സ്വാമീടെ ട്രൗസർ ഊരി എന്ന് പറഞ്ഞാൽ മതി. കയ്യിൽ കൊള്ളാവുന്ന അത്രയും കാശും ആയി സ്വാമിയും അവുക്കുവും പിന്നെ പിള്ളേരും നേരെ കേരളത്തിലേക്ക് വെച്ചു പിടിച്ചു, പോകും മുൻപ് സ്വാമി എന്നെ വിളിച്ചു കാര്യങ്ങൾ എല്ലാം ഏല്പിച്ചു ഒപ്പം പിന്നിലെ പോർച്ചിൽ സ്വർണം ഉള്ള കാര്യവും ഓർമിപ്പിച്ചു. ഞാൻ എല്ലാം ഏറ്റെടുത്തു, അങ്ങനെ സ്വാമിയും അവുക്കുവും പിള്ളേരും ഇന്നോവയും ആയി കേരളത്തിലേക്ക് വിട്ടു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അവുക്കുക്കാന്റെ ഫോൺ വന്നു, കേരളത്തിൽ എത്തിയ അവർ ഒരു മന്ത്രിയും ആയി ഉടക്കി എന്നും അബദ്ധത്തിൽ പിള്ളേരുടെ കയ്യിൽ നിന്നും തോക്ക് പൊട്ടി മന്ത്രി തീർന്നെന്നും, രക്ഷപെടാൻ ഉള്ള വെപ്രാളത്തിൽ പോലീസ് നെ കണ്ടു തോക്ക് ഒരു വേസ്റ്റ് കൂമ്പാരത്തിൽ എറിഞ്ഞെന്നും, ഇനി അത് കണ്ടെത്താൻ കഴിയാതെ തിരിച്ചു വരാൻ പറ്റില്ല എന്നും ആയിരുന്നു കാൾ. അതുകൊണ്ട് സ്വാമി എല്ലാ കാര്യങ്ങളും എന്നോട് ഭദ്രമായി നോക്കാൻ ഏല്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു, ഞാൻ എല്ലാം ഓക്കേ പറഞ്ഞു ഫോൺ വെച്ചു.
പിന്നെ ഒരു വൺ വീക്ക് ഒരു വിവരവും ഇല്ലായിരുന്നു, ലക്ഷ്മി ചേച്ചിയോട് (സ്വാമീടെ ഭാര്യ )ചോദിച്ചപ്പോൾ അവർക്കും അറിയില്ല. അങ്ങനെ ഒരു രണ്ടു ആഴ്ചക്ക് ശേഷം അവുക്കുക്ക വിളിച്ചു എന്നിട്ട് പറഞ്ഞു പിള്ളേർ എല്ലാം അകത്തു ആയെന്നും, തോക്ക് ഏതോ ഒരു കുരുത്തം കെട്ട ചെക്കൻ എടുത്തു എന്നും അത് കിട്ടിയിട്ടേ വരുകയുള്ളു എന്നും പറഞ്ഞു. അങ്ങനെ ഇന്നേക്ക് സ്വാമി പോയിട്ട് 14 ദിവസം കഴിഞ്ഞു, ഓരോ ദിവസവും ഞാൻ രാത്രി ആരും കാണാതെ പിന്നിലെ കാർ പോർച്ചിൽ പോയി ഓരോ സ്വർണ ബിസ്കറ്റ് എടുത്തു റൂമിൽ കൊണ്ട് വന്നു ഭദ്രമായി വെക്കുന്നുണ്ടായിരുന്നു. മന്ത്രിയെ തട്ടിയ സ്ഥിതിക്ക്, സ്വാമിയും അവുക്കുവും പിള്ളേരും അത്ര പെട്ടെന്ന് ഊരി പോരുമെന്നു എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ ഭാവി സേഫ് ആക്കാനുള്ള ഒരു ഗോൾഡൻ ഒപ്പോർച്ചുനിറ്റി ആയി ഇതിനെ കണ്ടു എന്നിട്ട് എനിക്ക് കഴിയുന്ന രീതിയിൽ സ്വർണ്ണം മോഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ദിവസവും രാത്രി ഞാൻ പോർച്ചിൽ പോയി സ്വർണ്ണം മോഷ്ടിക്കും, ഒരു ദിവസം ഒരു ബിസ്കറ്റ് എന്ന കണക്കിന്, അതും വെവ്വേറെ പെട്ടികളിൽ നിന്ന്. ഒരു ദിവസം നല്ല മഴ ഉള്ള രാത്രി ഞാൻ ഒരു 11 മണിക്ക് ശേഷം ആരും അറിയാതെ പോർച്ചിൽ എത്തി, ഞാൻ അന്ന് പുതിയ ഒരു പെട്ടി അടിയിൽ ഒരു തുള ഇട്ടു സ്വർണ്ണം വലിക്കുന്ന സമയത്ത് പെട്ടെന്ന് ഞാൻ ഞെട്ടി, വിറങ്ങലിച്ചു നിന്നു പോയി.
പോർച്ചിൽ വാതിലിനു പിന്നിലായി സ്വാമീടെ ഭാര്യ ലക്ഷ്മി അയ്യർ നിൽക്കുന്നു. ഷോക്ക് ആയി നിൽക്കുന്ന എന്റെ അടുത്തേക്ക് അവർ നടന്നു വന്നു എന്നിട്ട് പെട്ടെന്ന് അവരുടെ സാരീടെ മടി കുത്തിൽ നിന്നും ഒരു തോക്ക് വലിച്ചെടുത്ത് എന്റെ നെറ്റിയിൽ വെച്ചു പറഞ്ഞു.
ലക്ഷ്മി :- തിരുട്ട് നായെ, ഇവളോ ധൈര്യമാ ഉനക്ക്? സ്വാമിക്കിട്ടു വിളയാട? കൊന്നിടുവേൻ… റാസ്കൽ.
ഞാൻ :- അയ്യോ ചേച്ചി, മണ്ണിച്ചിടുങ്കോ, തെരിയാമ സെഞ്ചത്.
ലക്ഷ്മി :- തെരിയാമ നാ? നീ എന്ന വേണലും പണ്ണുവ?
ഞാൻ :- അപ്പടി അല്ല ചേച്ചി, മണ്ണിച്ചിടുങ്കോ പ്ലീസ്.
ഞാൻ പേടിച്ചു അവരെ നോക്കി നിന്നു, അവർ അല്പ നേരം കഴിഞ്ഞു പതിയെ തോക്ക് എന്റെ നെറ്റിയിൽ നിന്നു എടുത്തു എന്നിട്ട് പറഞ്ഞു.
(തമിഴ് അധികം വശമില്ലാത്തതു കൊണ്ട് ജോസപ്പേ മലയാളം ആണ് നല്ലത്, അതുകൊണ്ട് ലക്ഷ്മിടെ തമിഴ് മലയാളം ആക്കാം, പിന്നെ മംഗലാപുരക്കാരി എങ്ങനെ തമിഴ് സംസാരിക്കും എന്ന ചോദ്യവും ആയി ആരും കമന്റ് ബോക്സിൽ വരേണ്ട, അവർ തമിഴത്തി ആണ്. )