കുട്ടിക്കൂറാ റ്റാൽകം പൌഡറിന്റെ മണത്തോടൊപ്പം അവളുടെ സുഗന്ധം എന്റെ മൂക്കിലേക്ക് തിക്കിത്തിരക്കി കയറി വന്നു…
അനൂ ……….അവളുടെ മൗനത്തിനു
ഉത്തരം നൽകാനെന്നോണം വളരെ
ആർദ്രമായി ഞാൻ വിളിച്ചു ………
“മ്മ് “……….അറിയാതെ തന്നെ അവൾ
മൂളിപ്പോയി …….
ഞാൻ അവളുടെ മുഖം കൈകളിൽ എടുത്തു … അവളുടെ കണ്ണിൽ പ്രണയത്തോടെ നോക്കി ….
അവളുടെ നനഞ്ഞ കൺപീലികളിൽ
ഞാൻ അമർത്തി ചുംബിച്ചു……
ശേഷം നിറഞ്ഞു വന്ന അനുവിന്റെ കണ്ണുകൾ ഞാൻ തുടച്ചുകൊടുത്തു, അരുതെന്നവൾ
തല കാട്ടി …
എന്റെ ഉള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞു
കവിഞ്ഞുകൊണ്ടിരുന്നു , അതിന്റെ
വേലിയേറ്റമെന്നോണം ഞാനവളെ ഇറുകെ പിടിച്ചു…..
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു…. എന്റെ കണ്ണിലെ പ്രണയം താങ്ങാനാവാതെ അവൾ നോട്ടം
പിൻവലിച്ചു… എന്റെ കണ്ണുകൾ അപ്പോഴും അവളുടെ മുഖത്തു തന്നെയായിരുന്നു…
അവ ചെന്നെത്തിയത് ചുവന്നുതുടുത്ത ആ ഇളം റോസ് ചുണ്ടുകളിലേക്കാണ്…
ആ പനിനീർ ദളങ്ങളെ സ്വന്തമാക്കാൻ എന്റെ ഹൃദയം വല്ലാതെ തുടിച്ചു… അതിനു മുന്നോടിയെന്നോണം അവളുടെ തോളിൽ എന്റെ കൈ ഒന്നുകൂടി അമർന്നു….
അനു, ആകെ വിയർത്തുപോയി… ശരീരം വിറക്കുന്നെന്നും മേനിയൊട്ടാകെ കുളിരുന്നപോലെയും അവൾക്ക്
തോന്നി…..
അവളുടെ ദേഹത്തു തട്ടുന്ന എന്റെ ചൂട് അവളെ
തൊട്ടുണർത്തുന്നുണ്ടായിരുന്നു…
എന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് അവളുടെ ചുണ്ടുകൾ ശക്തിയോടെ വിറക്കാൻ തുടങ്ങി….
തോളിൽ വെച്ച എന്റെ കൈ അവളുടെ ദേഹത്തൂടെ ഊർന്നു സൽവാറിന്റെ ഇടയിലൂടെ
അവളുടെ വയറിൽ തൊട്ടു…
അനുവിന്റെ ദേഹത്തൂടെ ഒരു മിന്നൽപിണർ
പാഞ്ഞതുപോലെ അവളൊന്നു പിടഞ്ഞു…..
എന്റെ ഷർട്ടിൽ അവളുടെ പിടിമുറുകി…
ഞങ്ങളുടെ ശ്വാസം ഒന്നായ ആ നിമിഷത്തിൽ എന്റെ ചുണ്ടുകൾ അവളുടെ റോസാപ്പൂ പോലെ
മൃദുലമായ ആ ദളങ്ങളെ തൊട്ടു….
തൊട്ടോ? ഇല്ല തൊട്ടില്ല… എന്റെ മനസ്സിൽ പൊട്ടിയ ലഡു വെറുതെയാക്കി “അയ്യോ മഴ” എന്നും പറഞ്ഞു ആ പെണ്ണ് അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു…..