സന്ധ്യ ടീച്ചർ കാറിൽ ആണ് വന്നത് . ടീച്ചറുടെ ഭർത്താവ് കാറിൽ ഇരുന്നു കണ്ണാടിയിൽ നോക്കി എന്റെ ചോര ഊറ്റി കുടിക്കായിരുന്നു . ഞാൻ അത് കണ്ടില്ല എന്ന് വച്ച് പുറത്തേക്കു നോക്കി ഇരുന്നു. അങ്ങനെ ഞങ്ങൾ രവിയേട്ടന്റെ വീട്ടിൽ എത്തി. ഞങ്ങളെ അവിടെ ആക്കിട്ടു ടീച്ചറുടെ ഭർത്താവു പോയി.
അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഇരുന്നു , പിന്നെ ഞങ്ങൾക്ക് രവിയേട്ടൻ ഉണ്ടാക്കിയ ഭക്ഷണം ഒകെ തന്നു . പിന്നെ ഞങ്ങൾ ഓരോ കഥകൾ പറഞ്ഞു ഉമ്മറത്ത് ഇരിക്കുന്ന സമയത്തു നല്ല പോലെ മഴ പെയ്തു . കുറച്ചു കഴിഞ്ഞപ്പോ സന്ധ്യ ടീച്ചറുടെ ഭർത്താവ് വന്നു .
പുള്ളിക്കാരന്റെ ചോര കുടി കാരണം ഞാൻ വരുന്നില്ല മഴ മാറിയിട്ട് പൊക്കോളാം എന്ന് പറഞ്ഞു .ടീച്ചർ ശരി എന്ന് പറഞ്ഞു പോയി . അങ്ങനെ ഞാനും രവിയേട്ടനും കൂടി ഉമ്മറത്ത് ഇരുന്നു സംസാരിക്കുകയായിരുന്നു . മഴ മാറിയിട്ടില്ല .
രവിയേട്ടൻ : ടീച്ചർ ഇനി കല്യാണം ഒന്നും നോക്കുന്നില്ല ?
ഞാൻ: ഇല്ല രവിയേട്ട . ഇനി അതുപോലത്തെ ജീവിതം ഒന്നും എനിക്ക് ശരിയാകില്ല പിന്നെ മോളുടെ കാര്യം നോക്കണ്ടേ ചേട്ടാ . ഇനി വരുന്ന ആൾക്ക് മോളെ സ്വന്തം മോളായി കാണാൻ പറ്റില്ലെങ്കി അതും പ്രശ്നം ആകും .
രവിയേട്ടൻ : ആ അത് ശരിയാ .
ഞാൻ : അല്ല രവിയേട്ടൻ എന്താ കല്യാണം ഒന്നും കഴിക്കാത്തത് ?
രവിയേട്ടൻ : ഓഹ് അതൊക്കെ പറയാൻ ഒരുപാട് ഉണ്ട്. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു . നല്ല സീരിയസ് ആയിരുന്നു രണ്ടു പേരും. പക്ഷെ കാര്യത്തോട് അടുത്തപ്പോൾ അവയുടെ വീട്ടിൽ ജാതി പ്രശ്നം ആയി . അങ്ങനെ വഴക്കായി . പിന്നെ ഞങ്ങൾ പിരിഞ്ഞു . അവൾ വേറെ കല്യാണം കഴിച്ചു. ഞാൻ പിന്നെ അതിനൊന്നും മുതിർന്നില്ല.