പുനർജന്മം 2 തങ്കിയും പാർവ്വതിയും
Punarjanmmam 2 Thankiyum Parvathiyum | Author : Rishi
ഹരി, ലേഖയുടെ വേർപാടിൽ നിന്നും ശാരദയുടെ കൈത്താങ്ങിൽ കരകയറി വരുന്നതേയുള്ളൂ.. അപ്പോഴാണ് അവനെ തിരുച്ചിയിലേക്ക് സ്ഥലംമാറ്റിയത്. പുതിയ ഓഫീസ്…പ്രൊമോഷൻ… കമ്പനിയുടെ വികാസത്തിന്റെ മുഖമുദ്രകൾ…
അവന് പോണമെന്നില്ലായിരുന്നെങ്കിലും അവന്റെ ഭാവിയോർത്ത് ശാരദാമ്മ അവനെക്കൊണ്ട് സമ്മതിപ്പിച്ചു. മാത്രമല്ല, മാധവനും ശാരദയും കൂടെപ്പോയി പുതിയ വീട്ടിലവനെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ആറുമാസം ഹരി ചോര നീരാക്കി പണിയെടുത്തു. ശാരദയുമായി ഫോണിൽ സംസാരിക്കുന്നതു മാത്രമായിരുന്നു ഏക ആശ്വാസം.
ഹരീ..ഫോണിൽ മറന്നിരുന്ന ശബ്ദം. അവന്റെ രോമങ്ങളെഴുന്നു! ലേഖ! ഹലോ…പതറിയ സ്വരത്തിലവൻ മറുപടി നൽകി.
മോനേ! നീയെന്നെ മറന്നല്ലേ! ആ സ്വരം വിതുമ്പി..പിന്നെയൊരു പൊട്ടിക്കരച്ചിലായി മാറി. ദൈവമേ! അമ്മ…ലേഖയുടെ അമ്മ! എങ്ങിനെയാണ് ഞാൻ മറന്നത്!
അമ്മേ! മറന്നതല്ല. സ്ഥലം മാറ്റമായി. ട്രിച്ചിയിലേക്ക്. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചതാണമ്മേ.. ഒന്നും തോന്നരുത്. ഹരിയുടെ സ്വരത്തിൽ ക്ഷമാപണം കലർന്നിരുന്നു.
സാരമില്ല മോനേ. പത്തുമണിക്ക് അച്ഛൻ മരിച്ചു. അതു പറയാനാ…പാർവ്വതി വിങ്ങിപ്പൊട്ടുന്നത് ഫോണിലൂടെ കേട്ട ഹരി പിന്നെയും വല്ലാതായി. എനിക്കിനിയാരുണ്ടെടാ? തേങ്ങലിന്റെ ശക്തി കൂടി.
ഞാനുണ്ടമ്മേ. അവൻ പറഞ്ഞുപോയി. സത്യമായിരുന്നു. ലേഖ ഒറ്റമോളായിലുന്നു. അവളുടെ വേർപാട് പാർവ്വതിയെ ശരിക്കും ഉലച്ചിരുന്നു. പിന്നെ വയ്യാതെ കിടക്കുന്ന ഭർത്താവ് വേലായുധനെ നോക്കാൻ വേണ്ടി അവരതു മനസ്സിന്റെ കോണിലൊതുക്കി വെച്ചിരിക്കയായിരുന്നു.
ഉടനേ ബോസിനെ വിളിച്ചു. ഭാഗ്യത്തിന് മധുരയിൽ ഒരു മാസത്തെ ഓഡിറ്റു തലേന്നാണ് കഴിഞ്ഞത്. അടുത്ത പ്രോജക്ട് ഇനിയും സമയമെടുക്കും. പോരാത്തതിന് ഹരിക്കു ധാരാളം അവധിയുമുണ്ട്. രണ്ടാഴ്ച്ച അവധിയുമെടുത്ത് അവൻ ഒരുമണിക്കുള്ള പാലക്കാട് ട്രെയിനിൽ കയറി. ചെയർ കാർ ടിക്കറ്റ് ഓഫീസിൽ നിന്നും ബുക്കുചെയ്തിരുന്നു. പെട്ടിയൊതുക്കി അവൻ ചാഞ്ഞുകിടന്നുറങ്ങി.
രാത്രി എട്ടുമണിയോടെ പാലക്കാട്ടെത്തി. ഉറക്കം കഴിഞ്ഞപ്പോൾ നല്ല ഫ്രഷായി. സ്റ്റേഷനു വെളിയിൽ ബിവറേജസ് ഔട്ട്ലെറ്റ്. എന്തോ തിരക്കില്ല. കുടിയന്മാർ അടി തുടങ്ങിക്കാണും! ഹരി നാളുകളായി കഴിച്ചിട്ട്. രണ്ടു വോഡ്ക്കയും വാങ്ങി, ടാക്സിയിൽ ലേഖയുടെ വീട്ടിലെത്തിയപ്പോൾ പത്താവാറായി. ഗ്രാമമാണ്, എന്നാൽ പട്ടിക്കാടല്ല.
വീട്ടിൽ വെളിച്ചമുണ്ടായിരുന്നു. ചില കാരണവന്മാർ ഉമ്മറത്തുണ്ടായിരുന്നു. ലേഖയുടെ… ആരോ താഴ്ന്ന സ്വരത്തിൽ പറയുന്നതവൻ കേട്ടു.