പുനസമ്മേളനം
Punasammelanam Author:Neethu
മകളുടെ ആഗ്രഹപ്രകാരമാണ് ഞാൻ ശംഖുമുഖത്തെത്തിയത് .സ്കൂളില്നിന്നും ടൂർ പോയപ്പോ അവൾക്കു പനിയായിരുന്നു .അന്നേ ഞാൻ അവൾക്കു വാക്ക് കൊടുത്തതാണ് പനി മാറട്ടെ ഞാൻ കൊണ്ടുപോവാമെന്ന് അവളുടെ ഒരാഗ്രഹവും ഞാൻ ഇതുവരെ സാധിപ്പിച്ചുകൊടുക്കാതിരിന്നിട്ടില്ല .സന്ധ്യ എന്നെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോ വർഷം 6 കഴിഞ്ഞു .മോളിപ്പോ അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു .സന്ധ്യക്കങ്ങിനെ കാര്യമായ അസുഖമൊന്നും ഇല്ലായിരുന്നു .പേരിനൊരു പനി .അഹ് ദൈവം വിളിക്കാൻ എന്തിനാ പനി …ചെറിയൊരു പനിയല്ലേ ഞാനും കാര്യമാക്കിയില്ല …പാരസെറ്റമോൾ കഴിച്ചു രണ്ടു ദിവസം കഴിഞ്ഞും പനി കുറഞ്ഞില്ല ..രണ്ടു ദിവസം കൂടി നോക്കി .അഞ്ചാം നാൾ രാത്രി വെട്ടിവിറച്ചു പനിച്ചു രാത്രി തന്നെ ആശുപത്രിയിൽ എത്തിച്ചു കാരണവും കാര്യവും വ്യക്തമാക്കാതെ അവളങ്ങു പോയി ..2 വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളെയും എന്നെ ഏല്പിച്ചു എന്നെ തനിച്ചാക്കി …വിധി അല്ലാതെന്തു പറയാൻ .ബന്ധുക്കളും നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ഒരുപാടു നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിക്കാൻ .ഞാൻ പക്ഷെ സമ്മതിച്ചില്ല .രണ്ടാനമ്മ മിക്ക കഥകളിലും ദുഷ്ടയാണല്ലോ ..എനിക്കിപ്പോ വലുത് എന്റെ മോളാണ് ..അവളാണെന്റെ ലോകം ..അവളെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യാറില്ല അവളുടെ ആഗ്രഹങ്ങൾ നിറവേറ്റുക അവൾക്കായി ജീവിക്കുക ഇപ്പൊ ഇതാണെന്റെ ലക്‌ഷ്യം .സന്ധ്യയെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും അവളുടെ വീട്ടിൽ വച്ചാണ് തികച്ചും ഔപചാരികമായ പെണ്ണുകാണലിലൂടെ .ജോലി നേടി പെങ്ങളെ കല്യാണം കഴിപ്പിച്ചു വീട്ടിൽ അമ്മക്ക് കൂട്ടിനാരുമില്ലാതിരുന്ന സമയത്താണ് കൂട്ടുകാരനിലൂടെ അവളുടെ കാര്യം അറിഞ്ഞത് .നല്ല വീട്ടുകാർ കാണാൻ നല്ല പെണ്ണ് നല്ല സ്വഭാവം പിന്നെ ഒന്നും ആലോചിച്ചില്ല ഇവളെ മതി എന്ന് തീരുമാനിച്ചു .