പുനസമ്മേളനം [NEETHU]

Posted by

അതിനുമപ്പുറം അവൾ വരില്ല എന്ന ഉത്തമ ബോധം എനിക്കുണ്ടായിരുന്നു .ഏറെ വിഷമത്തോടെ ഞങ്ങൾ പിരിഞ്ഞു ..കോളേജിലെ പഠനം പൂർത്തീകരിച്ചതിനു ശേഷം അവളെ ഞാൻ കണ്ടിട്ടില്ല .ആരിൽനിന്നൊക്കെയോ ഞാൻ അറിഞ്ഞു അവൾ വിവാഹിതയായി ..ആരാണെന്നോ എങ്ങോട്ടാണെന്നോ ഞാൻ അന്വേഷിച്ചുമില്ല ..അവളുടെ വിവാഹം കഴിഞ്ഞു 3 വര്ഷം കഴിഞ്ഞാണ് ഞാൻ വിവാഹിതനാവുന്നത് ..പൂർവ്വകാല പ്രേമ ബന്ധം ചില സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാറില്ലല്ലോ ഞാനും ആദ്യം എന്റെ ഭാര്യയോട് ഇതൊന്നും പറഞ്ഞില്ല ..പിന്നീടെനിക്ക് മനസ്സിലായി അവളോട് എനിക്കെന്തും പറയാം ..ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ഏതോ ഒന്നിൽ ഞാൻ അവളോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു .അന്നേ അവളെ കുറിച്ചറിയാൻ വല്ലാത്ത താല്പര്യമാണ് എന്റെ സഹധർമ്മിണി കാണിച്ചത് ..എല്ലാ കാര്യങ്ങളും ഞാൻ അവളോട് പങ്കുവച്ചു …ചെറിയ തഴുകലും തലോടലുകളും ഞങ്ങൾ തമ്മിൽ നടന്നിരുന്നു മനപ്പൂർവം ഞാൻ അതവളിൽ നിന്നും മറച്ചു വച്ചു .കഴിഞ്ഞു പോയ കാര്യങ്ങൾ ആണെങ്കിലും അതവളിൽ വേദന ഉളവാക്കും എന്നെനിക്കു തോന്നി .അമൃത നായർ എന്ന പേര് ഫേസ്ബുക്കിൽ അവൾ പരതി എത്രെയോ അമൃതമാർ ഉള്ള ഫേസ്ബുക്കിൽ നിന്നും എന്റെ അമൃതയെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ..ഒന്ന് കാണാൻ അവൾ അതിയായി കൊതിച്ചിരുന്നു …ജീവിച്ചിരുന്നപ്പോൾ അവൾക്കതിനു സാധിച്ചില്ല …
റെയ്ൽവേയിൽ പാലക്കാട് ഡിവിഷണൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ മോളെയും കൊണ്ട് തിരുവനന്തപുരം കാണാൻ പോയത് ..തിരുവനന്തപുരം അവൾക്കു നന്നായി ഇഷ്ടമായി കടലും ബീച്ചും
അവളെ വല്ലാതെ ആകർഷിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *