അവളാക്കുമ്പോ മോളെ നന്നായി നോക്കും അതെനിക്കു ഉറപ്പാണ് .എനിക്ക് മാത്രം തോന്നിയാൽ പോരല്ലോ അമൃതയും സമ്മതിക്കണ്ടേ …എങ്ങനെ ഞാൻ അവളോട് ഇതവതരിപ്പിക്കും …ഇനി അവൾ സമ്മതിച്ചില്ലെങ്കിൽ ….എന്തായാലും അവളോട് ചോദിക്കാം ….നാളെ വൈകുന്നേരം തന്നെ …..ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു ….മനസ്സ് നിറയെ അമൃത മാത്രമായി …അവളുടെ സൗന്ദര്യം ഇന്നും അതുപോലെ …..സന്ധ്യയെ അല്ലാതെ മറ്റൊരു സ്ത്രീയെ ഞാൻ കാമിച്ചിട്ടില്ല അമൃതയെ തഴുകിയിട്ടുണ്ട് തലോടിയിട്ടുണ്ട് എന്നല്ലാതെ വിവസ്ത്രയായി അവളെ ഞാൻ കണ്ടിട്ടില്ല ഒരു സ്ത്രീ ശരീരം ഞാൻ ആദ്യമായും അവസാനമായും കണ്ടത് സന്ധ്യയുടെ ആണ് …
ഓരോന്നാലോചിച്ചു എപ്പോഴോ ഞാൻ ഉറങ്ങി അതിരാവിലെ ഞാൻ എഴുനേറ്റു എനിക്കും മോൾക്കുമുള്ള ആഹാരം പാകം ചെയ്തു അവളെ കുളിപ്പിച്ച് റെഡി ആക്കി .സ്കൂൾ ബസ്സ് വന്നു അവൾ പോയി .ഞാനും ഡ്യൂട്ടിക്ക് പോയി ഉച്ചക്ക് ഭക്ഷണം കഴിച്ചു ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി തമ്പാന്നൂരിൽ നിന്നും നടക്കാനുള്ള ദൂരമേയുള്ളു …പഴവങ്ങാടി ക്ഷേത്രത്തിന്റെ മുന്പിലെത്തിയപ്പോ ഞാൻ വിഗ്നേശ്വരനെ വണങ്ങി .തടസ്സങ്ങൾ നീക്കാൻ വിഗ്നേശ്വരനോളം കഴിവ് മറ്റാർക്കുണ്ട് …എന്തായാലും രണ്ടുമണിക്ക് തന്നെ ഞാൻ ഗാന്ധി പാർക്കിൽ എത്തി അമൃതയെ തിരഞ്ഞു അവളെ അവിടെയൊന്നും കണ്ടില്ല .ഫോൺ എടുത്തു അവളെ വിളിച്ചു അറ്റൻഡ് ചെയ്തില്ല ..എന്തായാലും വന്നതല്ലെ ഞാൻ കുറച്ചു നേരം കാത്തിരിക്കാൻ തീരുമാനിച്ചു ..10 മിനിട്ടു കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു .
പുനസമ്മേളനം [NEETHU]
Posted by