ഹമ് …..
എനിക്ക് നല്ലൊരു ഫോൺ പോലും ഇല്ലായിരുന്നു …
പോട്ടെ ….ഇനി അത് സംസാരിച്ചു മൂട് കളയണ്ട …
ഹമ് …
അപ്പു എങ്ങനെ പഠിക്കാനൊക്കെ ….
ആ കൊഴപ്പമില്ല ….അവനാണെന്റെ പ്രതീക്ഷ …നന്നായി പഠിപ്പിക്കണം നന്നായി വളർത്തണം …
ശരിയാവും ….നീ വിഷമിക്കണ്ട
ഹമ് ..നിന്നോട് സംസാരിക്കുമ്പോ നീ അടുത്തുണ്ടാവുമ്പോൾ എന്തോ എനിക്കൊരു ധൈര്യം പോലെ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ …ഒറ്റക്കല്ല എന്നൊരു ഫീൽ …
അങ്ങനെത്തന്നെയാണ് ….നിനക്കെന്ത് ആവശ്യമുണ്ടെകിലും എന്നോട് പറയാം ….പഴയപോലെ ..
പഴയപോലെ …….
ഹമ് …..സത്യത്തിൽ ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞതും ഇതിനെക്കുറിച്ചു പറയാനാണ് ,പറയാൻ എനിക്ക് അർഹതയുണ്ടോ എന്ന് എനിക്കറിയില്ല .പറയണോ വേണ്ടയോ എന്ന് ഞാൻ കുറെ ആലോചിച്ചു ..പിന്നെ പറയാം എന്ന് തീരുമാനിച്ചു ,തീരുമാനിക്കേണ്ടത് നീയാണ് ..നമ്മുടെ കുട്ടികൾ രണ്ടുപേരും ഒരേ അവസ്ഥയിൽ കഴിയുന്നവരാണ് ..എന്റെ മോൾ അമ്മയുടെ കുറവും നിന്റെ മോൻ അച്ചന്റെ കുറവും അനുഭവിച്ചാണ് വളരുന്നത് ..പെൺകുട്ടികൾക്ക് ഒരുപ്രായമായാൽ ‘അമ്മ അനിവാര്യമാണ് ….മോൾക്കൊരു ‘അമ്മ എന്നതിനപ്പുറം ഞാൻ ഒരിക്കൽ മനസ്സുകൊണ്ട് ഒരുപാടിഷ്ട്ടപെട്ടവളാണ് നീ ..വിധിയോ എന്തോ നമ്മൾ രണ്ടുപേരും ഇന്ന് ഒരേ സാഹചര്യത്തിൽ ജീവിക്കുന്നവരുമാണ് ..നമ്മുടെ മക്കൾക്കു വേണ്ടിയും നമുക്ക് വേണ്ടിയും നമുക്ക് ഒന്നായിക്കൂടെ …മറ്റൊരു സ്ത്രീ എന്റെ ജീവിതത്തിൽ വേണ്ടായെന്നു വച്ചതു മോളെ ഓർത്താണ് ..നീ അവൾക് നല്ലൊരു അമ്മയാവുമെന്നു എനിക്ക് ഉറപ്പാണ് അതുപോലെ അപ്പൂന് അവന് ലഭിക്കാതെ പോയ അച്ഛനാവാൻ എനിക്കും കഴിയും ..മോൾ ഇപ്പോൾ തന്നെ നിന്നെ അമ്മയെന്നാണ് വിളിക്കുന്നത് …അവൾക്കു നിന്നെ അത്രയ്ക്ക് ഇഷ്ടവുമാണ് പിന്നെ കുട്ടികൾ തമ്മിൽ നല്ല കൂട്ടും …അവരുടെ സ്നേഹത്തിനു വേണ്ടിയും ഒരിക്കൽ നടക്കാതെ പോയ നമ്മുടെ സ്നേഹത്തിന് വേണ്ടിയും നമുക്ക് ഒരുമിച്ചൂടെ …
നീ പറയുന്നത് എനിക്ക് മനസ്സിലാകും ….പക്ഷെ ഇനിയൊരു വിവാഹം ….അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല ….