തമിഴിലെന്തോ മറുപടിയും പറഞ്ഞു, അത് പക്ഷെ വിശ്വന് അത് കേട്ടിട്ട് മനസിലായതുമില്ല. ചെട്ടിയാർ മുതലാളിയെ കൈ ചൂണ്ടി സംസാരിച്ചതും വിശ്വൻ മുന്നിൽ കേറി നിന്നിട്ട് ആ ചെറ്റയുടെ മുഖത്തേക്ക് നോക്കി സംസാരിച്ചു തുടങ്ങി.
“ഡാ നായിന്റെ മോനെ, നീ ഇനി വാലുപൊക്കിയാൽ ഇവിടെയുള്ള എല്ലാത്തിനെയും വായ്ക്കരിയിട്ടേ ഞാൻ പോകു….”
“യാറുടാ നീ ?” ചെട്ടിയാർ ചാക്കോമുതലാളിയെയും വിശ്വനെയും മാറിമാറി നോക്കി. വിശ്വൻ ഒരു നിമിഷം കൊണ്ട് ചെട്ടിയായരുടെ അരയിലെ പിച്ചാത്തി പിടിച്ചു വലിച്ചു കൊണ്ട് അയാളുടെ കഴുത്തിലേക്ക് തന്നെ വെച്ചുരച്ചു. ചെറുതായി ചോര പൊടിഞ്ഞപ്പോൾ, അയാളുടെ ചുറ്റും സില്ബന്ധികളെ പോലെ നിന്ന ഗുണ്ടകൾ ഒന്ന് പതറികൊണ്ട് മുന്നോട്ടാഞ്ഞു.
“ഞാൻ ആരാണെന്നു നിനക്കറിയണം അല്ലെ..”
ചെട്ടിയാരുടെ കണ്ണിൽ ഭീതി കണ്ടപ്പോൾ ചാക്കോ മുതലാളി പറഞ്ഞു. “വിശ്വാ, ഇവനെ അങ്ങ് തീർത്താലോ… ”
പെട്ടന്ന് പിന്നിൽ നിന്നും ഒരുത്തൻ കത്തിയുമായി വിശ്വന്റെ കയ്യിലേക്ക് നോക്കി വീശി. വിശ്വൻ അത് കണക്ക് കൂട്ടി പെട്ടന്ന് ചെരിഞ്ഞൊന്നു മാറിയെങ്കിലും അവന്റെ കയ്യിൽ കത്തി ചെറുതായൊന്നു കൊണ്ടപ്പോൾ ചോര പൊടിഞ്ഞു. അടുത്ത നിമിഷം തന്റെ കയ്യിലെ കത്തി ചാക്കോ മുതലാളിക്ക് കൈമാറികൊണ്ട് വിശ്വൻ തന്റെ നേരെ കത്തി വീശിയ തടിയന്റെ വലം കൈ പിടിച്ചു പിറകിലേക്ക് അമർത്തി പിടിച്ചു. ഒപ്പമവന്റെ കാരണം നോക്കിയൊന്നു പുകച്ചു, അവൻ ചുരുണ്ടു നിലത്തു വീണു. മറ്റുള്ള ഗുണ്ടകളും ആ നീക്കത്തിൽ ഒന്ന് പേടിച്ചുകൊണ്ട് പിന്നോട്ടാഞ്ഞു. ആ സമയം ചെട്ടിയാരുടെ കഴുത്തിൽ കത്തിയമർത്തികൊണ്ട് ചാക്കോ മുതലാളി പറഞ്ഞു.
“ഇന്നും കൊഞ്ചം നെഞ്ചിലെ ദിൽ ഇരുക്കരവങ്കളെ നീ കൂടെ സെർത്തു നിൽ….ഇവളോ നാളും ഉന്നെ ഏതുവും പണ്ണാമേ ഇരുന്തത് ഉങ്കപ്പ അന്ത പെരിയ മനുഷ്യനെ നിനച്ചു താൻ, ഇനി മേ നീ ഉന്നോടാ വിളയാട്ട് എങ്കിട്ട വെച്ചുകിട്ടാ, അവ്ലോധാ…”
കത്തി ചെട്ടിയാരുടെ കയ്യിലേക്ക് തന്നെ കൊടുത്തുകൊണ്ട് ചാക്കോ മുതലാളി നടന്നു. ചെട്ടിയായുടെ ഭാര്യ എല്ലാം കണ്ടു കാണ്ണീരോടെ ഇരുവരെയും കൈകൂപ്പിക്കൊണ്ട് നിന്നു.
“വിശ്വാ വാ പോകാം…”
തിരികെ കാറിലേക്ക് കയറുമ്പോൾ, വിശ്വൻ ഷർട്ടൂരി കയ്യിലെ ചോര ചോര തുടച്ചു.
“കാര്യമായിട്ടുണ്ടോടാ വിശ്വാ…”
“ഇല്ല മുതലാളി, മുറിവൊന്നും കാര്യമില്ല ! പിന്നെ വെള്ള ഷർട്ടല്ലേ എളുപ്പം ചോര അറിയും, വീട്ടിൽ ചെന്നാൽ അനിയനും രാധികയും ഇത് കണ്ടാ വല്ലാതാകും, ഒരു ഷർട്ട് മാത്രം വാങ്ങണം…”
“ടൗണീന്നു വാങ്ങാം, നീ തല്ക്കാലം ഇതിട്.”
ഇരുവരും നാട്ടിലേക്ക് തന്നെ തിരിച്ചു. ചെട്ടിയാരുടെ ശല്യം തല്കാലത്തേക്കിനി ഉണ്ടാകില്ലെന്ന് നിനച്ചു കൊണ്ട് ചാക്കോ മുതലാളി ആശ്വസിച്ചു കാറിലേക്ക് കയറി, വിശ്വനും കൂടെയുള്ളതുകൊണ്ടാണ് കാര്യങ്ങൾ എളുപ്പമായത്,