ഒരു വിവാഹത്തിൽ നിന്നും അനുഭവിച്ച കൈയ്പുള്ള ഓർമകളാണ് നിന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് എല്ലാ വിവാഹ ബന്ധങ്ങളും അതുപോലല്ല …മക്കൾക്ക് വേണ്ടിയാണ് അമൃത നമ്മൾ നമ്മുടെ ജീവിതം വേണ്ടാന്ന് വെക്കുന്നത് …മക്കൾക്ക് നല്ലത് വരണമെന്നുമാത്രമേ ചിന്തിക്കുന്നെങ്കിൽ നമുക്ക് ഒന്നിച്ചൂടെ
പെട്ടന്നൊരു മറുപടി പറയാൻ എനിക്ക് കഴിയുന്നില്ലെടാ …
വേണ്ട സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി …..അമൃത മനസ്സിന് മാത്രമല്ല ശരീരത്തിനും സ്നേഹം ആവശ്യമാണ് …ഉള്ളിലുള്ള ആഗ്രഹങ്ങൾ വേണ്ടാന്ന് വച്ച് ജീവിക്കുന്നത് അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ….മനസ്സിൽതൊട്ടു പറയാമോ നിനക്ക് ആഗ്രഹങ്ങൾ ഇല്ലെന്ന് …..
സത്യമായും എനിക്കങ്ങനെ ഒരാഗ്രഹമില്ല ….
ഞാനും നീയുമായി ചെറിയതോതിലെങ്കിലും ശരീരംകൊണ്ടു ബന്ധം ഉണ്ടായിട്ടുണ്ട് ….അന്ന് നീ അതെല്ലാം ആസ്വദിച്ചിരുന്നില്ലേ …….
ആസ്വദിച്ചിരുന്നു …..അത് പക്ഷെ അന്ന് ….ഇന്നെനിക്ക് അങ്ങനത്തെ ചിന്തകൾ വരാറില്ല
അത് നിനക്കേറ്റ പീഡനം കൊണ്ടാണ് ….എല്ലാം നീ ആസ്വദിക്കണം അറിയണം …കഴിഞ്ഞുപോയ കാര്യങ്ങൾ ഒരുദുസ്വപ്നമായി കണ്ട് എല്ലാം നീ മറക്കണം ..ഇനിയുള്ള കാലമെങ്കിലും സന്തോഷമുള്ള കുടുംബജീവിതം നയിക്കാൻ നീ തയ്യാറാവണം ….
ഞാൻ ആലോചിച്ചു പറയാം …..
മതി ….നിനക്കാരോടെങ്കിലും സമ്മതം വാങ്ങാനുണ്ടോ …
ആരോട് ചോദിക്കാൻ ….ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ സ്വയമായി ഒന്നും തീരുമാനിച്ചിട്ടില്ല എല്ലാം കുടുംബത്തിന്റെ നന്മക്കു വേണ്ടിയായിരുന്നു ..ഇനി എനിക്ക് ആരോടും ചോദിക്കാനില്ല എല്ലാ തീരുമാനവും എന്റേത് മാത്രം ….
ബ്രദറിനോട് ……