കുറെ നിർബന്ധിച്ച ശേഷമാണ് അവൾ കാര്യം പറഞ്ഞത്.
ചെയ്യാത്ത തെറ്റുകൾ ആരോപിച്ചുകൊണ്ട് കഠിനമായ ശിക്ഷകൾ….. അപമാനങ്ങൾ….. മാനസിക പീഡനങ്ങൾ…..,
പല നൊവിഷ്യേറ്റ് വിദ്യാർത്ഥികളും കന്യാസ്ത്രീ ആവാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി പോവുക പതിവായിരുന്നു……
ഇടുങ്ങിയ സാഹചര്യങ്ങളിൽ നിന്നും പാവപ്പെട്ട അന്തരീക്ഷങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളോട് ഒരുതരം വെറുപ്പായിരുന്നു ആ സുപ്പീരിയർക്ക്.”ഞാൻ : “കോണ്വെന്റിലൊക്കെ അങ്ങനെയൊക്കെ സംഭവിക്കുമോ ?, എന്നിട്ട് , ” ?ലിയ : “എല്ലാം നിശബ്ദമായി സഹിക്കുകയായിരുന്നു അവൾ….. പല രാത്രികളിലും എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം ബാത്ത്റൂമിൽ കയറി കുറ്റിയിട്ടു പൈപ്പ് തുറന്നു വെച്ച് ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ ഏങ്ങലടികളും കരച്ചിലും ആരും കേൾക്കുന്നില്ല എന്ന് അവൾ ഉറപ്പു വരുത്തിയിരുന്നു.” പക്ഷെ ഒരുദിവസം എല്ലാ പരിധികളും അതിലംഘിക്കാൻ പെട്ടു , ഞങ്ങൾ കോൺവെന്റ്ലേക്ക് അറിഞ്ഞു പിടിച്ചു ചെല്ലുമ്പോൾ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്, ഡോക്ടർ പറഞ്ഞു ഉറക്കമില്ലായ്മ ക്ഷീണം തലകറക്കം ഇതൊക്കെയാണ് കാരണം. അവളെ നോക്കിയപ്പോൾ അവളുടെ കാലിന്റെ മുട്ടിന് താഴെ ചൂരൽ കൊണ്ട് അടി വീണ പാടുകൾ. ഞങ്ങൾ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് പറഞ്ഞത് സുപ്പീരിയർ സിസ്റ്റർ തല്ലിയതാണത്രേ. എന്റെ അപ്പൻ ഉണ്ടായിരുന്നു അവിടെ, പോലീസിൽ പരാതിപ്പെടാം എന്ന് പറഞ്ഞപ്പോൾ , അവൾ, പ്പാപ്പയുടെ കാലു പിടിച്ചു പറഞ്ഞു. തന്നെ കോൺവെന്റ് നിന്ന് പുറത്താക്കും അതുവേണ്ട ഞാൻ സഹിച്ചോളാം. എല്ലാം കേട്ടുകൊണ്ട് അവളുടെ അമ്മ ഹോസ്പിറ്റലിൽ ഇരുന്ന് കരഞ്ഞു അതേയുള്ളൂ. പപ്പാ ഏതായാലും സുപ്പീരിയർ സിസ്റ്ററിനെ കുറിച്ച് പരാതി ഒക്കെ കോൺവെന്റ് അധികാരികൾക്ക് നൽകിയെങ്കിലും വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. സഭയുടെ ഉന്നത അധികാര കേന്ദ്രങ്ങളിൽ സുപ്പീരിയർ സിസ്റ്റർക്ക് ഉള്ള ശക്തമായ പിടിപാട് തന്നെ കാരണം.”
ഞാൻ : “ആരാണവര് ഒന്ന് കാണണമല്ലോ…??? ഹിറ്റ്ലറിന്റെ കോണ്സെന്ട്രേഷൻ ക്യാമ്പോ നടത്തുന്നത്.”…..?
ലിയ : “പല സെമിനാരികളുടെയും, കോൺവെന്റിന്റേയും ഉള്ളറകൾ അതിനേക്കാൾ കഷ്ടമാണ് , അനുഭവസ്ഥരുടെ എക്സ്പീരിയൻസ്, കേൾക്കണം”…..😒
ലിയ : “അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി നിന്ന എന്റെ അടുത്ത് , ഒരു പ്ലാനുമായി അന്ന് വന്നത് സച്ചിൻ ആണ്. അന്ന് അവൻ എന്റെ മാനേജർ ആയി ജോയിൻ ചെയ്തിട്ട് 2 മാസമേ ആയിരുന്നുള്ളു , ഹോളിവുഡ് ഡിറ്റക്റ്റീവ് ത്രില്ലറുകളുടെ ആരാധകൻ, മാത്രവുമല്ല ഒരു മുക്കാൽ അച്ഛൻ. ”
ഞാൻ : “എന്താ”…??
ലിയ : “എടൊ, മുക്കാൽ അച്ഛൻ, ex-seminarian, സെമിനാരിയിൽ നിന്നും ചാടിയ ചെമ്മാച്ചൻ. ”
ഞാൻ : ഓ മനസിലായി….എന്നിട്ട്..?? 🤯
എനിക്ക് ആവേശമായി…
ലിയ : “സിനിമ തിരക്കഥ പോലൊരു പ്ലാൻ അവൻ എന്റെ കൈയ്യിൽ തന്നു , ആദ്യം അത് കണ്ടു ഞാൻ ഭയന്നു, എന്നാൽ അവൻ ഭയങ്കര കോൺഫിഡൻസ് കാണിച്ചു, പിന്നെ സോഫി മോളുടെ അവസ്ഥ ഓർത്തപ്പോൾ അറ്റകൈ തന്നെ പ്രയോഗിക്കാം എന്ന് ഉറച്ചു. പിന്നെ മറ്റൊരു പ്രധാന കാരണവും ഉണ്ടായിരുന്നു.
ഞാൻ : “അതെന്താ… 🙄?? ”
ലിയ : ” ആ സിസ്റ്റർ ആളത്ര വെടിപല്ല..!! സച്ചിൻ പറയുന്നത് ഞാൻ ആദ്യം വിശ്വസിച്ചില്ല, എന്നാൽ അവൻ ഉറപ്പിച്ചു പറഞ്ഞു, അവന്റെ