു…മറുതലയ്ക്ക് വൈദ്യനാഥ് എന്ന വൈദിയുടെ കൊലച്ചിരി ഉയർന്നു കേൾക്കും തോറും പ്രഭാകർ കർച്ചീഫിനാൽ തന്റെ മുഖത്തും കഴുത്തടിയിലും പൊടിഞ്ഞ വിയർപ്പു കണങ്ങളെ തുടച്ചു നീക്കി….
ഇനിയെന്ത്…എങ്ങനെ..എന്നല്ലേ…അതൊന്നുമോർത്ത് പ്രഭ ടെൻഷനാവണ്ട….ഞാനെല്ലാം ചെയ്തു തീർത്തോളാം… പക്ഷേ നമ്മുടെ ഈ നീക്കങ്ങളുടെ പൂർണ രൂപം ഒരിക്കലും എന്റെ പുന്നാര അനിയൻ വേണുഗോപൻ അറിയരുത്…. ഒരിക്കലും എന്നു പറഞ്ഞാൽ…ഒരിക്കലും….
ഒരു താക്കീതെന്നോണം വൈദി അത് പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദത്തിൽ പകയെരിയുകയായിരുന്നു….
അല്ല വൈദീ…അതെങ്ങനെ ശരിയാവും…ഇളയ അളിയനല്ലേ മാധവിനേം കുടുംബത്തേയും ഇവിടേക്ക് എത്തിച്ചത്…. അപ്പോ എങ്ങനെ അറിയാതിരിക്കും…
അതാണ് പ്രഭേ ഞാൻ പറഞ്ഞത്…വേണു തന്നെയാണ് അവരെ അവിടെ എത്തിച്ചത്.. പക്ഷേ അതിന്റെ ശരിയായ ഉദ്ദേശം ആ പഞ്ചപാവം എങ്ങനെ അറിയാനാ…???
എന്നു വെച്ചാൽ…???
പ്രഭയുടെ ശബ്ദത്തിൽ നേരിയ പരിഭ്രമവും അതിലുപരി ഒരു സംശയവും കലർന്നു…
അതേ പ്രഭേ..വേണൂനറിയില്ല അവരെ കൊല്ലാനാണ് അവിടേക്ക് എത്തിച്ചതെന്ന്… അറിഞ്ഞാൽ അവനതിനൊക്കെ കൂട്ട് നിൽക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്….???ഒരിക്കലുമില്ല…
വൈദി അതും പറഞ്ഞു കൊണ്ട് പരിഹാസച്ചുവയോടെ ഒന്ന് ചിരിച്ചു…
പിന്നെ… പിന്നെ എന്തു പറഞ്ഞിട്ടാ വൈദീ…എനിക്കൊന്നും മനസിലായില്ല… അപ്പോ ഇവരെ കൊല്ലാൻ തന്നെയാണോ പ്ലാൻ…???
അത്…അത് വേണോ… ഒന്നുകൂടി ചിന്തിച്ചിട്ട്…???
എന്റെ പ്രഭേ…ഇതാ ഞാൻ തന്നോട് പറഞ്ഞത് താനായിട്ട് ഇനി ഒന്നിനും നിൽക്കണ്ടാന്ന്… എല്ലാം… എല്ലാം ഞാൻ നോക്കിക്കോളാം…
പിന്നെ വേണൂന്റെ കാര്യം…അവനറിയില്ല നമ്മുടെ പ്ലാനുകൾ ഒന്നും…..മാധവ് മായി പുതിയ കരാർ ഒപ്പിടും മുമ്പ് ഇന്ദ്രാവതി കല്ലിന് മുന്നിൽ ഒരു പൂജ…അതാണ് ഞാൻ വേണൂനോട് പറഞ്ഞിരുന്നത്…അവനത് അതേപടി അവരോട് പറഞ്ഞു….അത് കേൾക്കേണ്ട താമസം നമ്മൾ വിരിച്ച വലയിൽ അവനും കുടുംബവും ഒരുപോലെ അകപ്പെട്ടു…..