🔥പുണ്യനിയോഗം 4🔥 [Joshua Carlton]

Posted by


👆Jomol👆

ഞാൻ : ” എനിക്കറിയാം…,   ലിയ  പറഞ്ഞിട്ടുണ്ട് ,   എന്റെ   ചേച്ചിടെ  വീടിന്റെ   അടുത്താണ്   കൂട്ടുകാരീടെ വീട്   അല്ലെ…??”🙂

ജോമോൾ :” ആഹാ,  ചേച്ചി  പറഞ്ഞോ… !!!😛

ഞാൻ : ” ലിയ   എവിടെ…?”  🤨

ജോമോൾ : ” സ്റ്റുഡിയോയിൽ  ഉണ്ട്‌ ,  വാ ഡോക്ടറെ  അകത്തോട്ടു  പോകാം..!🤗

ഒട്ടും  അപരിചിതത്വം  ഇല്ലാതെ  അവൾ  എന്നെ  സ്വീകരിച്ചു.

സംസാരിച്ചുകൊണ്ടു   തന്നെ  ഒരു   വലിയ   ഡോർ  തുറന്നു   ഞങ്ങൾ  അകത്തേക്ക്   കയറി അതിവിശാലമായ   ഒരു  ന്യൂജനറേഷൻ   സ്റ്റുഡിയോ   ഫ്ലോർ.

ഞാൻ :  “ഇതാരുടെ   സ്റ്റുഡിയോ  ആണ്”…??”   {മനസിലായെങ്കിലും   ഒന്നുറപ്പിക്കാനായി  ഞാൻ  ചോദിച്ചു.}

ജോമോൾ : “നമ്മുടെ   സ്വന്തം  സ്റ്റുഡിയോ  ആണ്,  പണി   കുറച്ചു കൂടെ   കഴിയാനുണ്ട്.”

സ്റ്റുഡിയോയുടെ   എഡിറ്റിംഗ്   റൂമിൽ ആരോടൊ   സംസാരിച്ചു  കൊണ്ടിരുന്ന   ലിയ   എന്റെ  അടുക്കലേക്ക്   വന്നു.

ലിയാ : “പെട്ടെന്ന്   എത്തിയല്ലോ, ?,  കാർ   പറപ്പിച്ചു   വീട്ടുകാണും,  അമേരിക്കൻ   സ്റ്റൈലിൽ  “?

ജോമോൾ : “ഞാനും  അത്  തന്നെയാ പറഞ്ഞത് ”

ഞാൻ  : “വെളുപ്പാൻ  കാലത്ത്  റോട്ടിൽ  ആരും  ഇല്ലായിരുന്നു,  പിന്നെ എന്ത്   നോക്കാൻ. ”

ഞങൾ  സംസാരിച്ചു  കൊണ്ട്  നിൽകുമ്പോൾ തന്നെ,  എഡിറ്റിംഗ്  റൂമിൽ  ഇരുന്ന  പയ്യൻ   ഞങ്ങളുടെ  അടുത്തേക്ക്  വന്നു.

ലിയ : “ഇത്  സച്ചിൻ ,  എന്റെ  മാനേജർ  ആണ്”….

സച്ചിൻ  :  “ഹലോ  ഡോക്ടർ  സണ്ണി”.

ഞാൻ : “ഹലോ  സച്ചിൻ ”

ലിയ : “ജോമോളെ   പരിചയപെട്ടല്ലോ  അല്ലെ,   എന്റെ   സന്തതസഹചാരി.”

ജോമോളെ   ചേർത്ത്  പിടിച്ചുകൊണ്ടാണ്  അവൾ  അത്  പറഞ്ഞത്.

ലിയ   രണ്ടുപേർക്കും   എന്തോ   പണി  കൊടുത്തു   എന്നിട്ട് ,   എന്നെയും  പിടിച്ചു   വലിച്ചു  ബാൽക്കണിയിലേക്കു   നടന്നു .

ഞാൻ : “എന്താ   ലിയ   ഇവിടെ, ?  തന്റെ   റിലീസ്   ചെയ്യാൻപോണ  സിനിമേടെ   വല്ല   പ്രോഗ്രാമും  ആണോ..?? ”

ലിയ : “താൻ   ഇങ്ങോട്ട്   വാ…., ഞാൻ പറയാ….???”

ബാൽക്കണിയിൽ   ഒത്ത   ഒരു  മൂലയിൽ   സ്ഥാനം   പിടിച്ചു   അവൾ  എന്നെ   തന്നെ   നോക്കി.

ലിയ : ” ഗൗരി’…., പിന്നെ….. ‘സമീറും’ ‘അനിതയും’…….!!!!,  തന്നെ  വല്ലാതെ   മുറിപ്പെടുത്തിയ  രണ്ടോർമ്മകൾ ,  ഇന്ന്   ആ   മുറിവുകൾ  ഹീൽ   ചെയ്യുന്ന   ദിവസമാണ്.”

ഞാൻ : ” എടൊ എനിക്കൊന്നും  മനസിലായില്ല  “?  എന്താ  താൻ  ഈ  പറഞ്ഞു  വരുന്നത് ”  ?.

ലിയ : “ഇന്നലെ   താൻ   ഈ   കാര്യം   പറയുന്ന   സമയത്തു   തന്നെ  ഞാൻ  സമീറിനെയും   അനിതയെയും    പറ്റി  അന്വേഷിപ്പിച്ചു”….!

ഞാൻ  അന്തം  വിട്ടു  നോക്കി  നിൽക്കെ,  അവൾ  എന്റെ  അടുത്ത്  വന്നു  എന്നെ  കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *