അങ്ങിനെ ആദ്യത്തെ സെമസ്റ്റർ കഴിയുന്ന സമയം കൊണ്ട് തന്നെ ഞാനും വിപിനും നല്ല കമ്പനി ആയി, എനിക്ക് അന്ന് ബൈക്ക് ഉള്ളത് കൊണ്ട് കോളജിലേക്ക് പോക്കും വരവുമൊക്കെ ഞങ്ങൾ ഒന്നിച്ചാക്കി, എന്റെ വീട്ടിൽ നിന്നും രണ്ടോ മൂന്നോ കിലോമീറ്റര് അകലെയാണ് അവന്റെ വീടെങ്കിലും കോളേജിൽ വച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്,
വിപിന് ജോലി ഒന്നും ഇല്ലാത്തതിനാൽ അവൻ പകൽ സമയത്തൊക്കെ സുഖമായി നടക്കും വൈകുന്നേരം കോളേജിൽ പോകുന്നതിനു ഒരു മടിയും ഇല്ല, എന്നാൽ എന്റെ കാര്യം അങ്ങിനെയല്ല പകലത്തെ ജോലിയും കഴിഞ്ഞു അതിന്റെ ക്ഷീണം കാരണം പലപ്പോളും ഞാൻ കോളജിൽ പോകാതെ വീട്ടിലേക്ക് പോക്ക് പതിവാക്കി…
അത് പതിവായപ്പോൾ എന്നെ കോളേജിൽ കൊണ്ട് വരേണ്ട ചുമതല അവൻ ഏറ്റെടുത്തു, അങ്ങിനെ ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഢമായി, ഒഴിവുള്ള സമയങ്ങളിൽ ഞാൻ പലപ്പോഴും അവന്റെ വീട്ടിൽ പോകുന്നതും പതിവായി…. അവന്റെ വീട്ടിൽ എനിക്ക് അവന്റെ പോലെ തന്നെ പൂർണ സ്വതന്ത്രവും, അവന്റെ അമ്മയ്ക്കും അച്ഛനും അനിയത്തിക്കും എന്നെ വലിയ കാര്യവും ആയിരുന്നു, ഞാൻ ജോലി ചെയ്ത് സ്വന്തം പൈസയ്ക്ക് പഠിക്കുന്നത് കൊണ്ട് അതിന്റെതായ ഒരു വില എനിക്ക് ഉണ്ടായിരുന്നു, ആ കാര്യം പറഞ്ഞു വിപിനെ ഇടയ്ക്ക് ഇടയ്ക്ക് ചൊറിയുന്നത് അവന്റെ അച്ഛന്റെ ഒരു ഹോബിയും ആയിരുന്നു….
അങ്ങിനെ രണ്ട് വർഷങ്ങൾ കൂടെ കഴിഞ്ഞു, കോളേജിൽ പോകുന്നതിനു എല്ലാ രീതിയിലും സപ്പോർട്ട് തന്നിരുന്ന ആ ഓഫീസിൽ തന്നെ ഞാൻ ആ 4 വര്ഷം തുടർച്ചയായി ജോലി ചെയ്തു, എനിക്ക് ശേഷം ആ ഓഫീസിൽ വന്നവരും മുൻപ് വന്നവരുമൊക്കെ മറ്റു ജോലി ഒകെ കിട്ടി അവിടെ നിന്ന് പോകുകയും വരുകയുമൊക്കെ ചെയ്‌തു, 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഞാൻ ആയി അവിടത്തെ ഏറ്റവും എക്സ്പീരിയൻസ് ഉള്ള ആൾ, അത് കൊണ്ട് തന്നെ ഞാൻ അവിടത്തെ ഓൾ ഇൻ ഓൾ ആയി,
ആ സമയത്താണ് ഓഫീസിൽ ലക്ഷ്മി എന്നൊരു കുട്ടി ജോയിൻ ചെയ്യുന്നത്,
(ഇത് ലക്ഷ്മിയുടെ കഥയല്ല, ഇത് എന്റെ പ്രിയ കൂട്ടുകാരന്റെ ഭാര്യയുടെയും കാമുകിയുടെയും കഥയാണ് എന്നാൽ ലക്ഷ്മിയെ പറ്റി പറയാതെ ഈ കഥയിലേക്ക് വരികയുമില്ല അതുകൊണ്ട് തന്നെ ലക്ഷ്മിയെ കുറിച്ച് പറയാതെ നിവർത്തിയില്ല,)