അണകെട്ടിവച്ച സങ്കടങ്ങൾ കണ്ണീരായി
കുത്തിയൊലിച്ചിറങ്ങി.. വീടിന്റെ തൂണിൽ തലതല്ലി അമ്മ പൊട്ടിക്കരഞ്ഞു…
അമ്മാവൻമാർ അമ്മയുടെ അടുത്തെത്തി…
“കുഞ്ഞോളെ..”
ആ വിളിയിൽ ഒലിച്ചു പോയത് വർഷങ്ങൾ കാത്തുവച്ച പരിഭവങ്ങളായിരിന്നു…
“നീ ഇവിടുണ്ടെന്നു ഞങ്ങൾക്കു അറിയില്ലായിരുന്നു …. പക്ഷേ ഞങ്ങൾ എവിടെയാണെന്ന് നിനക്കറിയാമായിരുന്നു…
എന്നിട്ടും ഇതു വരെ ഒന്നു വന്നു കാണാൻ തോന്നിയില്ലല്ലോ കുഞ്ഞാളെ..”
ഇളയമ്മാവന്റെ ചോദ്യത്തിനുത്തരം ഉച്ചത്തിലുള്ള അമ്മയുടെ കരച്ചിൽ ആയിരുന്നു.. അമ്മയുടെ
സങ്കടങ്ങൾ കണ്ണീരായി ഒഴുകിയിറങ്ങി , നിമിഷങ്ങൾ കടന്നു പോയി…
“ഇതാ അമ്മേ.. ഞാൻ പറഞ്ഞ സമ്മാനം..”
തന്റെ ശബ്ദം കേട്ടു അമ്മ തിരിഞ്ഞു നോക്കുമ്പോൾ മുത്തച്ഛന്റെ കയ്യും പിടിച്ചുനിൽക്കുന്ന എന്നെ കണ്ടു…
മുത്തച്ചനെ കണ്ടതും അമ്മ ഒരു ഭ്രാന്തിയെ പോലെ ഓടി അടുത്തു വന്നു മുത്തച്ഛന്റെ കാലിൽ വീണു…
“അച്ഛാ..എന്നോട് ക്ഷമിക്കൂ..”
അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി.
മുത്തച്ഛൻ അല്പനേരം മൗനമായി നിന്നു….
“വഴിതെറ്റിപ്പോയാലും മക്കൾ എന്നും മക്കൾ
തന്നെയാണ്.. അവരോടു ക്ഷമിക്കാനെ
ഞങ്ങൾക്ക് കഴിയൂ..”
മുത്തച്ഛൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മയെ എഴുന്നേൽപ്പിച്ചു….
“ഇവൻ വന്നില്ലായിരുന്നുവെങ്കിൽ നിന്നെ
കാണാതെ ഈ വയസ്സനങ്ങുചെന്നു ചേർന്നേനെ.”
മുത്തച്ഛൻ തന്നെ ചേർത്തു നിർത്തി……
അത് കേട്ടു അമ്മ കണ്ണുകൾ മിഴിച്ചു…..
“ഇതിനെല്ലാം കാരണം ഇവൻ ആണ്…..
ഇവൻ നിസാരക്കാരൻ അല്ല… തെറ്റു ചെയ്ത
അമ്മയ്ക്ക് വേണ്ടി അച്ഛന്റെ കാലിൽ
വീണു മാപ്പു ചോദിച്ചവനാ ഇവൻ..”
അമ്മാവന്റെ വാക്കുകൾ കേട്ട് അമ്മ
എന്നെ നോക്കി…..
എല്ലാ മുഖങ്ങളിലും സന്തോഷം
തിരതല്ലുന്നത് കണ്ടു… അമ്മാവന്മാരോട്
വാതോരാതെ സംസാരിക്കുന്ന അമ്മയെ
കണ്ടു എനിക്ക് ആശ്ചര്യം തോന്നി….
പിണക്കങ്ങൾ ,കുറ്റപ്പെടുത്തലുകളായ്,
പതിയെ … പരിഭവങ്ങളും കഴിഞ്ഞ്
ഇണക്കങ്ങളിൽ ലയിച്ചു …
“എടാ…നിനക്കു വല്ല പ്രേമവുമുണ്ടോ..? ഉണ്ടെങ്കിൽ നേരത്തെ പറയണേ…!
അമ്മയെ പോലെ ഓടിപ്പോവാൻ നിക്കേണ്ട