“അല്ല.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”
“ഹ്മ്മ്..”
“ഈ കാര്യമൊകെ വിവാഹത്തിന് മുമ്പ് കെട്ടാൻ വരുന്നവനോട് പറഞ്ഞു കൂടായിരുന്നോ..”
“ടാ അതാണ് ഞാൻ പറഞ്ഞു വരുന്നത് നി മുഴുവൻ കേൾക്കു..”
“ആ എന്നാൽ പറ..”
“മഞ്ജു വിനെ രാവിലെ ഒരുത്തൻ താലി കെട്ടി എന്ന് പറഞ്ഞില്ലേ.. അവൾ ഇവരുടെ രണ്ടു പേരുടെയും കോമൻ ഫ്രണ്ട് ആണ്… ”
“ആര്.. പുറത്ത് ഫ്ലെക്സിൽ ഉള്ള രാഹുലോ..”
“അതേ.. ആള് തൃശൂർ ഉള്ളതാണ്.. ഇവിടെ റഹ്മാന്റെ കൂടേ സീനിയർ ആയിരുന്നു.. അത് കൊണ്ട് തന്നെ മഞ്ജു വിന് വിവാഹലോചന വരുന്നെന്നു അറിഞ്ഞപ്പോൾ അവർ തന്നെ കളിച്ച ഒരു നാടകമാണ് ഈ കല്യാണം.”
“ടോ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ… എന്റെ ഇടയിൽ കയറിയുള്ള ആസ്ഥാനത്തുള്ള സംശയം റുബീനക് പിടിക്കില്ലന്ന് തോന്നുന്നു..”
“ആ.. ചോദിക്ക്?…കുറച്ചു ഈറ യോട് കൂടേ റുബി മറുപടി പറഞ്ഞു..”
“ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇവർക്ക്.. ഇത് ഇപ്പൊ നാട് മുഴുവൻ അറിഞ്ഞു ഒരു നാറ്റ കേസ് പോലെ ആയി.. ആദ്യമേ ആ റഹ്മാന് മഞ്ജുവുമായി ഒളിച്ചോടിയിരുന്നേൽ പ്രശ്നം എന്ത് പെട്ടന്ന് തീർക്കാമായിരുന്നു..”
“അതൊന്നും ആ സമയം ഓർക്കില്ല.. മാത്രമല്ല ആ സമയം റഹ്മാൻ ഗൾഫിൽ ആയിരുന്നില്ലേ…”
“അതിന് എന്താ.. അവന്റെ കൂട്ടുകാരൻ തന്നെ ആയിരുന്നില്ലേ മഞ്ജു വിനെ കെട്ടാൻ വന്നത് ”
“ഓ നിന്റെ ഒടുക്കത്തെ സംശയം.. ഇത് ഇന്ന് കഴിയുമോ ” റൂബി കുറച്ചു നീരസത്തോടെ എന്നോട് ചോദിച്ചു…
“ടി.. ഞാൻ ചോദിച്ചതിന് നിനക്ക് ഉത്തരമുണ്ടോ ”
“അവളുടെ വിവാഹം ഇന്ന് നടന്നില്ലേൽ ഇനി ഉടനെ ഒന്നും ഇല്ലന്നാണ് ജാതകത്തിൽ..”.. അതാണ് ഇത്ര പെട്ടന്ന് വിവാഹം ഉറപ്പിച്ചത..
“അവർ കരുതിയത് റഹ്മാൻ വരുന്നത് വരെ വിവാഹം നീട്ടി കൊണ്ട് പോവാമെന്നായിരുന്നു… പക്ഷെ…”
“ഇതിപ്പോ ഓരോ നിമിഷവും കാര്യങ്ങൾ കുടുക്കിൽ നിന്ന് കുടുക്കിലേക് ആണ് പോകുന്നത് ”
“എന്നാലും എന്റെ റുബി.. നിനക് ഇതൊക്കെ അറിയാമായിരുന്നിട്ടും ഈ കല്യാണത്തിന് വന്നല്ലോ..”