എന്റെ അരികിൽ നിന്ന മോൾ അവരുടെ അടുത്തേക്കോടി ‘അമ്മ എന്ന് വിളിച്ചു അവൾ അമൃതക്കരികിലെക്ക് ഓടി പോകുന്നത് ഞാൻ വല്ലാത്തൊരു വികാരത്തോടെ നോക്കി നിന്നു .വൈഷ്ണവിന്റെ കയ്യ് പിടിച്ചു അവൾ അവരെ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു …എനിക്കുണ്ടായ വികാര വിസ്ഫോടനമൊന്നും ഞാൻ അമൃതയിൽ കണ്ടില്ല …തികച്ചും ഫോർമലായി അവൾ അകത്തേക്ക് കയറി അവരെ ഞാൻ സ്വീകരിച്ചിരുത്തി ..വൈഷ്ണവ് മോൾക്കൊപ്പം അകത്തേക്ക് കയറി അവരുടെ ലോകം തീർത്തു ..
വീടിന്റെ അകത്തു സ്വീകരണ മുറിയിൽ ഞാനും അമൃതയും തനിച്ചായി …
എന്തൊക്കെയാ വിശേഷങ്ങൾ …സുഖമാണോ …
സുഖമാണ് ….നിനക്കോ …
സുഖം …ഇവിടെയായിട്ട് എത്ര കാലമായി
അപ്പൂന് 3 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഇവിടെയാ
ഹസ്ബന്റിന് എന്ത് സംഭവിച്ചതാ …
ഇവിടെ ജോലി ചെയ്യുമ്പോ പറ്റിയതാ …..
സോറി …ഞാൻ വിഷമിപ്പിച്ചോ
ഏയ് …ഇപ്പൊ അതൊക്കെ ശീലമായി …
റെയിൽവേലാണല്ലേ …..
ഹമ് …..അച്ഛൻ ?
അച്ഛനും പോയി ….അറ്റാക്കായിരുന്നു …
ഇപ്പൊ കൂടെ ആരാ …..
അമ്മയുണ്ട് ……
ബ്രതെറോ ….
അവൻ മസ്കറ്റില …
കല്യാണം കഴിഞ്ഞോ ….
കഴിഞ്ഞു ……വൈഫും അവിടെത്തന്നെയാ
ആഹ് ഞാൻ കുടിക്കാൻ ഒന്നും തന്നിലല്ലേ സോറി
ഒന്നും വേണ്ട …..ഞങ്ങൾ ഇപ്പൊ തന്നെ പോകും
അതെന്തേ പെട്ടന്ന് വേറെ വല്ല എൻഗേജ്‌മെന്റ്സും
അങ്ങനൊന്നുല്ല