“എന്താ ഉണ്ണി ചിരിച്ചുകൊണ്ടിരിക്കുന്നത്??”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് വാസ്തവത്തിൽ ഇതൊക്കെ ഓർത്ത് ഞാൻ ചിരിച്ചമുഖത്തോട് കൂടി ഇരിക്കുന്ന കാര്യം ഓർത്തത്…,, അയ്യേ കുറച്ച് വേദനയുടെ എക്സ്പ്രഷൻ എങ്കിലും ഇടേണ്ടതായിരുന്നു,, മോശമായി പോയി,, ചേച്ചിയെ ഒന്ന് പൊക്കിയിട്ട് അതിന്റെ പ്രായശ്ചിത്തം ഉടനെ ചെയ്തേക്കാം..
ചേച്ചിടെ കൈ എന്തൊരു സോഫ്റ്റ് ആണ് ,, ആ കൈ തൊട്ടപ്പോഴേ വേദന പകുതി കുറഞ്ഞപോലെ,,
“ആഹാ അത്രക്ക് സോഫ്റ്റ് ആണോ എന്റെ കൈ ” അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
ചേച്ചി,, തളർവാതം പിടിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് തടവിനോക്ക് അവൻ അത് കഴിഞ്ഞ് 2 റൗണ്ട് പഞ്ചായത്ത് ഗ്രൗണ്ടിൽകൂടി ഓടും … എന്റെ മറുപടി കേട്ടതും അവൾ ഒന്ന്കുലുങ്ങി ചിരിച്ചു, എന്നിട്ട് എന്റെ മറ്റേ കാലിൽ ചെറുതായി ഒന്ന് പിച്ചി.. ചെറുതായി നൊന്ത് എങ്കിലും എനിക്ക് അത് ഇഷ്ടമായി…
” ഇവിടെ എങ്ങനെ ഉണ്ട് ഉണ്ണി വേദന,” എന്റെ കണങ്കലിൽ ചെറുതായി അമർത്തികൊണ്ട് ചേച്ചി ഭാവ്യതയോടെ തിരക്കി, വേദന ഉള്ളപോലെ എന്റെ മുഖം ചുളിച്ചപ്പോൾ അവൾ അവിടെ കുറച്ച് കൂടി ഓയിൽ തേച്ചു തടവി തന്നു … ആഹാ അഹഹ…. ഇവൾക്ക് വല്ല സ്പായിലും പോയി എക്സ്പീരിയൻസ് ഉണ്ടോ.., നല്ല പ്രൊഫഷണൽ ആയി തടവുന്ന പോലെ….,
“പുറമെ നോക്കിയാൽ നീരോന്നും അടിച്ചിട്ടില്ല., എന്നാലും ഉള്ളിൽ വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ അറിയില്ലല്ലോ.., x-ray എടുത്ത് നോക്കുന്നോ , അങ്ങനെ ആണെങ്കിൽ ഞാനും ഹോസ്പിറ്റലിൽ വരാം,,” അവൾ ഒരു നഴ്സിനെ പോലെ എന്നോട് ചോദിച്ചു,
എന്തിന്,, എന്റെ കാലിൽ ഒരു കുഴപ്പവും ഇല്ലെന്ന് അവൾക് അറിയില്ലല്ലോ..,
ഏയ്, ഇത് വല്യകാര്യം ഒന്നും ആക്കണ്ട ചേച്ചി,, ചിലപ്പോൾ ചെറിയ ഉളുക്ക് വല്ലതും ആവും അത് ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ ശരിയാവും ,, അത്രെ തന്നെ .. പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ ചേച്ചി ഉണ്ടല്ലോ ഇവിടെ .. ഞാൻ അവളെ നോക്കി ചിരിച്ചു….ചേച്ചി എത്ര വരെ പഠിച്ചിട്ടുണ്ട്?? കുറച്ചു നേരം തളം കെട്ടിനിന്ന മൗനം ഞാൻ ഭേദിച്ചു..