ഇനി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട …..അതെല്ലാം കഴിഞ്ഞ കാലം
അന്ന് നിന്റെ കൂടെ ഇറങ്ങി വരാൻ എനിക്ക് ധൈര്യമില്ലായിരുന്നു ,കുടുംബം ,അന്തസ്സ് ,അച്ഛൻ ,അങ്ങനെ പ്രതിബന്ധങ്ങൾ ഒരുപാട് ….
എനിക്ക് മനസ്സിലാകും ….
എന്റെ കാര്യങ്ങൾ പറഞ്ഞതല്ലാതെ ,നീ വന്ന കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ
അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല ,ഇതൊക്കെത്തന്നെ മനസ്സു തുറന്നു സംസാരിക്കുക …
എന്റെ മനസ്സല്ലേ തുറന്നുള്ളു ….നിനക്ക് പറയാൻ ഉണ്ടാവുല്ലോ …..പറ
ഞാൻ എന്താ പറയാ
സന്ധ്യയെ കുറിച്ച് പറ …
സന്ധ്യ…………എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കുറച്ചു നല്ല നാളുകളുടെ ഓർമ്മയാണ് ,ഇന്നും അവൾ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ,ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന ഭാര്യ ,ഒരുതരത്തിലുമുള്ള സ്വരച്ചേർച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല ,മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ എന്നെ ഒരുപാടു സ്നേഹിച്ചു ,ഞാൻ ആഗ്രഹിച്ച പോലൊരു ഭാര്യ ,നീ പോയതില്പിന്നെ ജീവിതം അര്ഥശൂന്യമായി എനിക്ക് തോന്നിയിരുന്നു ,ഒരു സഹോദരന്റെ കടമകൾ നിറവേറ്റി ,ജോലി സമ്പാദിച്ചു മറ്റൊന്നും ജീവിതത്തിൽ ഇല്ലായിരുന്ന കാലത്താണ് അവൾ എന്റെ ജീവനായി മാറിയത് ,അവൾക്കു പകരം മറ്റൊരാളെയും ഉൾകൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല ,ഞാൻ ചെറുപ്പമാണ് മറ്റൊരു വിവാഹം കഴിക്കണമെന്ന് അച്ഛനും അമ്മയും സുഹൃത്തുക്കളും ഒരുപാടു നിർബന്ധിച്ചു ,പക്ഷെ അവൾക്കു പകരം മറ്റൊരാൾ എനിക്കതിനവുമായിരുന്നില്ല ,നീ പോയപ്പോൾ മറ്റൊരുവളെ എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല പക്ഷെ അവൾ എന്നെ മാറ്റിമറിച്ചു .അവളുടെ സ്നേഹം സാമീപ്യം എല്ലാം എന്നെ മാറ്റിയെടുത്തു …നിന്നെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് നിന്നെ ഒന്ന് കാണാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു ..നിറവേറാതെ പോയ അവളുടെ ആഗ്രഹം …..ജീവിതത്തിൽ ഒരുപാടു ആഗ്രഹങ്ങൾ ഉള്ളവളായിരുന്നു അവൾ ..എപ്പോഴും പറയും ഞാൻ മരിച്ചിട്ടേ ചേട്ടൻ മരിക്കു ..ഞാൻ ധീർക്കസുമംഗലിയാണെന്ന് …..ശരിയാണ് അവൾ സുമംഗലിയായിത്തന്നെ ജീവിച്ചു …മോളെ കുറിച്ച് എപ്പോഴും പറയും അവളെ പഠിപ്പിക്കണം നല്ല ജോലി നേടണം നല്ല വിവാഹം കഴിച്ചു സുഗമായി ജീവിക്കുന്നത് കാണണം ….പാവം മോളെ കണ്ടു കൊതി തീരുന്നതിനു മുൻപേ അവൾ …..
ഡാ …..എന്നെ ഉപേദേശിച്ചിട്ട് നിന്റെ കണ്ണ് നിറഞ്ഞല്ലോ …തുടച്ചേ
സോറി ഡി …..നീ പറഞ്ഞപോലെ ആരോടും പറയാതെ മനസ്സിൽ അടക്കിവച്ച കാര്യങ്ങളാണ് ….