ഞാൻ :ട്രെയിൻ ആണ് എന്ന് ഒള്ള ചിന്ത രണ്ടുപേർക്കും വേണം ചിരിച് കൊണ്ട്
അജേഷ് : വല്ലപ്പോഴും അല്ലെ അളിയാ അവളെ ഇങ്ങനെ കിട്ടുന്നെ അത് കൊണ്ടാ ഞൻ : ഒക്കോ
അജേഷ് പിന്നെയും ഞങ്ങളുടെ കൂടെ ട്രെയിൻ യാത്ര നടത്തി എപ്പോഴും ആളു കുറഞ്ഞ കമ്പാർമെന്റ് നോക്കിയാണ് ഞങ്ങൾ എടുക്കാറുള്ളു. ഇണകുരുവികൾ അവരുടെ ലോകത്തേക് പോകും ഞൻ ഒരു കട്ടുറുമ്പ് അകത്തെ മാറി നില്കും
അങ്ങനെ ഒരു വീക്കെൻഡ് നാട്ടിൽ പോയ അവൾ ജോലിക് വന്നില്ല, ഞൻ കുറെ വളിച്ചു അവൾ ഫോൺ എടുത്തില്ല.വൈകിട് ജോലി കഴിഞ്ഞ് ഇറങ്ങിയിട് അവളെ വീണ്ടും വിളിച്ചു അവൾ എടുത്തില്ല, അങ്ങനെ ഞൻ അവളുടെ ചെറുക്കനെ വിളിച്ചു, ഞാൻ അളിയൻ എന്നാണ് വിളിക്കുന്നത്
ഞാൻ : അളിയാ അവൾ വിളിച്ചോ ഇന്ന് വന്നില്ല ഞാൻ രാവിലെ തൊട്ടേ വിളിക്കുവാ
അജേഷ് : ഇന്ന് നല്ല തിരക്ക് ആയിരുന്നു ഞാനും അവളെ വിളിച്ചില്ല, എന്ത് പറ്റി
ഞാൻ : അറിയില്ല അവളെ വിളിച്ചിട്ട് കിട്ടുന്നില്ല
അജേഷ് : ഓക്കേ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ
ഞാൻ : വിളിച്ചിട്ട് എന്നെ വിളിക്കണേ അജേഷ് : ഒക്ടാ
ഞാൻ ടെൻഷൻ അടിച്ചു റെയിൽവേ ട്രാക്കന്റെ സൈഡിൽ കൂടെ റൂമിലേക്കു നടന്നു 10 മിനിറ്റ് കഴിഞ്ഞ് അവൻ വിളിച്ചു
ഞാൻ: പറ അളിയാ വിളിച്ചോ അവൾ എന്തിയെ അജേഷ് : എടാ ഞാൻ വിളിച്ചിട്ടും അവൾ എടുത്തില്ല അവളുടെ അമ്മയാ എടുത്തേ ഞാൻ :എന്താ പറഞ്ഞെ എന്താ പ്രശ്നം
അജേഷ് :അവളുടെ അച്ഛൻ അവളോട് ജോലിക് പോകണ്ടന്ന് പറഞ്ഞു, അതും പറഞ്ഞു അച്ഛനും അവളും കൂടെ വഴക് ആയി അതാ വിളിക്കാതെ
കുറെ നേരം ഞാൻ ഒന്നും മിണ്ടിയില്ല എനിക്ക് മിണ്ടാൻ പറ്റിയില്ല പിന്നെ വിളികാം എന്ന് പറഞ്ഞു പോൺ കട്ട് ചയ്തു. എന്തോ ഒന്ന് നഷ്ടപെട്ട വിഷമം ആയിരുന്നു എനിക്ക്. നേരെ റൂമിൽ. എത്തി കട്ടിലിൽ കയറി കിടന്നു എന്തൊക്കെയോ ആലോചിച് മനസ് നിറയെ വിഷമം, അന്ന് ക്ലാസ്സിന് പോയില്ല,പിറ്റേന്ന് എഴുന്നേറ്റപ്പോഴും മനസ്സിൽ നിന്നു ആ വിഷമം മാറുന്നില്ല, ജോലിക് പോകാൻ ഒരു മടി, ടീം ലീഡർ ഷാരോൺ ചേട്ടനെ വിളിച്ചു വീട്ടിൽ വരെ പോകണം എമർജൻസി അന്നേം പറഞ്ഞു, ഇന്സ്ടിട്യൂട്ടിൽ വിളിച്ചു സുഖം ഇല്ലാ വീട്ടിൽ പോകുവാനൊ പറഞ്ഞ് ആദ്യത്തെ വണ്ടിക് കേറി ആദ്യമായി ആണ് അവൾ ഇല്ലത്തെ പോകുന്നത്,