നല്ലതാ മോനെ എന്തെങ്കിലുമാവട്ടെ, നിന്റെ അമ്മയ്ക്കൊരു സഹായമാകുമല്ലോ …
പാവം അവൾ ഒരു പാട് കഷ്ട്ടപ്പെടുന്നുണ്ട് ,
അവരുടെ ശബ്ദം താണിരുന്നു .
“എനിക്കറിയാം ചേച്ചി ,അതാണ് എന്നെക്കൊണ്ട്
കഴിയുന്ന പണിക്ക് ഇറങ്ങിയത്…”
“പറഞ്ഞിട്ട് കാര്യമില്ല, എല്ലാം വിധിയാണ് ”
ആരോടെന്നില്ലാതെ അവർ പറഞ്ഞു .
“അല്ലേച്ചി അനു എഴുന്നേറ്റില്ലെ ?”
അവധിയല്ലെ, അവൾ എന്റെ വീട്ടിലാ ,
അടുത്താഴ്‌ച്ചയേ വരൂ ….
ഒന്നു നിർത്തിയ ശേഷം തുടർന്നു .
“മോനിരിക്കാമെങ്കിൽ ഞാൻ ചായയിട്ടുതരാം.”
ആ വാക്കുകൾ മാത്രം മതിയായിരുന്നു , ചായ കുടിച്ച പോലെ തോന്നി ……
വേണ്ടച്ചീ .. ഞാൻ ചെന്നിട്ട് വേണം
അമ്മയ്ക്കിറങ്ങാൻ , ചേച്ചി എന്തുണ്ടാക്കിയാലും നല്ല രുചിയാട്ടോ , അനു തന്ന് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് ….
അത് കേട്ട് അവർ കണ്ണു മിഴിച്ചു നിന്നു …
ആ ഭാവം കണ്ടപ്പോഴാണ് ഇവർ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായത് .
നടന്ന സംഭവങ്ങൾ ഒന്നും വിടാതെ അവരോട്
പറഞ്ഞു .. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ
അവർ അല്പനേരം നിശബ്ദയായി…
ചിരി മാഞ്ഞ ആ മുഖത്ത് കണ്ണുനീർ
ഒഴുകിയിറങ്ങുന്നത് കണ്ടു …
“എന്റെ മോൾ ..!”
അഭിമാനത്തിന്റെ ശബ്ദമായിരുന്നു അത് ….
എന്റെ കുഞ്ഞ, നിനക്കാണെന്ന്
ഞാനറിഞ്ഞില്ലല്ലോടാ , അവർ വിങ്ങിപ്പൊട്ടി ….
“നിനക്കറിയോ,നിന്റെ അമ്മയും ഞാനും ചെറിയ
ക്ലാസ് മുതൽ, കോളേജിൽ നിന്നും പിരിയുന്നവരെ
ഒന്നായിരുന്നു .അതിനുശേഷമാണ് അവളുടെ വിധി ദൈവം മാറ്റി എഴുതിയത് ….”
അവർ പറഞ്ഞത് കേട്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തെറിക്കുകയായിരിന്നു….
” കോളേജിലോ ,എന്റെ അമ്മയോ ?”
മിഴിച്ച തന്റെ കണ്ണിൽ നോക്കി അവർ തുടർന്നു.
“നിനക്കിതൊന്നും അറിയില്ലായിരുന്നോ?”
” ഇല്ല ” വിശ്വാസമാവാതെ പറഞ്ഞു .
“കൊള്ളാം, അന്ന് ഞങ്ങളുടെ കോളേജിന്റെ അഭിമാനമായ കവയിത്രി ആയിരുന്നു നിന്റെ അമ്മ ചാരുലത ..ഞങ്ങളുടെ ചാരു .”
അനുവിന്റെ അമ്മ പറയുന്നത് കേട്ട് ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി…
അമ്മയുടെ യഥാർത്ഥ പേര് പോലും തനിക്കറിയില്ല എന്നോർക്കവൈ ഉള്ളിലെവിടെയോ നോവുകൾ, ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു ……
അവൾ മുന്നിലൂടെ പോകുമ്പോൾ ഞാൻ